ലോക്ക്ഡൗൺ കാലത്തെ സന്തോഷം; പങ്കാളിക്ക് പെൺകുഞ്ഞ്;വാർത്ത പങ്കുവെച്ച് മുൻ യുഎസ് ഓപ്പൺ വനിതാ ജേതാവ്

2011 ലെ യുഎസ് ഓപ്പൺ ജേതാവാണ് സാം. സാക്ഷാൽ സെറീന വില്യംസിനെ അട്ടിമറിച്ചാണ് അന്ന് കിരീടം നേടിയത്.

News18 Malayalam
Updated: July 14, 2020, 11:53 AM IST
ലോക്ക്ഡൗൺ കാലത്തെ സന്തോഷം; പങ്കാളിക്ക് പെൺകുഞ്ഞ്;വാർത്ത പങ്കുവെച്ച് മുൻ യുഎസ് ഓപ്പൺ വനിതാ ജേതാവ്
image courtesy: Sam Stosur/Instagram
  • Share this:
ലോക്ക്ഡൗൺ എന്ന വിഷമകാലത്ത് വ്യക്തിപരമായ സന്തോഷം പങ്കുവെച്ച് മുൻ യുഎസ് ഓപ്പൺ വനിതാ ജേതാവ് സാമന്ത സോസ്റ്റർ. പങ്കാളി ലിസ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷ വാർത്തയാണ് സാം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

ലോക്ക്ഡൗൺ കാലത്തെ ജീവിതം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും വ്യക്തിപരമായുള്ള സന്തോഷം ഈ അവസരത്തിൽ പങ്കുവെക്കുകയാണെന്ന് കുറിച്ചാണ് ഇൻസ്റ്റഗ്രാമിലൂടെ സാം വാർത്ത ലോകത്തെ അറിയിച്ചത്.

2011 ലെ യുഎസ് ഓപ്പൺ ജേതാവാണ് സാം. സാക്ഷാൽ സെറീന വില്യംസിനെ അട്ടിമറിച്ചാണ് സാം അന്ന് കിരീടം നേടിയത്. 1973 ൽ മാർഗരറ്റ് കോർട്ടിന് ശേഷം യുഎസ് ഓപ്പൺ നേടുന്ന ഓസ്ട്രേലിയൻ താരമെന്ന നേട്ടവും അന്ന് സ്റ്റോസർ സ്വന്തമാക്കിയിരുന്നു.ഇത് കൂടാതെ ഡബിൾസിൽ ഒന്നാം റാങ്കുകാരിയുമായിരുന്നു സാം. മൂന്ന് ഗ്രാന്റ് സ്ലാം കിരീടവും താരം നേടിയിട്ടുണ്ട്. നേരത്തേ സിംഗിൾസ് റാങ്കിങ്ങിൽ നാലാം സ്ഥാനത്തുണ്ടായിരുന്ന സാം തുടർച്ചയായ പരാജയങ്ങളെ തുടർന്ന് നിലവിൽ 97 ാം സ്ഥാനത്താണ്.
Published by: Naseeba TC
First published: July 14, 2020, 11:53 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading