ഇന്റർഫേസ് /വാർത്ത /Sports / തിരിച്ചുവരവ് ഗംഭീരമാക്കി സാനിയ; ഹൊബാർട്ട് ഇന്റർനാഷണൽ ഡബിൾസിൽ കിരീടനേട്ടം

തിരിച്ചുവരവ് ഗംഭീരമാക്കി സാനിയ; ഹൊബാർട്ട് ഇന്റർനാഷണൽ ഡബിൾസിൽ കിരീടനേട്ടം

sania-mirza

sania-mirza

ഇഷാന് ജന്മം നൽകിയ ശേഷം ആദ്യമായാണ് 33കാരിയായ സാനിയ മിർസ കോർട്ടിലേക്ക് മടങ്ങിയെത്തിയത്

  • Share this:

അമ്മയായശേഷം ടെന്നീസ് കോർട്ടിലേക്ക് തിരിച്ചുവന്ന ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസക്ക് കിരീടനേട്ടം. ഹൊബാർട്ട് ഇന്റർനാഷണൽ ടെന്നിസ് ഡബിൾസ് ഫൈനലിൽ ചൈനീസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് സാനിയ - കിചെനൊക് സഖ്യം ചാംപ്യൻമാരായത്. സ്കോർ: 6-4, 6-4. ഒരു മണിക്കൂറും 21 മിനിറ്റും നേട്ട പോരാട്ടത്തിനൊടുവിലാണ് ഇന്തോ- ഉക്രെനിയൻ സഖ്യം കിരീടം നേടിയത്.

Also Read- രാജാക്കൻമാരായി രാജ്കോട്ടിൽ; ഓസ്ട്രേലിയയ്ക്ക് എതിരെ ഇന്ത്യയ്ക്ക് 36 റൺസ് ജയം

ഇഷാന് ജന്മം നൽകിയ ശേഷം കോർട്ടിലേക്ക് മടങ്ങിയെത്തിയ 33 കാരിയായ സാനിയ ഓസ്ട്രേലിയൻ ഓപ്പണ് മുന്നേയുള്ള ടൂര്‍ണമെന്റ് ഗംഭീരമാക്കി. 2007ൽ അമേരിക്കൻ താരം ബെതാനി മറ്റേക്കിനൊപ്പം ചേർന്ന് ബ്രിസ്ബെൻ ഇന്റർനാഷണൽ കിരീടം നേടിക്കൊണ്ടാണ് സാനിയ തന്റെ വിജയയാത്ര തുടങ്ങിയത്. ഹൊബാർട്ടിലേത് സാനിയയുടെ 42ാമത്തെ ഡബ്ല്യു ടിഎ കിരീടനേട്ടമാണിത്.

First published:

Tags: Sania Mirza, Tennis, Womens tennis