• HOME
  • »
  • NEWS
  • »
  • sports
  • »
  • Sanju Samson| ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര: സഞ്ജു സാംസൺ ഇന്ത്യൻ വൈസ് ക്യാപ്റ്റനാകുമെന്ന് റിപ്പോര്‍ട്ട്

Sanju Samson| ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര: സഞ്ജു സാംസൺ ഇന്ത്യൻ വൈസ് ക്യാപ്റ്റനാകുമെന്ന് റിപ്പോര്‍ട്ട്

50 ഓവർ പരമ്പരയിൽ മുൻനിര താരങ്ങൾ ഇല്ലാത്തതിനാൽ ശിഖർ ധവാനെ ഇന്ത്യൻ ക്യാപ്റ്റൻ ആയി നിയമിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു

  • Share this:
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള വൈസ് ക്യാപ്റ്റനായി സഞ്ജു സാംസണെ തെരഞ്ഞെടുത്തേക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 50 ഓവർ പരമ്പരയിൽ മുൻനിര താരങ്ങൾ ഇല്ലാത്തതിനാൽ ശിഖർ ധവാനെ ഇന്ത്യൻ ക്യാപ്റ്റൻ ആയി നിയമിക്കുമെന്നും സാംസണെ ഡെപ്യൂട്ടി ആയി നിയമിക്കുമെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 3 മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് ശേഷമാകും 3 മത്സരങ്ങളുടെ ഏകദിന പരമ്പര നടക്കുക. 2022ലെ ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന ടീം ഇന്ത്യയുടെ കളിക്കാർക്കൊപ്പം, ലഖ്‌നൗ, റാഞ്ചി, ഡൽഹി എന്നിവിടങ്ങളിൽ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു ഏകദിന സ്പെഷ്യലിസ്റ്റ് ടീമിനാകും രൂപം നൽകുക.

ഇന്ത്യ 3-0ന് ജയിച്ച സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയുടെ ഭാഗമായിരുന്നു കേരളത്തിൽ നിന്നുള്ള 27 കാരനായ സാംസൺ. ഇതുവരെ ഏഴ് ഏകദിനങ്ങളിലും 16 ടി20കളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. നിലവിൽ ന്യൂസിലൻഡ് എയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനാണ് സാംസൺ. ബാറ്റർ രജത് പട്ടിദാർ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

Also Read- IND vs SA | കാര്യവട്ടത്ത് കനത്ത സുരക്ഷക്രമീകരണങ്ങള്‍; കുട, കറുത്ത കൊടി എന്നിവയ്ക്കെല്ലാം വിലക്ക്

നേരത്തെ, ന്യൂസിലൻഡ് എയ്‌ക്കെതിരായ ഇന്ത്യ എ ടീമിന്റെ നായകനായി സാംസണിനെ തെരഞ്ഞെടുത്തിരുന്നു. കൂടാതെ, എ ടീമിന്റെ ക്യാപ്റ്റനായി സാംസൺ ബാറ്റ് ചെയ്യാൻ ഇറങ്ങിയ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആളുകൾ‌ വൻ കരഘോഷത്തോടെയാണ് സാംസണെ ഗ്രൗണ്ടിലേക്ക് വരവേറ്റത്.

ഇന്ത്യൻ ക്രിക്കറ്റിലെ വളർന്നുവരുന്ന താരങ്ങളിൽ ഒരാളായിട്ടും കേരള ബാറ്റർ വളരെക്കാലമായി അവഗണിക്കപ്പെടുകയാണ്‌. അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ട് പര്യടനത്തിനിടെ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ തുടങ്ങിയ മുതിർന്ന താരങ്ങൾ ടീമിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തെ ഇന്ത്യയുടെ ടി20 ടീമിൽ നിന്ന് ഒഴിവാക്കി. കൂടാതെ, വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലും ഇതുതന്നെയായിരുന്നു വിധി. രണ്ട് ടി20 മത്സരങ്ങൾ മാത്രം കളിച്ചതിനാൽ 30ഉം 5ഉം സ്കോർ ചെയ്ത സംസണിനെ ഒടുവിൽ ടി20 ലോകകപ്പ് 2022 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതുമില്ല.
Published by:Rajesh V
First published: