• HOME
 • »
 • NEWS
 • »
 • sports
 • »
 • Sanju Samosn |ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഫിഫ്റ്റിയടക്കം 227 റണ്‍സ്; സഞ്ജുവിന് സ്ഥിരതയില്ലായ്മയോ?

Sanju Samosn |ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഫിഫ്റ്റിയടക്കം 227 റണ്‍സ്; സഞ്ജുവിന് സ്ഥിരതയില്ലായ്മയോ?

ആറു മത്സരങ്ങളില്‍ നാലിലും സഞ്ജു പുറത്താകാതെ നില്‍ക്കുകയായിരുന്നു.

sanju samson

sanju samson

 • Share this:
  ടി20 ലോകകപ്പിന് (T20 World Cup 2021) പിന്നാലെ ന്യൂസിലന്‍ഡിനെതിരായ (New Zealand Tour of India 2021) പരമ്പരയിലെ ഇന്ത്യന്‍ ടീം (Team India) തെരഞ്ഞെടുപ്പും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. മധ്യനിരയില്‍ സഞ്ജു സാംസണ്‍(Sanju Samson) സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നാണ് പല ക്രിക്കറ്റ് വിദഗ്ധരുടെയും അഭിപ്രായം നാലാം നമ്പര്‍ ബാറ്ററെക്കുറിച്ചുള്ള ആശയക്കുഴപ്പം കാരണം തുടര്‍ച്ചയായി രണ്ട് ലോകകപ്പുകളില്‍ (2019 ഏകദിന ലോകകപ്പ്, 2021 ടി20 ലോകകപ്പ്) തിരിച്ചടിയേറ്റിട്ടും ഇന്ത്യന്‍ സെലക്ടര്‍മാര്‍ എന്തുകൊണ്ടാണ് പഠിക്കാത്തത് എന്ന ചോദ്യം സജീവമാണ്.

  ഇന്ത്യന്‍ ക്രിക്കറ്റിലെ എണ്ണം പറഞ്ഞ യുവ താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. അവനെക്കുറിച്ച് ഏറെ ഉയര്‍ന്നു കേട്ട ഒരു പരാതിയാണ് സ്ഥിരത ഇല്ലയെന്നത്. സഞ്ജുവിനെ ഏറ്റവും കൂടുതല്‍ പിന്തുണച്ചിട്ടുള്ള ഗവാസ്‌കറും ഏറെ പ്രശംസിച്ചിട്ടുള്ള ദ്രാവിഡുമെല്ലം പ്രത്യക്ഷത്തിലും പരോക്ഷത്തിലും ഇതു തുറന്നു പറഞ്ഞിട്ടുമുണ്ട്.

  എല്ലാ പന്തിലും കൂറ്റനടികള്‍ക്ക് ശ്രമിച്ചു വിക്കറ്റ് വലിച്ചെറിയുന്നവന്‍, ഒരു മത്സരത്തില്‍ മികച്ച ഇന്നിങ്സ് കളിച്ചാല്‍ അടുത്ത അഞ്ച് ഇന്നിങ്സിലും പരാജയപ്പെടുന്നവന്‍, ഇങ്ങനെ സഞ്ജു നേരിട്ട വിമര്‍ശനങ്ങള്‍ ഒട്ടേറെയാണ്. ഇപ്പോഴിതാ പുതിയ ആഭ്യന്തര സീസണില്‍ അതിനു പരിഹാരം കണ്ടെത്തിയെന്ന സൂചനയാണ് സഞ്ജു നല്‍കുന്നത്.

  പുതിയ സീസണിന്റെ തുടക്കമെന്നോണം നടക്കുന്ന സയിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു കാഴ്ചവയ്ക്കുന്നത്. ടൂര്‍ണമെന്റില്‍ കേരളത്തെ നയിക്കുന്ന സഞ്ജുവിന്റെ മികവില്‍ കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു കഴിഞ്ഞു. പ്രീ ക്വാര്‍ട്ടര്‍ വരെ ആറു മത്സരങ്ങളില്‍ നിന്ന് 113.50 ശരാശരിയില്‍ 227 റണ്‍സാണ് സഞ്ജു ഇതുവരെ നേടിയത്. 143.67 ആണ് ശരാശരി. 56 നോട്ടൗട്ട് ആണ് ഉയര്‍ന്ന സ്‌കോര്‍. ആറു മത്സരങ്ങളില്‍ നാലിലും സഞ്ജു പുറത്താകാതെ നില്‍ക്കുകയായിരുന്നു.

  സഞ്ജുവിന് ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംലഭിക്കാതെ പോയതോടെ താരത്തിനായി ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. #JusticeForSanjuSamosn എന്ന ഹാഷ്ടാഗാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. കേരളത്തെ നയിച്ച സഞ്ജു ടീമില്‍ ഇടമില്ലാതെ പുറത്തായപ്പോള്‍, കേരളത്തോട് തോറ്റു പുറത്തായ മധ്യപ്രദേശിന്റെ വെങ്കടേഷ് അയ്യരും ആവേശ് ഖാനും ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചുവെന്നതും ശ്രദ്ധേയമാണ്.

  Read also: IND vs NZ | ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ നിന്നും വില്യംസണ്‍ പിന്മാറി; പകരം ഈ താരം നയിക്കും

  ഇതിനിടെ, സഞ്ജുവിന്റെ കായിക ക്ഷമതയിലുള്ള സംശയങ്ങളാണ് താരത്തെ ടീമിലേക്ക് പരിഗണിക്കാതിരിക്കാന്‍ കാരണമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. ഈ പശ്ചാത്തലത്തില്‍ ട്വിറ്ററില്‍ സഞ്ജു പോസ്റ്റ് ചെയ്ത ചിത്രം വലിയതോതില്‍ ചര്‍ച്ചയാവുകയും ചെയ്തു. ഉജ്ജ്വലമായ ചില ഫീല്‍ഡിങ് പ്രകടനങ്ങളുടെ ചിത്രങ്ങള്‍ ചേര്‍ത്ത കൊളാഷാണ് സഞ്ജു പോസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ജഴ്‌സിയിലും ഐപിഎല്ലില്‍ രാജസ്ഥാന്‍ ജഴ്‌സിയിലുമുള്ള ഫീല്‍ഡിങ് പ്രകടനങ്ങളുടെ ചിത്രങ്ങളായിരുന്നു ഇത്. ചിത്രത്തിനൊപ്പം ക്യാപ്ഷനൊന്നും നല്‍കിയിട്ടുമുണ്ടായിരുന്നില്ല.
  Published by:Sarath Mohanan
  First published: