നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • South Africa Tour |സഞ്ജു സാംസണെ 'എ' ടീമിലും ഉള്‍പ്പെടുത്തിയില്ല; ദക്ഷിണഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം ഇങ്ങനെ

  South Africa Tour |സഞ്ജു സാംസണെ 'എ' ടീമിലും ഉള്‍പ്പെടുത്തിയില്ല; ദക്ഷിണഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം ഇങ്ങനെ

  സഞ്ജു സാംസണ്‍ നടന്നുകൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്.

  Sanju Samson

  Sanju Samson

  • Share this:
   ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനോടൊപ്പം തന്നെ ഈ മാസം ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെയും പ്രഖ്യാപിച്ചിരുന്നു. പ്രിയങ്ക് പഞ്ചല്‍ നയിക്കുന്ന ടീമില്‍ പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചഹര്‍, നവ്ദീപ് സൈനി എന്നീ സൂപ്പര്‍ താരങ്ങളും ഇടം പിടിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനായി ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച എക്‌സ്പ്രസ് പേസര്‍ ഉമ്രാന്‍ മാലിക്കാണ് ഈ ടീമിലെ സര്‍പ്രൈസ് താരം.

   അതേസമയം, മലയാളി താരം സഞ്ജു സാംസണിന് രണ്ടു ടീമിലും ഇടം ലഭിച്ചില്ല. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ നടന്നുകൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. 87.5 ശരാശരിയിലും 147.05 സ്ട്രൈക്കറേറ്റിലും 175 റണ്‍സ് കേരള നായകനായി സഞ്ജു നേടി. ഇക്കഴിഞ്ഞ ഐപിഎല്ലിലും മികച്ച ബാറ്റിങ് പ്രകടനം തന്നെ സഞ്ജു കാഴ്ചവെച്ചു. എന്നിട്ടും സഞ്ജുവിനെ ഇരു ടീമിലേക്കും പരിഗണിച്ചില്ല.

   ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കിയപ്പോഴൊന്നും തിളങ്ങാന്‍ സഞ്ജുവിനായിട്ടില്ല. അവസാനമായി ശ്രീലങ്കന്‍ പര്യടനത്തിലും അദ്ദേഹം ഉള്‍പ്പെട്ടെങ്കിലും ഈ അവസരവും മുതലാക്കാനായില്ല. നിലവില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍മാര്‍ ഇന്ത്യക്ക് മൂന്ന് പേരുണ്ട്. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം വിക്കറ്റ് കീപ്പര്‍മാരാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിന് ഇനിയൊരു മടങ്ങിവരവ് എളുപ്പമാവില്ല.

   മൂന്ന് ചതുര്‍ദിന മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ എ ടീം കളിക്കുക. നവംബര്‍ 23 മുതല്‍ 26 വരെ ആദ്യ മത്സരവും, 29 മുതല്‍ ഡിസംബര്‍ 2 വരെ രണ്ടാം മത്സരവും, ഡിസംബര്‍ 6 മുതല്‍ 9 വരെ മൂന്നാം മത്സരവും നടക്കും. ബ്ലൂംഫൊണ്ടെയിനാണ് പരമ്പരയിലെ മുഴുവന്‍ മത്സരങ്ങള്‍ക്കും വേദിയാകുന്നത്.

   ഇന്ത്യ എ ടീം ഇങ്ങനെ - പ്രിയങ്ക് പഞ്ചല്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, ദേവ്ദത്ത് പടിക്കല്‍, സര്‍ഫറാസ് ഖാന്‍, ബാബ അപരാജിത്, ഉപേന്ദ്ര യാദവ്, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചഹര്‍, സൗരഭ് കുമാര്‍, നവ്ദീപ് സൈനി, ഉമ്രാന്‍ മാലിക്ക്, ഇഷാന്‍ പോറല്‍, അര്‍സാന്‍ നാഗസ്വല്ല.

   അതേസമയം, ന്യൂസിലന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനെ രോഹിത് ശര്‍മ നയിക്കും. അതേസമയം ട്വന്റി20 ലോക കപ്പോടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചു. 16അംഗ ടീമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

   ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍ വൈസ് ക്യാപ്റ്റന്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍)വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, ആര്‍. അശ്വിന്‍, അക്സര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്
   Published by:Sarath Mohanan
   First published:
   )}