• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫ്രാൻസ് ഫൈനലിൽ


Updated: July 11, 2018, 1:42 AM IST
ഫ്രാൻസ് ഫൈനലിൽ

Updated: July 11, 2018, 1:42 AM IST
സെന്‍റ് പീറ്റേഴ്സ് ബർഗ്: ഫ്രഞ്ച് ഗോൾകീപ്പർ ഹുഗോ ലോറിസിന്‍റെ എണ്ണംപറഞ്ഞ സേവുകളും ഉംറ്റിറ്റിയുടെ ഗോളും നിർണായകമായി.  ഫ്രാൻസിന്‍റെ ടീം ഗെയിമിന് മുന്നിൽ ബെൽജിയത്തിന്‍റെ സുവർണ തലമുറയ്ക്ക് ഫൈനൽ കാണാതെ നിരാശയോടെ മടക്കം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാൻസ് യുവനിര ബെൽജിയത്തെ പരാജയപ്പെടുത്തി ലോകകപ്പ് ഫൈനലിൽ കടന്നത്. മൽസരത്തിന്‍റെ 51-ാം മിനിട്ടിൽ ബാഴ്സ താരം സാമുവൽ ഉംറ്റിറ്റി നേടിയ തകർപ്പൻ ഹെഡർ ഗോളാണ് ഫ്രാൻസിന് നിർണായക വിജയം നേടിക്കൊടുത്തത്. എംബാപ്പെ, ഗ്രീസ്മാൻ, ജിറൂഡ് തുടങ്ങിയ പ്രഗൽഭരായ മുന്നേറ്റക്കാർ ഗോൾ കണ്ടെത്താനാകാതെ പോയ മൽസരത്തിൽ ഗ്രീസ്മാൻ വലതുവിങിൽനിന്ന് നൽകിയ കോർണർ ക്രോസിൽനിന്നാണ് ഉംറ്റിറ്റി സ്കോർ ചെയ്തത്. ഇംഗ്ലണ്ട്-ക്രൊയേഷ്യ രണ്ടാം സെമിയിലെ വിജയികളെയാണ് ഫ്രാൻസ് കലാശപ്പോരിൽ നേരിടുക.

ആദ്യ പകുതിയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. പന്ത് അടക്കത്തിൽ ബെൽജിയമാണ് മുന്നിട്ടുനിന്നതെങ്കിലും കൌണ്ടർ അറ്റാക്കുകളിലൂടെയും എംബാപ്പയുടെ വേഗതയേറിയ നീക്കങ്ങളിലൂടെയും ഫ്രാൻസ് നിരന്തരം അപകടം വിതച്ചുകൊണ്ടിരുന്നു. ചില നല്ല അവസരങ്ങൾ ഇരു ടീമിനും ലഭിച്ചെങ്കിലും ആദ്യ പകുതിയിൽ ലക്ഷ്യം അകന്നുനിന്നു. ഫ്രഞ്ച് ഗോൾകീപ്പർ ലോറിസിന്‍റെ സേവുകളാണ് ഫ്രാൻസിനെ രക്ഷിച്ചത്. ബെൽജിയത്തെ അപേക്ഷിച്ച് ശക്തമായ പ്രതിരോധനിരയും ഫ്രാൻസിന് മേൽക്കൈ നൽകി. ഗോൾരഹിതമായി ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയിൽ അധികം വൈകാതെ ഉംറ്റിറ്റിയിലൂടെ ഫ്രാൻസ് ലീഡ് എടുത്തു. ഇതോടെ ആദ്യപകുതിയിൽ ബെൽജിയത്തിനുണ്ടായിരുന്ന നേരിയ മുൻതൂക്കത്തിൽ ലഭിച്ച മാനസിക ആധിപത്യം നഷ്ടമാകുന്നു. ചില നല്ല മുന്നേറ്റങ്ങൾ ബെൽജിയം നടത്തിയെങ്കിലും അതൊക്കെ ഫ്രഞ്ച് പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. അവസാന നിമിഷങ്ങളിൽ ലുക്കാക്കുവിന് ചില നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും കണക്ട് ചെയ്യാൻ അദ്ദേഹത്തിനായില്ല. ഒടുവിൽ ബെൽജിയം തോൽവി സമ്മതിക്കുന്നു. റഷ്യൻ ലോകകപ്പിൽ ഏറ്റവും മികച്ച ഫുട്ബോൾ കളിച്ച ബെൽജിയം തലയുയർത്തി മടങ്ങുന്നു. ഗാലറിയിൽ ആരാധകരുടെ ആരവങ്ങൾക്കിടയിൽ ഫ്രാൻസ് മൂന്നാമതും ലോകകപ്പ് ഫൈനലിലേക്ക്.
First published: July 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍