ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന്റെ നായകനായ അജിങ്ക്യാ രഹാനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ടീം തുടര്‍തോല്‍വികള്‍ വഴങ്ങുന്നതിനിടെ നായകന് ഫോം ഔട്ടായിരിക്കുന്നതാണ് മഞ്ജരേക്കറുടെ വിമര്‍ശനത്തിന് കാരണം.
രഹാനെ ടി20യ്ക്ക് പറ്റിയ നായകനല്ലെന്നും ഇത് തനിക്ക് നേരത്തെ തോന്നിയതാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു. 'അജിങ്ക്യ രഹാനെ ഒരു ടി20 താരമല്ല. അങ്ങനെ ഒരു താരത്തെ ക്യാപ്റ്റനാക്കിയതും ശരിയായില്ല. ആദ്ദേഹം ഒരു മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ്. രഹാനെ ഓസ്ട്രേലിയക്കെതിരായ ധര്‍മശാല ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത് ഓര്‍ക്കുന്നു. അന്ന് രഹാനെ തെളിയിച്ചതാണ് താനൊരു മികച്ച ടെസ്റ്റ് ക്യാപ്റ്റനാണെന്ന്.' മഞ്ജരേക്കര്‍ പറഞ്ഞു.
Also Read: ഇത്ര സിംപിളായിരുന്നോ നിങ്ങള്‍; ഹൈദരാബാദ് നഗരത്തിലൂടെ ഓട്ടോ സവാരിയുമായി വാര്‍ണറും മകളും
ഐപിഎല്ലില്‍ 3551 റണ്‍സ് സ്വന്തമാക്കിയ കളിക്കാരനാണ് രഹാനെ. എന്നാല്‍ താരത്തിന്റെ സ്ട്രൈക്ക്റേറ്റാണ് വിമര്‍ശനങ്ങള്‍ക്ക് വഴിതെളിയിച്ചിരിക്കുന്നത്. ഐപിഎല്‍ പോലുള്ള ഉയര്‍ന്ന സ്കോര്‍ കണ്ടെത്തേണ്ട മത്സരങ്ങളില്‍ താരത്തിന്റെ മെല്ലെപ്പോക്ക് ടീമിന് വിനയാകുന്നെന്നാണ് വിലയിരുത്തലുകള്‍.
ഒരു ടി20 ടീമിനെ നയിക്കാനുള്ള ഗുണം രഹാനെയില്‍ കാണുന്നില്ലെന്നും രാജസ്ഥാന് അവരുടെ പ്ലാനുകള്‍ കുറച്ച് കൂടി വിശാലമാക്കണമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.