നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Sanju Samson | 'മിന്നൽ' സഞ്ജു; വിജയ് ഹസാരെയിൽ തകർപ്പൻ സ്റ്റമ്പിങ്ങുമായി സഞ്ജു സാംസൺ - വീഡിയോ

  Sanju Samson | 'മിന്നൽ' സഞ്ജു; വിജയ് ഹസാരെയിൽ തകർപ്പൻ സ്റ്റമ്പിങ്ങുമായി സഞ്ജു സാംസൺ - വീഡിയോ

  2016 ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ സാബിർ റഹ്മാനെ പുറത്താക്കാൻ എം എസ് ധോണി നടത്തിയ സ്റ്റമ്പിങ്ങിന് സമാനമായിരുന്നു സഞ്ജുവിന്റെ ഈ സ്റ്റമ്പിങ്ങും.

  • Share this:
   സഞ്ജു സാംസണിന്റെ വിക്കറ്റ് കീപ്പിംഗ് മികവ് വീണ്ടും ചർച്ചയാകുന്നു. വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു നടത്തിയ മിന്നൽ സ്റ്റമ്പിങ് ആണ് മലയാളി താരത്തിന്റെ വിക്കറ്റ് കീപ്പിംഗ് മികവ് വീണ്ടും ചർച്ചയാകാൻ ഇടയാക്കിയത്. ഞായറാഴ്ച രാജ്‌കോട്ടില്‍ ഛത്തീസ്ഗഢിനെതിരായ എലൈറ്റ് ഗ്രൂപ്പ് ഡി മത്സരത്തിലാണ് സഞ്ജു തകർപ്പൻ സ്റ്റമ്പിങ്ങുമായി കളം നിറഞ്ഞത്.

   മത്സരത്തിൽ ബാറ്റിങ്ങിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും വിക്കറ്റിന് പിന്നിൽ ഉണർവോടെ നിൽക്കുന്ന താരത്തെയാണ് മത്സരത്തിലുടനീളം കാണാൻ കഴിഞ്ഞത്. ഛത്തീസ്ഗഢിനെതിരായ മത്സരത്തിൽ അവരുടെ ബാറ്ററായ സഞ്ജീത് ദേശായിയെ പുറത്താക്കാനാണ് സഞ്ജു മിന്നൽ വേഗത്തിലുള്ള സ്റ്റമ്പിങ് നടത്തിയത്.

   കേരള ബൗളർ എം ഡി നിധീഷ് എറിഞ്ഞ പന്ത് വൈഡ് ആയിരുന്നു, ഈ പന്തിനെതിരെ ലെഗ് ഗ്ലാൻസ് കളിക്കാൻ ശ്രമിച്ച ദേശായിക്ക് പക്ഷെ പിഴയ്ക്കുകയിരുന്നു. ഷോട്ട് കളിക്കാൻ ശ്രമിക്കുന്നതിനിടെ ബാലൻസ് തെറ്റിയ താരത്തിന്റെ കാൽ ക്രീസിന് പുറത്തേക്ക് പോയി. ലെഗ് സൈഡിലൂടെ വന്ന പന്തിനെ നിമിഷനേരം കൊണ്ട് കൈപ്പിടിയിലാക്കിയ സഞ്ജു ഒറ്റക്കൈ കൊണ്ട് ബെയിൽസ് ഇളക്കുകയും ചെയ്‌തു.   2016 ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ സാബിർ റഹ്മാനെ പുറത്താക്കാൻ എം എസ് ധോണി നടത്തിയ സ്റ്റമ്പിങ്ങിന് സമാനമായിരുന്നു സഞ്ജുവിന്റെ ഈ സ്റ്റമ്പിങ്ങും. സഞ്ജു തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകളുടെ പ്രവാഹമാണ്.

   Also read- IND vs SA | വിജയ് ഹസാരെയിൽ തകർപ്പൻ ഫോമിൽ; വെങ്കടേഷ് അയ്യരും ഋതുരാജ് ഗെയ്ക്‌വാദും ഏകദിന ടീമിലേക്ക്; റിപ്പോർട്ട്

   അതേസമയം, മത്സരത്തിൽ ഛത്തീസ്ഗഢിനെതിരെ അഞ്ച് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ബാറ്റിങ്ങിൽ സഞ്ജു ഗോൾഡൻ ഡക്കായി പുറത്തായപ്പോൾ മധ്യനിരയുടെ മികവിലാണ് കേരളം ഛത്തീസ്ഗഢിനെതിരെ ജയം നേടിയത്. ഛത്തീസ്ഗഢ് ഉയർത്തിയ 190 റണ്‍സിന്റെ വിജയലക്ഷ്യ൦ 34.3 ഓവറില്‍ കേരളം മറികടക്കുകയായിരുന്നു. 54 റണ്‍സ് നേടിയ വീനൂപ് ഷീല മനോഹരനാണ് ടോപ് സ്‌കോറര്‍. മുഹമ്മദ് അസറുദ്ദീന്‍ (45), രോഹന്‍ കുന്നുമ്മല്‍ (36). വിഷ്ണു വിനോദ് (26*) എന്നിവരും തിളങ്ങി.

   ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഛത്തീസ്ഗഢിനെ സിജോമോൻ ജോസഫിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിലൂടെയാണ് കേരളം ഒതുക്കിയത്. 98 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍പ്രീത് സിംഗ് ഭാട്ടിയ മാത്രമാണ് ഛത്തീസ്ഗഢ് നിരയില്‍ തിളങ്ങിയത്. പിന്നീട് വന്ന ബാറ്റർമാരിൽ സഞ്ജീത് ദേശായി (32) ഒഴികെ ആർക്കും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ഇവർ പുറത്തായ ശേഷം ഛത്തീസ്ഗഢ് മധ്യനിര സിജോമോന് മുന്നിൽ കീഴടങ്ങുന്ന കാഴ്ചയാണ് കണ്ടത്. സിജോമോന് പുറമെ ബേസില്‍ തമ്പി, നിതീഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിനൂപ് ഒരു വിക്കറ്റ് വീഴ്ത്തി.

   ജയത്തോടെ കേരളത്തിന് 12 പോയിന്റായി. ഉത്തരാഖണ്ഡിനെതിരായ മത്സരമാണ് ഇനി അവശേഷിക്കുന്നത്.
   Published by:Naveen
   First published: