ഐപിഎല്‍ 15ആം സീസണ് അവസാനിച്ചതിനു പിന്നാലെ, രാജസ്ഥാന് ക്യാംപില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ് നടത്തിയ പ്രസംഗത്തില്‍ വിന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്മയര്‍ക്കു ട്രോള്‍. സീസണിലെ പ്രകടനത്തിനു ടീമിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സഞ്ജു നന്ദി പറയുന്ന വീഡിയോ രാജസ്ഥാന് റോയല്‍സ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. അതിലാണു രസകരമായ സംഭവമുള്ളത്.
‘ടീമിലെ എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയില്‍, നന്ദി അര്‍പ്പിക്കുന്നു. നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ എന്നെ വിശ്വസിച്ച എല്ലാവര്ക്കും നന്ദി. എന്റെ ചില തീരുമാനങ്ങള്‍ നല്ലതായിരുന്നെന്നും അതേ സമയം ചില തീരുമാനങ്ങള്‍ മോശമായിരുന്നെന്നും അറിയാം. കുമാര്‍ സംഗക്കാരയ്ക്കു പ്രത്യേക നന്ദി. എന്നെ ഒരു നല്ല നേതാവായി വളര്‍ത്തിയെടുത്തതില്‍ സംഗക്കാരയ്ക്കു വലിയ പങ്കുണ്ട്. ഉയര്‍ച്ച താഴ്ചകളിലെ സംഗക്കാരയുടെ ആശയവിനിമയം പ്രത്യേകം എടുത്തു പറയേണ്ടതാണ്.’- സഞ്ജു പറയുന്നു.
‘ഈ സീസണില്‍ നമുക്ക് ഒരുപാട് നല്ല ഓര്‍മകള്‍ ഉണ്ട്. കഴിഞ്ഞ സീസണില്‍ നമ്മള് 7-ാം സ്ഥാനത്തിനായും 8-ാം സ്ഥാനത്തിനായും പോരാടുകയായിരുന്നു എന്നു മറക്കരുത്. അവിടെ നിന്ന് അവിശ്വസനീയമായ പുരോഗതിയാണു നാം നേടിയത്. അതിനായി പ്രയത്നിച്ച എല്ലാ ആളുകളെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും ടീം അംഗങ്ങളെയും സ്നേഹത്തോടെ ഓര്‍ക്കുന്നു’- സഞ്ജു പറഞ്ഞു.
Honest words from our skipper. 💗
PS: Hettie 😂#RoyalsFamily | #TATAIPL2022 | @IamSanjuSamson pic.twitter.com/30cfz237Gu
— Rajasthan Royals (@rajasthanroyals) June 2, 2022
അതിനുശമായിരുന്നു സഞ്ജുവിന്റെ വക ഹെറ്റ്മയര്‍ക്ക് ട്രോള്‍. തൊട്ടപ്പുറത്തെ മേശയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഹെറ്റ്മയറെ നോക്കിക്കൊണ്ട് സഞ്ജു പറഞ്ഞതിങ്ങനെ, ‘ഞാന്‍ വളരെ മികച്ച ഒരു പ്രസംഗം നടത്തുന്നതിനിടെയും അത്താഴം കഴിക്കുന്ന ഹെറ്റിക്കും നന്ദി’. സഞ്ജുവിന്റെ ഈ വാക്കുകള്‍ക്കു പിന്നാലെ സഹതാരങ്ങള്‍ പൊട്ടിച്ചിരിക്കുമ്പോള്‍ ഹെറ്റ്മയര്‍ മാത്രം നിസ്സംഗ ഭാവത്തില്‍ എല്ലാവരെയും തുറിച്ചു നോക്കുന്നതും വീഡിയോയില്‍ കാണാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Rajasthan royals, Sanju Samson