ജയ്പൂര്‍: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാനൊരുങ്ങുകയാണ് രാജസ്ഥാന് റോയല്‍സ്. ടീമിനെ വിജയവഴിയിലേക്ക് നയിച്ച നായകന് സ്റ്റീവ് സ്മിത്ത് മടങ്ങിയതോടെ അജിങ്ക്യാ രഹാനെയാണ് ഇന്നത്തെ മത്സരത്തില്‍ ടീമിനെ നയിക്കുന്നത്. സ്മിത്തിന്റെ അഭാവം ടീമിനെ പ്രതികൂലമായി ബാധിക്കുമോയെന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് രാജസ്ഥാന്റെ മലയാളി താരം സഞ്ജു സാംസണ്.
സ്മിത്ത് മടങ്ങുമെന്ന കാര്യം തങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നെന്നാണ് സ്ജു പറയുന്നത്. 'സ്മിത്ത് ഓസ്ട്രേലിയ്ക്ക് മടങ്ങിയത് രാജസ്ഥാന് വലിയ നഷ്ടം തന്നെയാണ്. ജോസ് ബട്ലര്, ബെന്‍ സ്റ്റോക്സ്, സ്മിത്ത് എന്നിവരെല്ലാം മടങ്ങുമെന്ന് നേരത്തെ അറിയാമായിരുന്നു. എന്നാല്‍ വിടവ് നികത്താന്‍ ബഞ്ച് താരങ്ങള്‍ക്ക് കഴിയുമെന്നാണ് വിശ്വാസം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരം വിജയിച്ച് പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തുകയാണ് ലക്ഷ്യം' സഞ്ജു പറഞ്ഞു.
Also Read: 'ഇത് അവന്റെ അവസരമാണ്' ലോകകപ്പില്‍ ഹര്‍ദിക്കിന് മികവ് തെളിയിക്കാന്‍ കഴിയുമെന്ന് യുവരാജ്
സ്മിത്ത് ഓസ്ട്രേലിയയിലേക്ക് മടങ്ങിയതോടെയാണ് സീസണിന്റെ തുടക്കത്തില്‍ ടീമിനെ നയിച്ചിരുന്ന രഹാനെയ്ക്ക് വീണ്ടും അവസരം ലഭിക്കുന്നത്. രാഹനയ്ക്ക് കീഴില്‍ ടീം തുടര്‍ തോല്‍വികളിലേക്ക് വീണപ്പോഴായിരുന്നു സ്മിത്തിനെ നായകത്വം ഏല്‍പ്പിക്കുന്നത്.
നിലവില്‍ 13 മത്സരങ്ങളില്‍ 11 പോയിന്റുള്ള രാജസ്ഥാന് അഞ്ചാം സ്ഥാനത്താണ്. ഡല്‍ഹിയോട് ജയിച്ച് മറ്റു ടീമുകളുടെ പ്രകടനവും അനുസരിച്ചാകും രാജസ്ഥാന്റെ പ്ലേഓഫ് പ്രവേശനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.