• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സച്ചിൻബേബിക്കെതിരെ പരാതി: സഞ്ജു വി സാംസണ് കാരണം കാണിക്കൽ നോട്ടീസ്

News18 Malayalam
Updated: August 14, 2018, 5:09 PM IST
സച്ചിൻബേബിക്കെതിരെ പരാതി: സഞ്ജു വി സാംസണ് കാരണം കാണിക്കൽ നോട്ടീസ്
News18 Malayalam
Updated: August 14, 2018, 5:09 PM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം ക്യാപ്ടന്‍ സച്ചിന്‍ ബേബിക്കെതിരേയുള്ള പരാതിയില്‍ സഞ്ജു വി.സാംസണ്‍ ഉള്‍പ്പെടെ 13 താരങ്ങള്‍ക്ക് കെസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ്. സച്ചിനെതിരേയുള്ള പരാതി അടിസ്ഥാനരഹിതമാണെന്ന് കെസിഎ വ്യക്തമാക്കി. അതേസമയം സച്ചിൻ ബേബിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലെന്നും കെ.സി.എ തീരുമാനിച്ചിട്ടുണ്ട്.

താരങ്ങളെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷമാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കെ.സി.എ തീരുമാനിച്ചത്. പരാതിയില്‍ ഒപ്പിട്ട ജൂനിയര്‍ താരങ്ങളില്‍ പലര്‍ക്കും അതിന്റെ ഗൗരവം ബോധ്യമായിരുന്നില്ലെന്നും ക്യാപ്ടനെതിരേ സീനിയര്‍ താരങ്ങള്‍ ഗൂഢാലോചന നടത്തിയെന്നുമാണ് കെസിഎയുടെ വിലയിരുത്തല്‍. കര്‍ണാടകയില്‍ നടന്ന കെസിഎ ട്രോഫിക്കിടെ രണ്ടുദിവസം ക്യാംപില്‍ നിന്നു വിട്ടുനിന്ന സഞ്ജു വി സാംസണ്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍,കെ.സി.അക്ഷയ്, സല്‍മാന്‍ നിസാര്‍ എന്നിവരോടും പ്രത്യേകം വിശദീകരണം തേടും.

കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ അനുമതിയില്ലാതെ വിട്ടുനിന്നതിന് സഞ്ജുവിനോട് കെസിഎ വിശദീകരണം തേടിയിരുന്നു. ആവര്‍ത്തിക്കില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അന്ന് നടപടിയില്‍ നിന്ന് ഒഴിവായത്.
First published: August 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...