നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'രാജസ്ഥാൻ ക്യാപ്റ്റൻ ആയതിന് ധോണിയും കോഹ്‌ലിയും രോഹിത് ശർമയുംഅഭിനന്ദിച്ചു:' സഞ്ജു സാംസൺ

  'രാജസ്ഥാൻ ക്യാപ്റ്റൻ ആയതിന് ധോണിയും കോഹ്‌ലിയും രോഹിത് ശർമയുംഅഭിനന്ദിച്ചു:' സഞ്ജു സാംസൺ

  Sanju Samson received congratulatory notes from Dhoni, Kohli and Rohit Sharma | നിലവിൽ ഐപിഎല്ലിലെ നാലാമത്തെ വിക്കറ്റ് കീപ്പർ ക്യാപ്റ്റനാണ് സഞ്ജു

  സഞ്ജു സാംസൺ

  സഞ്ജു സാംസൺ

  • Share this:
   ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയൽസിൻ്റെ നായകനായി തന്നെ തിരഞ്ഞെടുത്തതിന് പിന്നാലെ ഇന്ത്യൻ നായകന്‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ എം.എസ്. ധോണിയും അഭിനന്ദന സന്ദേശങ്ങൾ അയച്ചിരുന്നുവെന്ന് മലയാളി താരം സഞ്ജു സാംസണ്‍. നായകനായി തിരഞ്ഞെടുക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ടീം മാനേജ്മെന്‍റ് ഇക്കാര്യം തന്നോട് സൂചിപ്പിച്ചിരുന്നുവെന്നും സഞ്ജു ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

   "നായകനായി തിരഞ്ഞെടുക്കുന്ന കാര്യം ടീം മാനേജ്മെന്‍റ് എന്നോട് നേരത്തെ പറഞ്ഞിരുന്നു. അത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഞാനിക്കാര്യം മാതാപിതാക്കളോടും ഭാര്യ ചാരുവിനോടും അടുത്ത സുഹൃത്തുക്കളുമായും പങ്കുവെച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ ഐപിഎല്ലില്‍ ബാംഗ്ലൂര്‍ നായകനായ വിരാട് കോഹ്‌ലിയും മുംബൈ നായകനായ രോഹിത് ശര്‍മയും ചെന്നൈ നായകനായ എം എസ് ധോണിയും അഭിനന്ദനം അറിയിച്ച് സന്ദേശങ്ങൾ അയിച്ചിരുന്നു. മുമ്പ് കേരളത്തിന്‍റെ അണ്ടര്‍ 19 ടീമിനെ നയിച്ചതിന്‍റെ പരിചയ സമ്പത്ത് എനിക്കുണ്ട്. ഒരിക്കല്‍ ഇന്ത്യൻ അണ്ടര്‍ 19 ടീമിന്‍റെയും നായകനായി. ക്യാപ്റ്റന്‍ സ്ഥാനം എന്നുള്ളത് എൻ്റെ ടീമിനെ സേവിക്കാനുള്ള ഒരു അവസരമായാണ് ഞാന്‍ കാണുന്നത്. എല്ലാ കളിക്കാര്‍ക്കും അവരുടേതായ മികവ് പുറത്തെടുക്കാനുള്ള അവസരവും സാഹചര്യവും ഒരുക്കുക എന്നതാണ് ഒരു ക്യാപ്റ്റന്‍റെ ഉത്തരവാദിത്തം എന്നതാണ് ഞാന്‍ കരുതുന്നത്. ടീം നായകനായി എന്നെ തിരഞ്ഞെടുത്തത് ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്," സഞ്ജു പറഞ്ഞു.   "ഏതൊരു ക്യാപ്റ്റനും തൻ്റെ ടീമിനോളം മാത്രമേ ഉയരാൻ കഴിയൂ എന്നാണ് എന്‍റെ വിശ്വാസം. എനിക്ക് 19 വയസ്സുള്ളപ്പോഴാണ് ഞാൻ റോയല്‍സിലെത്തിയത്. അതുകൊണ്ട് തന്നെ എനിക്ക് ഇവിടുത്തെ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ടീം മാനേജ്മെന്‍റുമെല്ലാം ഒരു കുടംബം പോലെയാണ്. അതുകൊണ്ടുതന്നെ ഈ ക്യാപ്റ്റന്‍ സ്ഥാനം എനിക്ക് ഒരുപാട് അഭിമാനം നല്‍കുന്ന ഒന്നാണ്," സഞ്ജു കൂട്ടിച്ചേർത്തു.

   വിക്കറ്റ് കീപ്പര്‍മാര്‍ ക്യാപ്റ്റനാവുന്നത് നല്ലതാണ്. കാരണം ഒരു വിക്കറ്റ് കീപ്പർക്ക് കളിയെ വിവിധ കോണുകളില്‍ നിന്ന് വീക്ഷിക്കാനും വിലയിരുത്താനുമാകും. തൻ്റെ വിലയിരുത്തലുകൾ വച്ച് കളിയിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവരാനും ഒരു ക്യാപ്റ്റന് സാധിക്കും എന്ന് സഞ്ജു അഭിപ്രായപ്പെട്ടു. ജോഫ്ര ആര്‍ച്ചറുടെ അഭാവത്തിൽ ടീമിന്‍റെ പ്രധാന പ്രതീക്ഷ ക്രിസ് മോറിസിലാണെങ്കിലും അദ്ദേഹത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനില്ലെന്നും സഞ്ജു പറഞ്ഞു.

   ജോഫ്ര ആർച്ചർക്ക് കൈ വിരലിലെ പരിക്കിന് ശസ്ത്രക്രിയ ചെയ്ത കാരണം സീസണിലെ ആദ്യ നാല് മത്സരങ്ങൾ നഷ്‌ടമാകും. സീസണിലെ മുഴുവൻ മത്സരങ്ങളും നഷ്ടപ്പെടും എന്നായിരുന്നു ആദ്യം വിലയിരുത്തിയതെങ്കിലും ശസ്ത്രക്രിയ വിജയമായതോടെ ആർച്ചർക്ക് പെട്ടെന്ന് രാജസ്ഥാനൊപ്പം ചേരാനാവും.

   നിലവിൽ ഐപിഎല്ലിലെ നാലാമത്തെ വിക്കറ്റ് കീപ്പർ ക്യാപ്റ്റനാണ് സഞ്ജു. ശ്രേയസ് അയ്യർ പരുക്കേറ്റ് പുറത്തായതോടെ ഡൽഹിയുടെ ക്യാപ്റ്റനായ ഋഷഭ് പന്തും ചെന്നൈയുടെ ക്യാപ്റ്റനായ ധോണിയും പഞ്ചാബിൻ്റെ ക്യാപ്റ്റനായ കെ എൽ രാഹുലുമാണ് മറ്റു മൂന്ന് പേർ.

   English Summary: Sanju Samson says that he got congratulatory notes from Virat Kohli, Rohit Sharma and M S Dhoni after being chosen as the captain of Rajasthan Royals
   Published by:user_57
   First published:
   )}