സഞ്ജു! ദാ വന്നു ദേ പോയി; ആദ്യ പന്ത് സിക്സർ ; രണ്ടാം പന്തിൽ ഔട്ട്

തന്റെ ഇഷ്ട പൊസിഷനിൽ മൂന്നാമനായി ഇറങ്ങിയ സഞ്ജു സാംസൺ നേരിട്ട ആദ്യപന്ത് തന്നെ ലോങ് ഓഫിന് മുകളിലൂടെ സിക്സർ പറത്തി.

News18 Malayalam | news18-malayalam
Updated: January 10, 2020, 8:11 PM IST
സഞ്ജു! ദാ വന്നു ദേ പോയി; ആദ്യ പന്ത് സിക്സർ ; രണ്ടാം പന്തിൽ ഔട്ട്
sanju_samson
  • Share this:
പൂനെ: ഏറെ നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യൻ ജഴ്സിയണിഞ്ഞ സഞ്ജു സാംസൺ ആരാധകർക്ക് സമ്മാനിച്ചത് നിരാശ. തന്റെ ഇഷ്ട പൊസിഷനിൽ മൂന്നാമനായി ഇറങ്ങിയ സഞ്ജു സാംസൺ നേരിട്ട ആദ്യപന്ത് തന്നെ ലോങ് ഓഫിന് മുകളിലൂടെ സിക്സർ പറത്തി.

സന്റഗനെയാണ് സഞ്ജു സിക്സറിന് പറത്തിയത്. ക്യാപ്ടൻ വിരാട് കോഹ്ലി അത്യാഹ്ളാദത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്. പക്ഷേ ആഹ്ളാദം അധികംനേരം നീണ്ടുനിന്നില്ല. നേരിട്ട രണ്ടാം പന്തിൽ വിക്കറ്റിന് മുന്നിൽ കുടങ്ങി സഞ്ജു പുറത്തായി. ഹസരംഗയുടെ ഗൂഗ്ളിയിലാണ് സഞ്ജു പുറത്തായത്.

Also Read- ശ്രീലങ്കക്കെതിരായ മൂന്നാം ടി20: സഞ്ജു സാംസൺ ടീമിൽ; ഇന്ത്യക്ക് ബാറ്റിങ്

ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 12.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന നിലയിലാണ് ഇന്ത്യ. ഓപ്പണർമാരായ കെഎൽ രാഹുലും ശിഖർ ധവാനും മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഇരുവരും അർധ സെഞ്ചുറി നേടി. സഞ്ജുവിന് പിന്നാലെ വന്ന ശ്രേയസ് അയ്യർ നാല് റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റൻ വിരാട് കോലിയും മനീഷ് പാണ്ഡേയുമാണ് ക്രീസിൽ.
Published by: Rajesh V
First published: January 10, 2020, 8:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading