ന്യൂഡൽഹി: ടെന്നിസ് താരം
സാനിയ മിർസ അഭിനയ രംഗത്തേക്ക്.
ക്ഷയരോഗത്തെ കുറിച്ച് അവബോധം നൽകുന്ന
വെബ്സീരിസിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടക്കുന്നത്. ‘എംടിവി നിഷേധ് എലോൺ ടുഗെദർ’ എന്ന വെബ്സീരീസിലാണ് താരം അഭിനയിക്കുന്നത്.
‘നമ്മുടെ രാജ്യത്ത് ഏറ്റവുമധികം വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് ക്ഷയം. രോഗനിർണയം നടത്തിയ കേസുകളിൽ പകുതിയോളം പേർ 30 വയസ്സിന് താഴെയുള്ളവരാണ്. അതുകൊണ്ടുതന്നെ ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറേണ്ടത് അത്യാവശ്യമാണ്.’ – സാനിയ പറഞ്ഞു.
യുവാക്കളെ സവിശേഷവും ഫലപ്രദവുമായ രീതിയിൽ വെബ് സീരീസ് ബോധവത്കരണം നടത്തുന്നുണ്ടെന്നും സാനിയ പറഞ്ഞു.
ക്ഷയരോഗത്തിന്റെ അപകടസാധ്യത എക്കാലത്തും ഉണ്ട്. കൊറോണ മൂലം അപകടസാധ്യത വർദ്ധിച്ചു. ക്ഷയരോഗം തടയാനുള്ള പോരാട്ടം എന്നത്തേക്കാളും ഇപ്പോൾ വളരെ ബുദ്ധിമുട്ടാണ്. അതാണ് ഇതിലൊരു ഭാഗമാകാൻ എന്നെ പ്രേരിപ്പിച്ചത്. ടിബിയോട് കൂട്ടായി പോരാടാനും നല്ല മാറ്റം വരുത്താനും എന്റെ സാന്നിധ്യം ഏതെങ്കിലും വിധത്തിൽ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”സാനിയ പറഞ്ഞു.
പെട്ടെന്നുണ്ടായ ലോക്ക്ഡൗൺമൂലം വലയുന്ന നവദമ്പതികളായ വിക്കിയുടെയും മേഘയുടെയും കഥയാണ് ഈ വെബിസീരീസ് പറയുന്നത്.
സയെദ് റാസ അഹമ്മദ്, പ്രിയ ചൗഹാന്‍ എന്നിവരാണ് വെബ്‌സീരിസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അക്ഷയ് നൽവാഡെ, അശ്വിൻ മുഷ്റൻ എന്നിവരും അഭിനയിക്കുന്നുണ്ട്. അഞ്ച് എപ്പിസോഡുകൾ ഉള്ള വെബ് സീരിസ് ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.