നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് മേൽ ന്യൂസിലൻഡിന് ചെറിയ മേൽക്കൈ ഉണ്ടാകും: സഞ്ജയ് മഞ്ജരേക്കര്‍

  ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് മേൽ ന്യൂസിലൻഡിന് ചെറിയ മേൽക്കൈ ഉണ്ടാകും: സഞ്ജയ് മഞ്ജരേക്കര്‍

  ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം നമ്പര്‍ ടീമായാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് തയ്യാറെടുക്കുന്നത്

  സഞ്ജയ് മഞ്ജരേക്കര്‍

  സഞ്ജയ് മഞ്ജരേക്കര്‍

  • Share this:
   ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ജൂണ്‍ 18ന് ഇംഗ്ലണ്ടിലെ സതാംപ്ടനിൽ അരങ്ങേറുന്ന ഫൈനല്‍ പോരാട്ടത്തിന് ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം നമ്പര്‍ ടീമായാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് തയ്യാറെടുക്കുന്നത്. ടൂർണമെന്റിൻ്റെ കലാശപ്പോരാട്ടത്തിൽ കിവീസിനെ നേരിടാൻ കരുത്തുറ്റ ടീമിനെയും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.

   ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഈ പോരാട്ടത്തിലേക്ക് ഇപ്പോഴിതാ ഇംഗ്ലണ്ടിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടുമ്പോൾ മത്സരത്തിൽ ഇന്ത്യയെക്കാള്‍ മുൻതൂക്കം കിവീസിനായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

   "ഇംഗ്ലണ്ടിലെ പിച്ചുകളിലെ സാഹചര്യങ്ങൾ ന്യൂസിലൻഡിലേതിന് സമാനമാണ്. ന്യൂസിലന്‍ഡ് ഇന്ത്യക്ക് മുന്നിൽ വെല്ലുവിളിയാകും എന്നതിന് ഉത്തമ ഉദാഹരമാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ന്യൂസിലൻഡിൽ വച്ച് നടന്ന അവസാന പരമ്പരയിലെ പ്രകടനം. ഇന്ത്യ എങ്ങനെയാണ് ആ പരമ്പരയില്‍ തോറ്റതെന്ന് നോക്കുക. ആ പരമ്പരയിലെ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍ 242 ആയിരുന്നു. ന്യൂസിലന്‍ഡും അല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും ഇന്ത്യയേക്കാള്‍ ഒരു പടി മുകളിൽ നിന്നത് അവർ തന്നെയായിരുന്നു. ബൗളിങ്ങില്‍ അവര്‍ മികച്ച് നിന്നു," മഞ്ജരേക്കര്‍ പറഞ്ഞു.

   ന്യൂസിലന്‍ഡിലെ സാഹചര്യം ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരുന്നു. അവസാന കിവീസ് പര്യടനത്തില്‍ ന്യൂസിലന്‍ഡിനോട് 2-0ന് ടെസ്റ്റ് പരമ്പര തോറ്റു. കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന കിവീസ് നിരയില്‍ ടോം ലാതം, ടിം സൗത്തീ, ട്രന്റ് ബോള്‍ട്ട് തുടങ്ങി മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന താരങ്ങള്‍ നിരവധിയാണ്. ഇംഗ്ലണ്ടിലും ന്യൂസിലന്‍ഡിലുമെല്ലാം പേസിന് അനുകൂലമായ പിച്ചാണ്. അതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പലപ്പോഴും അടിതെറ്റും.   ഇത്തവണ മികച്ച ടീമുമായി തന്നെയാണ് ഇന്ത്യയും ഒരുങ്ങിയിരിക്കുന്നത്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ഹനുമ വിഹാരി എന്നിങ്ങനെ ശക്തമായ ഒരു ബാറ്റിങ് നിരയിൽ ഇന്ത്യ പ്രതീക്ഷ നല്‍കുമ്പോള്‍ ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് തുടങ്ങിയ മികച്ച പേസ് കൂട്ടുകെട്ടും ഇന്ത്യക്കുണ്ട്.

   സ്പിന്‍ നിരയിൽ കരുത്തേകാൻ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരും ടീമിലുണ്ട്. അശ്വിൻ, ജഡേജ എന്നിവർ ബാറ്റ് കൊണ്ട് കൂടി തിളങ്ങാൻ കഴിവുള്ളവരാണ്. ഇതിൽ ഹനുമ വിഹാരി നിലവിൽ ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയാണ്.

   ഇന്ത്യക്ക് വേണ്ടി കളി തിരിക്കാൻ കഴിവുള്ള രണ്ട് കളിക്കാരേയും സഞ്ജയ് മഞ്ജരേക്കര്‍ തിരഞ്ഞെടുത്തു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് ഒരാള്‍. ഏറ്റവും മികച്ചത് തന്നെയാണ് കോഹ്‌ലിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം നടത്തിയ അനുഭവസമ്പത്തും കോലിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമതായി ഋഷഭ് പന്തിനെയാണ് മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ കുറച്ച് പരമ്പരകളിലായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന പന്ത് ഈ പരമ്പരയിലും അതാവർത്തിക്കുമെന്നാണ് മുൻ ഇന്ത്യൻ താരം പറയുന്നത്.

   ഇംഗ്ലണ്ടില്‍ നേരത്തെ സെഞ്ചുറി നേടിയിട്ടുള്ള പന്ത് ഓസ്‌ട്രേലിയയിലടക്കം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ടെസ്റ്റിൽ പോലും ആക്രമിച്ച് കളിക്കുന്ന പന്തിൻ്റെ കളിശൈലി ഇംഗ്ലണ്ടിലും ഇന്ത്യയെ തുണയ്ക്കുമെന്നാണ് പ്രതീക്ഷ. എതിര്‍ ടീം ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിവുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് റിഷഭ് പന്ത് എന്ന് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.

   Summary:  Sanjay Manjrekar predicts that New Zealand might have a slight edge over India at Southampton in the ICC World Test Championship
   Published by:user_57
   First published:
   )}