• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സ്വന്തം ടീം ജയിച്ച സന്തോഷത്തിൽ മജീദിന്‍റെ സ്വന്തം സുഡു

news18india
Updated: June 22, 2018, 11:38 PM IST
സ്വന്തം ടീം ജയിച്ച സന്തോഷത്തിൽ മജീദിന്‍റെ സ്വന്തം സുഡു
news18india
Updated: June 22, 2018, 11:38 PM IST
കോഴിക്കോട്: സെവൻസ് കളിക്കാൻ വേണ്ടിയാണ് നൈജീരിയയിൽ നിന്ന് സുഡു മലപ്പുറത്ത് എത്തിയത്. മജീദ് മാനേജരായ ക്ലബിൽ എത്തപ്പെട്ട സുഡുവിന് പക്ഷേ, പരുക്കേൽക്കുന്നു. മജീദിന്‍റെ വീട്ടിലാണ് സുഡു ചികിൽസ തേടുന്നതും വിശ്രമിക്കുന്നതും. അക്കാലത്ത് സുഡുവും മജീദും സുഹൃത്തുക്കളും ഒരുമിച്ചിരുന്ന ടിവിയിൽ ഫുട്ബോൾ കളി കാണുന്നു. ബ്രസീലിനെയും അർജന്‍റീനയെയും ചങ്കിൽ കൊണ്ടു നടക്കുന്ന അതേ വികാരത്തോടെ സുഡുവിനോട് മജീദും കൂട്ടരും ചോദിക്കുകയാണ്, ഏതാണ് ടീമെന്ന്. അപ്പോൾ സുഡുവിന്‍റെ മറുപടിയുണ്ട്, ഞങ്ങൾ ലോകകപ്പിൽ കളിക്കാറുണ്ട്, നൈജീരിയ ആണ് ടീമെന്ന്.

അതെ, ആ നൈജീരിയ ഇന്ന് ഐസ്‍ലൻഡിനെതിരെ കളി ജയിച്ചിരിക്കുകയാണ്. ആ സന്തോഷം സുഡുമോൻ എന്ന സാമുവൽ റോബിൻസൺ ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. 'ഞങ്ങൾ ജയിച്ചു' എന്നാണ് സാമുവൽ റോബിൻസൺ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

First published: June 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍