COVID 19| രോഗബാധിതര്‍ക്ക് സഹായവുമായി സാനിയ മിര്‍സ; ധനസമാഹരണത്തിലൂടെ ശേഖരിച്ചത് 1.25 കോടി രൂപ

ഒരു ലക്ഷം പേര്‍ക്കെങ്കിലും ഇതുകൊണ്ട് സഹായമെത്തിക്കാനാവുമെന്നാണ് കരുതുന്നതെന്ന് സാനിയ ട്വിറ്ററിൽ കുറിച്ചു

News18 Malayalam | news18india
Updated: March 31, 2020, 9:33 AM IST
COVID 19| രോഗബാധിതര്‍ക്ക് സഹായവുമായി സാനിയ മിര്‍സ; ധനസമാഹരണത്തിലൂടെ ശേഖരിച്ചത് 1.25 കോടി രൂപ
sania-mirza
  • Share this:
ഹൈദരാബാദ്: കോവിഡ് 19 ബാധിതര്‍ക്കും ലോക്ഡൗൺ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും സഹായിക്കാനായി ടെന്നീസ് താരം സാനിയ മിര്‍സ. ധനസമാഹരണത്തിലൂടെ ശേഖരിച്ച 1.25 കോടി രൂപ കൈമാറി. രോഗബാധിതര്‍ക്ക് സഹാമെത്തിക്കാനുള്ള യജ്ഞം തുടരുമെന്നും മഹാമാരിക്കെതിരെ നമ്മള്‍ ഒന്നിച്ച്‌ പോരാടുമെന്നും സാനിയ മിർസ ട്വിറ്ററിലൂടെ പറഞ്ഞു.

കോവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് 21 ദിവസം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബുദ്ധിമുട്ടിലായ ദിവസകൂലി ആശ്രയിച്ച്‌ ജീവിക്കുന്നവരെ സഹായിക്കാനായി പണം സമാഹരിക്കുവാന്‍ സാനിയയുടെ നേതൃത്വത്തിലുള്ള സംഘം മുന്നിട്ടിറങ്ങിയിരുന്നു.

You may also like:സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ തൊഴിലാളികളുടെ മേൽ അണുനാശിനി; യുപി സർക്കാരിനെതിരെ അഖിലേഷ് യാദവ് [NEWS]COVID 19| സെല്‍ഫി ആപ്പുമായി കര്‍ണാടക: നിരീക്ഷണത്തിൽ കഴിയുന്നവർ ഓരോ മണിക്കൂറിലും സെല്‍ഫി അയക്കണം [NEWS]COVID 19| താമസനിയമലംഘകർ ഉൾപ്പെടെ രോഗബാധിതരായ എല്ലാവർക്കും ചികിത്സ സൗജന്യമാക്കി സൗദി [PHOTOS]

ഇതിലൂടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു, അതോടൊപ്പം ഒരാഴ്ച കൊണ്ട് 1.25 കോടി രൂപയും സമാഹരിച്ചു. ഒരു ലക്ഷം പേര്‍ക്കെങ്കിലും ഇതുകൊണ്ട് സഹായമെത്തിക്കാനാവുമെന്നാണ് കരുതുന്നതെന്നും സാനിയ ട്വിറ്ററിൽ കുറിച്ചു.
First published: March 31, 2020, 9:32 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading