നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • സന്ദേശ് ജിങ്കാൻ യൂറോപ്പിലേക്ക് ചേക്കേറുന്നു; ക്രൊയേഷ്യൻ ക്ലബ്ബുമായി കരാർ ഒപ്പിടും

  സന്ദേശ് ജിങ്കാൻ യൂറോപ്പിലേക്ക് ചേക്കേറുന്നു; ക്രൊയേഷ്യൻ ക്ലബ്ബുമായി കരാർ ഒപ്പിടും

  ക്രൊയേഷ്യന്‍ ക്ലബായ സിബെനികുമായി കരാര്‍ ഒപ്പിടുന്നതിനായി ജിങ്കാൻ ക്രൊയേഷ്യയിൽ എത്തിയിട്ടുണ്ട്.

  • Share this:
   പ്രതിരോധ നിരയിൽ ഇന്ത്യയുടെ വിശ്വസ്ത ഭടനായ സന്ദേശ് ജിങ്കാൻ യൂറോപ്യൻ ലീഗിൽ കളിക്കാനൊരുങ്ങുന്നു. രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് താരത്തിന് യൂറോപ്യൻ ലീഗിലേക്കുള്ള വഴി തുറന്നു കിട്ടിയത്. ക്രൊയേഷ്യൻ ലീഗിലായിരിക്കും താരം കളിക്കുക. ഇതിന്റെ ഭാഗമായി ക്രൊയേഷ്യന്‍ ക്ലബായ സിബെനികുമായി കരാര്‍ ഒപ്പിടുന്നതിനായി ജിങ്കാൻ ക്രൊയേഷ്യയിൽ എത്തിയിട്ടുണ്ട്. നേരത്തെ തന്നെ ക്ലബും താരവും തമ്മിൽ കരാറിനെ കുറിച്ച് ധാരണയിൽ എത്തിയിരുന്നു. ക്രൊയേഷ്യയിലെ ഒന്നാം ഡിവിഷൻ ലീഗിൽ കളിക്കുന്ന ക്ലബാണ് എച് എന്‍ കെ സിബെനിക്. കഴിഞ്ഞ സീസണില്‍ ടീം ആറാം സ്ഥാനത്തായാണ് സീസൺ ഫിനിഷ് ചെയ്തത്.

   ക്ലബുമായി രണ്ട് വർഷത്തെ കരാറിലായിരിക്കും ജിങ്കാൻ ഒപ്പുവെക്കുക. ഈ ആഴ്ച തന്നെ ജിങ്കാൻ ക്ലബിനൊപ്പം പരിശീലനം ആരംഭിക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ക്രൊയേഷ്യന്‍ ക്ലബിനൊപ്പം എത്രയും പെട്ടെന്ന് തന്നെ തന്റെ അരങ്ങേറ്റം നടത്തി യൂറോപ്യൻ ലീഗിലെ തന്റെ യാത്ര തുടങ്ങാൻ ആകുമെന്ന് ജിങ്കാൻ കരുതുന്നു.

   ഇന്ത്യയിലെ മികച്ച താരങ്ങളിൽ ഒരാളായ ജിങ്കാന് വേണ്ടി മൂന്ന് യൂറോപ്യൻ ക്ലബുകളാണ് ജിങ്കാന് വേണ്ടി രംഗത്തുണ്ടായിരുന്നത്. ഗ്രീസ്, ക്രൊയേഷ്യ, ഓസ്ട്രിയ എന്നീ രാജ്യങ്ങളില്‍ നിന്നായിരുന്നു ഇന്ത്യൻ താരത്തിന് ഓഫറുകൾ ലഭിച്ചത്. ഇതിൽ അവസാന നിമിഷം താരം സിബെനികിന്റെ ഓഫര്‍ സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ സീസണിലും താരത്തിന് യൂറോപ്പിൽ നിന്നും ഓഫറുകൾ ലഭിച്ചിരുന്നു. താരം യൂറോപ്പിലേക്ക് എന്ന് ഉറപ്പിച്ച സമയത്താണ് കോവിഡ് വ്യാപനം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചത്. ഇതേ തുടർന്ന് താരത്തിന് യൂറോപ്പിലേക്ക് പോവാൻ കഴിഞ്ഞിരുന്നില്ല.

   Also read- Independence Day| ചെങ്കോട്ടയിൽ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾക്ക് നിറം പകർന്ന് ഇന്ത്യയുടെ ഒളിമ്പിക് സംഘം

   ജിങ്കാൻ എ ടി കെ മോഹന്‍ ബഗാനുമായുള്ള കരാർ പാതിവഴിയിൽ ഉപേക്ഷിച്ചാണ് ക്രൊയേഷ്യയിലേക്ക് പോകുന്നത്. മോഹന്‍ ബഗാനുമായി താരത്തിന് ഇനിയും നാല് വര്‍ഷത്തെ കരാര്‍ കൂടി ബാക്കിയുണ്ട്. പക്ഷെ ജിങ്കാൻ കഴിഞ്ഞ സീസണിൽ മോഹൻ ബഗാനുമായി കരാറിൽ ഒപ്പിടുമ്പോൾ അതിൽ യൂറോപ്പിൽ നിന്നും ഓഫറുകൾ വന്നാൽ തനിക്ക് ക്ലബ് വിടാം എന്ന വ്യവസ്ഥ ചേർത്തിരുന്നു. ഈ വ്യവസ്ഥ പ്രകാരമാണ് താരം ഇപ്പോൾ യൂറോപ്പിലേക്ക് പോകുന്നത്.

   Also read- മലയാളികൾക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ വക ഓണാശംസ; ആഘോഷമാക്കി സിറ്റി ആരാധകർ

   കഴിഞ്ഞ സീസണിലെ ഇന്ത്യയിലെ മികച്ച ഫുട്ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട ജിങ്കാൻ ഐ എസ് എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിലൂടെയാണ് വരവറിയിച്ചത്. ടീമിന്റെ നെടുംതൂണായി മാറിയ താരം കഴിഞ്ഞ സീസണിലാണ് ബ്ലാസ്റ്റേഴ്‌സ് വിട്ട് മോഹൻ ബഗാനൊപ്പം ചേർന്നത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഐഎസ്എല്ലിൽ കൂടുതൽ മത്സരം കളിച്ച താരം കൂടിയാണ് ജിങ്കാൻ. ഇന്ത്യൻ ജേഴ്‌സിയിൽ താരം 40 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
   Published by:Naveen
   First published:
   )}