HOME /NEWS /Sports / ശ്രീലങ്ക എയ്‌ക്കെതിരെ ഇന്ത്യന്‍ എ ടീമില്‍ സഞ്ജുവില്ല; അരങ്ങേറാന്‍ സന്ദീപ് വാര്യര്‍

ശ്രീലങ്ക എയ്‌ക്കെതിരെ ഇന്ത്യന്‍ എ ടീമില്‍ സഞ്ജുവില്ല; അരങ്ങേറാന്‍ സന്ദീപ് വാര്യര്‍

sanju_samson

sanju_samson

മെയ് 25 നാണ് ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ഏകദിനങ്ങള്‍ ജൂണ്‍ ആറിനും

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    മുംബൈ: ശ്രീലങ്ക എയ്ക്കെതിരായ ഏകദിന, ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും കേരളത്തിന്റെ സൂപ്പര്‍ താരം സഞ്ജു സാംസണ് ഇരു ടീമുകളിലും ഇടം നേടാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം പേസര്‍ സന്ദീപ് വാര്യര്‍ക്ക് ഇരുടീമിലും അവസരം ലഭിക്കുകയും ചെയ്തു.

    ഇതാദ്യമായാണ് സന്ദീപ് ഇന്ത്യന്‍ എ ടീമില്‍ ഇടംപിടിക്കുന്നത്. ഐപിഎല്ലിലെ പ്രകടനമാണ് സന്ദീപിന് ദേശീയ ടീമിലേക്ക് വഴി തുറന്നിരിക്കുന്നത്. ഏകദിന ടീമിനെ പ്രിയങ്ക് പാഞ്ചലും ടെസ്റ്റ് ടീമിനെ ഇഷാന്‍ കിഷനുമാണ് നയിക്കുന്നത്.

    രണ്ട് അനൗദ്യോഗിക ടെസ്റ്റും അഞ്ച് ഏകദിന മത്സരങ്ങളുമാണ് പരമ്പരയിലുള്‍പ്പെടുന്നത്. മെയ് 25 നാണ് ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ഏകദിനങ്ങള്‍ ജൂണ്‍ ആറിനും. ഏകദിന ടീമിന്റെ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതാണ്.

    Also Read: 'ഇന്ത്യയുടെ കൈയ്യില്‍ ഒട്ടേറേ ആയുധങ്ങളുണ്ട്' നാലാം നമ്പറിനെക്കുറിച്ച് ആശങ്കയില്ലെന്ന് രവി ശാസ്ത്രി

    ടെസ്റ്റ് ടീം: ഇശാന്‍ കിഷന്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), അന്‍മോല്‍പ്രീത് സിങ്, ഋതുരാജ് ഗെയ്ക്വാദ്, ദീപക് ഹൂഡ, റിക്കി ഭുയി, ശുഭ്മാന്‍ ഗില്‍, ശിവം ദുബെ, ശ്രേയാസ് ഗോപാല്‍, വാഷിങ്ടണ്‍ സുന്ദര്‍, മായങ്ക് മര്‍കണ്ഡെ, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് വാര്യര്‍, ഇഷാന്‍ പൊറല്‍, പ്രശാന്ത് ചോപ്ര.

    ഏകദിന ടീം: പ്രിയങ്ക് പാഞ്ചല്‍ (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍, അന്‍മോല്‍പ്രീത് സിങ്, റിക്കി ഭുയി, സിദ്ധേഷ് ലാഡ്, റിങ്കു സിങ്, ശിവം ദുബെ, കെ.എസ് ഭരത് (വിക്കറ്റ് കീപ്പര്‍), രാഹുല്‍ ചാഹര്‍, ജയന്ത് യാദവ്, ആദിത്യ സര്‍വതേ, സന്ദീപ് വാര്യര്‍, അങ്കിത് രജ്പൂത്, ഇഷാന്‍ പൊറല്‍.

    First published:

    Tags: Cricket, Indian cricket, Indian cricket team, Sanju v samson