Sanju Samson| കേരള ടീമിനെ പ്രീക്വാർട്ടറിലേക്ക് നയിച്ച ദിവസം ഇന്ത്യൻ ടീമിന് പുറത്ത്; സഞ്ജുവിന്റെ ട്വീറ്റ് ചർച്ചയാകുന്നു
Sanju Samson| കേരള ടീമിനെ പ്രീക്വാർട്ടറിലേക്ക് നയിച്ച ദിവസം ഇന്ത്യൻ ടീമിന് പുറത്ത്; സഞ്ജുവിന്റെ ട്വീറ്റ് ചർച്ചയാകുന്നു
ടൂർണമെന്റിലാകെ അഞ്ച് കളികളിൽനിന്ന് 87.50 എന്ന മികച്ച ശരാശരിയിൽ സഞ്ജു അടിച്ചുകൂട്ടിയത് 175 റൺസാണ്. മധ്യപ്രദേശിനെതിരെ പുറത്താകാതെ നേടിയ 56 റൺസാണ് ഉയർന്ന സ്കോർ.
sanju samson
Last Updated :
Share this:
തിരുവനന്തപുരം: ന്യൂസിലാൻഡിനെതിരായ (NewZealand) ടി 20 പരമ്പരക്കുള്ള (T20) ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താതെ വന്നതോടെ മലയാളി താരം സഞ്ജു സാംസന്റെ (Sanju Samson) ആരാധകർ നിരാശയിലാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ (syed mushtaq ali trophy) കേരളത്തെ (Kerala Team) പ്രീക്വാർട്ടറിലേക്ക് നയിച്ച ദിവസം തന്നെയാണ് സഞ്ജുവിന് ഇന്ത്യൻ ടീമിൽ ഇടംലഭിക്കാതെ പോയതെന്നത് നിരാശ ഇരട്ടിയാക്കി. ശക്തരായ മധ്യപ്രദേശിനെതിരായ മത്സരത്തിൽ സഞ്ജുവിന്റെ അർധ സെഞ്ചുറിയാണ് കേരള ടീമിന് വിജയവും അതുവഴി പ്രീക്വാർട്ടർ ബർത്തും സമ്മാനിച്ചത്. ടൂർണമെന്റിലാകെ അഞ്ച് കളികളിൽനിന്ന് 87.50 എന്ന മികച്ച ശരാശരിയിൽ സഞ്ജു അടിച്ചുകൂട്ടിയത് 175 റൺസാണ്. മധ്യപ്രദേശിനെതിരെ പുറത്താകാതെ നേടിയ 56 റൺസാണ് ഉയർന്ന സ്കോർ.
സഞ്ജുവിന് ടീമിൽ ഇടംലഭിക്കാതെ പോയതോടെ താരത്തിനായി ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. #JusticeForSanjuSamson എന്ന ഹാഷ്ടാഗാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് ഡിയിൽ മധ്യപ്രദേശിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സഞ്ജു നയിച്ച കേരളം രണ്ടാം സ്ഥാനത്തോടെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പ്രീക്വാർട്ടർ ഉറപ്പിച്ചത്. ഗുജറാത്ത് ഒന്നാം സ്ഥാനത്തോടെ നേരിട്ട് ക്വാർട്ടറിലെത്തിയിട്ടുണ്ട്. കേരളത്തെ നയിച്ച സഞ്ജു ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഇടമില്ലാതെ പുറത്തായപ്പോൾ, കേരളത്തോട് തോറ്റു പുറത്തായ മധ്യപ്രദേശിന്റെ വെങ്കടേഷ് അയ്യരും ആവേശ് ഖാനും ഇന്ത്യൻ ടീമിൽ ഇടംപിടിച്ചുവെന്നതും ശ്രദ്ധേയമാണ്.
ഇതിനിടെ, സഞ്ജുവിന്റെ കായിക ക്ഷമതയിലുള്ള സംശയങ്ങളാണ് താരത്തെ ടീമിലേക്ക് പരിഗണിക്കാതിരിക്കാൻ കാരണമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ട്വിറ്ററിൽ സഞ്ജു പോസ്റ്റ് ചെയ്ത ചിത്രം വലിയതോതിൽ ചർച്ചയാവുകയാണ്.
ഉജ്ജ്വലമായ ചില ഫീൽഡിങ് പ്രകടനങ്ങളുടെ ചിത്രങ്ങൾ ചേർത്ത കൊളാഷാണ് സഞ്ജു പോസ്റ്റ് ചെയ്തത്. ഇന്ത്യൻ ജഴ്സിയിലും ഐപിഎലിൽ രാജസ്ഥാൻ ജഴ്സിയിലുമുള്ള ഫീൽഡിങ് പ്രകടനങ്ങളുടെ ചിത്രങ്ങളാണിത്. ചിത്രത്തിനൊപ്പം ക്യാപ്ഷനൊന്നും നൽകിയിട്ടുമില്ല. ടീമിലുൾപ്പെടുത്താതിരിക്കാൻ ഫിറ്റ്നസാണ് കാരണമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ താരത്തിന്റെ മറുപടിയാണ് ഈ ട്വീറ്റെന്നാണ് ആരാധകർ വിലയിരുത്തുന്നത്.
ന്യൂസിലൻഡിനെതിരായ 3 മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. രാഹുൽ ദ്രാവിഡ് മുഖ്യ പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പരമ്പരയിൽ സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെട്ടത്. ഐപിഎലിലും അതിനുശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനാണ് സഞ്ജു പുറത്തെടുത്തത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.