'ദാദയുടേത് മികച്ച ക്രിക്കറ്റ് ബുദ്ധി'; ICC ചെയർമാൻ സ്ഥാനത്തെത്താൻ ഏറ്റവും അനുയോജ്യൻ ഗാംഗുലിയെന്ന് സംഗക്കാര

'ദാദയുടെ ഒരു വലിയ ആരാധകനാണ് ഞാൻ. ക്രിക്കറ്റർ എന്ന നിലയിൽ മാത്രമല്ല അദ്ദേഹത്തിന്റെ മികച്ച ക്രിക്കറ്റ് ബുദ്ധിയുടെ കാര്യത്തിൽ കൂടിയാണ്'

News18 Malayalam | news18india
Updated: July 26, 2020, 12:13 PM IST
'ദാദയുടേത് മികച്ച ക്രിക്കറ്റ് ബുദ്ധി'; ICC ചെയർമാൻ സ്ഥാനത്തെത്താൻ ഏറ്റവും അനുയോജ്യൻ ഗാംഗുലിയെന്ന് സംഗക്കാര
Sangakkara, Ganguly
  • Share this:
ഐ.സി.സി ചെയർമാൻ സ്ഥാനത്തെത്താൻ ഏറ്റവും അനുയോജ്യനായ വ്യക്തി സൗരവ് ഗാംഗുലിയാണെന്ന് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാര. നിലവില്‍ ബി.സി.സി.ഐ പ്രസിഡന്‍റായിരിക്കുന്ന ഗാംഗുലിക്ക് വലിയ പിന്തുണയാണ് രാജ്യത്തിന് അകത്തും പുറത്തുനിന്നുമുള്ള താരങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഐ.സി.സി ചെയർമാൻ സ്ഥാനത്തെത്തുന്ന വ്യക്തി തങ്ങളുടെ ആഭ്യന്തര ബോർഡിനു വേണ്ടി പ്രവർത്തികാതെ നിഷ്പക്ഷമായി പെരുമാറുന്ന ആളായിരിക്കണം. ഗാംഗുലി അത്തരത്തിലുള്ള ഒരാളാണെന്നും സംഗക്കാര ചൂണ്ടിക്കാട്ടി.

TRENDING:#CourageInKargil| കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്; വിജയ സ്മരണയിൽ രാജ്യം[NEWS]Covid Death | മൂന്ന് കോവിഡ് മരണംകൂടി; മരിച്ചത് തൃശൂർ,മലപ്പുറം, കാസര്‍കോട് സ്വദേശികള്‍[PHOTOS]ബക്രീദിന് പശുക്കളെ ബലി നൽകുന്നത് ഒഴിവാക്കണം; തെലങ്കാന ആഭ്യന്തര മന്ത്രി മഹമ്മൂദ് അലി[NEWS]
''സൗരവിന് തീർച്ചയായും അത്തരത്തിലുള്ള ഒരു മാറ്റം കൊണ്ടുവരാൻ കഴിയും. ദാദയുടെ ഒരു വലിയ ആരാധകനാണ് ഞാൻ. അത് ക്രിക്കറ്റർ എന്ന നിലയിലെ അദ്ദേഹത്തിന്റെ വളർച്ചയുടെ കാര്യത്തിൽ മാത്രമല്ല അദ്ദേഹത്തിന്റെ മികച്ച ക്രിക്കറ്റ് ബുദ്ധിയുടെ കാര്യത്തിൽ കൂടിയാണ്.'' - ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ സംഗക്കാര പറഞ്ഞു.

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഡയറക്ടർ ഗ്രെയിം സ്മിത്തും ഗാംഗുലി ഐ.സി.സി ചെയർമാനാവാൻ യോഗ്യനാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തിന് അകത്തും പുറത്തുനിന്നുമായി നിരവധി പേർ ഗാംഗുലി ഐസിസി ചെയർമാനാകണമെന്ന താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Published by: user_49
First published: July 26, 2020, 12:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading