ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള (T20 World Cup) ഇന്ത്യന്‍ സ്‌ക്വാഡില്‍ മലയാളി താരം സഞ്ജു സാംസണ്‍ (Sanju Samson) ഉണ്ടാകുമെന്ന് സൂചന നല്‍കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma). ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ട്വന്റി20ക്ക് മുന്‍പായി നടത്തിയ പ്രസ് കോണ്‍ഫറന്‍സിലാണ് രോഹിത്തിന്റെ പ്രതികരണം.
സഞ്ജു കഴിവുള്ള താരമാണെന്നും വരാനിരിക്കുന്ന ലോകകപ്പ് സ്‌ക്വാഡില്‍ താരത്തിനെ പരിഗണിക്കുമെന്നും രോഹിത് പറഞ്ഞു. 'തീര്‍ച്ചയായും സഞ്ജു സാംസണ്‍ കഴിവുള്ള താരമാണെന്നതില്‍ ഒരു സംശയവുമില്ല. സഞ്ജു ബാറ്റ് വീശുന്നത് കാണുമ്പോള്‍ പലപ്പോഴും കാണികള്‍ ആവേശം കൊള്ളുന്നത് കണ്ടിട്ടുണ്ട്. വിജയിക്കാനുള്ള കഴിവ് സഞ്ജുവിനുണ്ട്. ഒരു കളിക്കാരനെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ കാര്യം അതാണ്. കഴിവും പ്രതിഭയുമുള്ള ഒരുപാട് പേരുണ്ട് ടീമില്‍, പക്ഷേ ആ കഴിവും അവസരങ്ങളും എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്ന കാര്യമാണ് ഏറ്റവും നിര്‍ണായകം. തീര്‍ച്ചയായും സഞ്ജു ലോകകപ്പ് ടീമിലേക്ക് പരിഗണനയിലുണ്ട്'.- രോഹിത് പറഞ്ഞു.
ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവും ഇടംപിടിച്ചിട്ടുണ്ട്. ഒരിടവേളയ്ക്കു ശേഷമാണ് സഞ്ജു ദേശീയ ടീമിലേക്കു മടങ്ങിയെത്തിയിരിക്കുന്നത്. റിഷഭ് പന്തിനു പരമ്പരയില്‍ വിശ്രമം അനുവദിച്ചതോടെയാണ് ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവിനു വീണ്ടും ദേശീയ ടീമിലേക്ക് വിളിയെത്തിയത്. ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ സംഘത്തിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍.
ജസ്പ്രീത് ബുംറ, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെക്കുറിച്ചും രോഹിത് വാചാലനായി. 'മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചത് വലിയ അംഗീകാരമാണ്. ഒരുപാട് വെല്ലുവിളികള്‍ മുന്‍പിലുണ്ട്. ബുംറ, രാഹുല്‍, പന്ത് എന്നിവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരുപാട് ചെയ്യാനുണ്ട്. ഇവരുമായി എങ്ങനെയാണ് മുമ്പോട്ട് പോകേണ്ടത് എന്ന വ്യക്തമായ ധാരണ എനിക്കുണ്ട്. നമ്മള്‍ പാകപ്പെടുത്തി എടുക്കുകയാണ് ചെയ്യുന്നത്.'- രോഹിത് പറഞ്ഞു.
K L Rahul | അപൂർവ രോഗം ബാധിച്ച് 11 വയസുകാരൻ; ശസ്ത്രക്രിയയ്ക്കുള്ള തുക നൽകി കെ എൽ രാഹുൽ
അപൂർവരോഗം ബാധിച്ച് ചികിത്സയിലായിരുന്ന 11 വയസുകാരന്റെ രക്ഷയ്ക്ക് എത്തി ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുൽ (K L Rahul). ഭാവിയിൽ ക്രിക്കറ്റ് താരമാവണം എന്ന സ്വപ്നവുമായി നടക്കുന്ന വരദ് നലവാദെ എന്ന കുട്ടിയുടെ അടിയന്തര ബോണ്‍ മാരോ ശസ്ത്രക്രിയയ്ക്കുള്ള തുക രാഹുൽ സംഭാവന നൽകുകയായിരുന്നു. ശസ്ത്രക്രിയയ്‍ക്ക് ആവശ്യമായിരുന്ന 35 ലക്ഷം രൂപയിൽ 31 ലക്ഷം നൽകിയാണ് രാഹുൽ ഈ വളർന്നു വരുന്ന കുട്ടി ക്രിക്കറ്ററുടെ രക്ഷകനായത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് കുട്ടിയുടെ ചികിത്സാ ചിലവിലേക്കുള്ള തുക കണ്ടെത്തുന്നതിനായി വരദിന്റെ മാതാപിതാക്കളായ സച്ചിൻ നലവാദെയും സ്വപ്ന ഝായും ചേർന്ന് ഗിവ്ഇന്ത്യയിലൂടെ ക്യാമ്പയിൻ നടത്തിയിരുന്നു. ഇത് രാഹുലിന്റെ ശ്രദ്ധയിൽപ്പെട്ടതാണ് വഴിത്തിരിവായത്. ഈ ക്യാമ്പയിൻ കണ്ടയുടൻ തന്നെ രാഹുലിന്റെ ടീം ഗിവ്ഇന്ത്യയുമായി ബന്ധപ്പെടുകയും വേണ്ട കാര്യങ്ങൾ ചെയ്ത് നൽകുകയുമായിരുന്നു.
അഞ്ചാം ക്ലാസ് വിദ്യാർഥിയായ വരദ്, കഴിഞ്ഞ സെപ്റ്റംബർ മുതൽ മുംബൈയിലെ ജസ്‌ലോക് ആശുപത്രിയിൽ ചികിത്സയിലാണ്. എപ്ലാസ്റ്റിക് അനീമിയ എന്ന അപൂർവ രോഗമായിരുന്നു വരദിന്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് ക്രമാതീതമായി കുറവായിരുന്നതിനാൽ വരദിന്റെ രോഗ പ്രതിരോധ ശേഷിയും കുറവായിരുന്നു. ചെറിയ പനി പോലും മാറിക്കിട്ടാൻ മാസങ്ങളാണ് വേണ്ടിവന്നിരുന്നത്. ഇതിൽ നിന്നും മുക്തി നേടാൻ ബോണ്‍ മാരോ ശസ്ത്രക്രിയ നടത്തുക മാത്രമായിരുന്നു പോംവഴി. മകന്റെ ജീവൻ നിലനിർത്താൻ നടത്തിയിരുന്ന ചികിത്സയുടെ പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്ന കുടുംബത്തിന് വലിയൊരു പിടിവള്ളിയാണ് രാഹുൽ തന്റെ പ്രവർത്തിയിലൂടെ നൽകിയത്.
രാഹുൽ നൽകിയ തുകയും മറ്റ് പലരും നൽകിയ തുകയും കൊണ്ട് വരദിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ശസ്ത്രക്രിയ കഴിഞ്ഞ വരദ് സുഖമായിരിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.