• HOME
  • »
  • NEWS
  • »
  • sports
  • »
  • ലാറയുടെ വാക്കുകള്‍ ആത്മവിശ്വാസം നല്‍കുന്നു; ദേശീയ ടീമില്‍ കളിക്കാനായി കാത്തിരിക്കുകയാണ്: സഞ്ജു

ലാറയുടെ വാക്കുകള്‍ ആത്മവിശ്വാസം നല്‍കുന്നു; ദേശീയ ടീമില്‍ കളിക്കാനായി കാത്തിരിക്കുകയാണ്: സഞ്ജു

ഒരുപാട് തവണ പരാജയപ്പെട്ടു. എന്നാലിപ്പോള്‍  ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ മാനസികമായും ശാരീരകമായും ഞാന്‍ തയ്യാറാണ്

sanju_samson

sanju_samson

  • News18
  • Last Updated :
  • Share this:
    ജയ്പൂര്‍: ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയുടെ വാക്കുകള്‍ ആത്മവിശ്വാസം നല്‍കുന്നതാണെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ദേശീയ ടീമില്‍ അവസരം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് താനെന്നും താരം പറഞ്ഞു. ഐപിഎല്‍ മത്സരത്തിനുശേഷം സംസാരിക്കവെയാണ് സഞ്ജു തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചത്.

    ദേശീയ ടീമില്‍ സ്ഥിര സാന്നിധ്യമാവുമെന്ന് കരുതിയ ഘട്ടത്തില്‍ നിന്നായിരുന്നു സഞ്ജു തഴയപ്പെടുന്നത്. നേരത്തെ സഞ്ജുവിനെ ലോകകപ്പ് സാധ്യത ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ലാറ അത്ഭുതം രേഖപ്പെടുത്തിയിരുന്നു. ലാറയുടെ അഭിപ്രായത്തെക്കുറിച്ച് സംസാരിക്കവെയാണ് മലയാളി ക്രിക്കറ്റര്‍ തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചത്.

    Also Read: IPL 2019: പഞ്ചാബിനെ തോൽപിച്ചു; പ്ലേ ഓഫ് സാധ്യത നിലനിർത്തി കൊൽക്കത്ത

    ഇതിഹാസ താരങ്ങള്‍ പ്രകടനത്തെ കുറിച്ച് പറയുന്നത് സന്തോഷമുള്ള കാര്യമാണെന്ന സഞ്ജു പറഞ്ഞു. കഠിനാധ്വാനം ചെയ്യാതെ ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റുക എളുപ്പമല്ല. ഇതിഹാസങ്ങളുടെ വാക്കുകള്‍ ആത്മവിശ്വാസം നല്‍കുന്നതാണ്. ലാറയുടെ വാക്കുകള്‍ ആതമവിശ്വാസം വര്‍ധിപ്പിക്കും. ഇപ്പോള്‍ പുറത്തെടുക്കുന്ന പ്രകടനത്തില്‍ ഞാന്‍ പൂര്‍ണ തൃപ്തനാണ്. വീണ്ടും ഇന്ത്യക്ക് വേണ്ടി കളിക്കുന്നതിനായി കാത്തിരിക്കുകയാണ്' താരം പറഞ്ഞു.

    കരിയറില്‍ ബുദ്ധിമുട്ടേറിയ ഒരുപാട് സാഹചര്യങ്ങളിലൂടെ കടന്ന് പോയിട്ടുണ്ടെന്ന് പറഞ്ഞ സഞ്ജു അതൊക്കെ ഒരു പാഠമാണ് നല്‍കുന്നതെന്നും ഒരോ പരാജയവും തിരിച്ചുവരാനുള്ള ശക്തിയാണെന്നും പറഞ്ഞു. 'ഞാന്‍ ഒരുപാട് തവണ പരാജയപ്പെട്ടു. എന്നാലിപ്പോള്‍  ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ മാനസികമായും ശാരീരകമായും ഞാന്‍ തയ്യാറാണ്' സഞ്ജു പറഞ്ഞു.

    First published: