• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

എല്ലാ കഥയ്ക്കും ഒരവസാനമുണ്ടാകും; നിങ്ങളുടെ ഓരോ നേട്ടത്തിലും ഞാനും ഇസ്ഹാനും അഭിമാനിക്കുന്നു

എല്ലാ അവസാനവും ഓരോ പുതിയ തുടക്കമാണ്. മാലിക്ക്, 20 വര്‍ഷം നിങ്ങളുടെ രാജ്യത്തിനായി അഭിമാനത്തോടെ കളിച്ചു..

news18
Updated: July 6, 2019, 5:45 PM IST
എല്ലാ കഥയ്ക്കും ഒരവസാനമുണ്ടാകും; നിങ്ങളുടെ ഓരോ നേട്ടത്തിലും ഞാനും ഇസ്ഹാനും അഭിമാനിക്കുന്നു
sania-shohaib
  • News18
  • Last Updated: July 6, 2019, 5:45 PM IST IST
  • Share this:
ലണ്ടന്‍: നീണ്ട 20 വര്‍ഷത്തെ കരിയറിനാണ് പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷൊയ്ബ് മാലിക് ഇന്നലെ തിരശ്ശീലയിട്ടത്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ജയിച്ചെങ്കിലും ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമിഫൈനല്‍ കാണാതെ ടീം പുറത്തായിരുന്നു. ലോകകപ്പിനു പിന്നാലെ മാലിക് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ താരത്തിനു ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സ.

താരത്തിന്റെ 20 വര്‍ഷത്തെ കരിയറിനിടയില്‍ നേടിയ ഓരോ വിജയത്തിലും അഭിമാനിക്കുന്നുവെന്നാണ് സാനിയ ട്വീറ്റില്‍ പറയുന്നത്. 'എല്ലാ കഥയ്ക്കും ഒരു അവസാനമുണ്ടാകും. പക്ഷേ ജീവിതത്തില്‍ എല്ലാ അവസാനവും ഓരോ പുതിയ തുടക്കമാണ്. മാലിക്ക്, 20 വര്‍ഷം നിങ്ങളുടെ രാജ്യത്തിനായി അഭിമാനത്തോടെ കളിച്ചു. വിനയത്തോടെയും അഭിമാനത്തോടെയും അതു തുടരുക.' സാനിയ ട്വീറ്റ് ചെയ്തു.

Also Read: 'വിക്കറ്റ് വേട്ടയിലും അതിവേഗം' മത്സരത്തിലെ ആദ്യ വിക്കറ്റ്; ബൂമ്രയെ തേടിയെത്തിയത് സുവര്‍ണ്ണ നേട്ടം

'നിങ്ങളുടെ ഓരോ നേട്ടത്തിലും നിങ്ങള്‍ ആരാണ് എന്നതിലും ഞാനും ഇസ്ഹാനും അഭിമാനിക്കുന്നു' എന്നു പറഞ്ഞുകൊണ്ടാണ് സാനിയ മിര്‍സയുടെ ട്വീറ്റ് അവസാനിക്കുന്നത്. അവസാന മത്സരത്തിലും ടൂര്‍ണമെന്റിലും മികച്ച പ്രകടനം നടത്താന്‍ കഴിയാതെയാണ് മാലിക് ക്രിക്കറ്റ് അവസാനിപ്പിച്ചിരിക്കുന്നത്. 1999 ല്‍ വിന്‍ഡീസിനെതിരെയായിരുന്നു മാലിക്കിന്റെ അരങ്ങേറ്റം. 287 ഏകദിനങ്ങളില്‍ നിന്ന് 7534 റണ്‍സ് നേടിയിട്ടുണ്ട്.



First published: July 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
Listen to the latest songs, only on JioSaavn.com