ശ്രീലങ്കയ്ക്കെതിരായ ടി20(T20) പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനത്തിന് പിന്നാലെ സന്തോഷം മറച്ചുവയ്ക്കാത്ത പ്രതികരണവുമായി സഞ്ജു വി സാംസണ്(Sanju Samson). ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചിട്ട് ഏഴു വര്‍ഷം പിന്നിട്ടെങ്കിലും ടീമിന്റെ വിജയത്തിന് ശ്രദ്ധേയമായ സംഭവാന നല്കാന് കഴിഞ്ഞതില്‍ സന്തോഷമെന്ന് സ്ഞ്ജു.
'ഏഴ് വര്‍ഷമായി ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട്. ഇന്നാണ് എന്റെ രാജ്യത്തിന്റെ വിജയത്തിലേക്ക് എത്തിക്കാന്‍ കാരണമായ ഒരു ഫലപ്രദമായ ഇന്നിംഗ്സ് കളിക്കാന്‍ സാധിച്ചത്. വളരെയധികം സന്തോഷമുണ്ട്' സഞ്ജു പറഞ്ഞു.
ആദ്യ12 പന്തില്‍ ആറ് റണ്‍സ് മാത്രമായിരുന്നു സഞ്ജു നേടിയത്. ലഹിരു കുമാര പതിമൂന്നാം ഓവര്‍ എറിയാനെത്തുമ്പോള്‍ സഞ്ജു 21 പന്തില്‍ 19 റണ്‍സായിരുന്നു. എന്നാല്‍ കുമാരയെ മൂന്ന് സിക്സിന് പറത്തി സഞ്ജു അതിവേഗം സ്കോര്‍ ചെയ്തതോടെ ഇന്ത്യ അനായാസം ലക്ഷ്യത്തിലേക്ക് കുതിച്ചു.
Sanju Samson: Really special day for me. I made my debut seven years ago and finally contributing positively to the team's success means a lot to me playing for the country.#INDvSLpic.twitter.com/I1WvdOrPhC
മൂന്നാം വിക്കറ്റില്‍ തുടക്കത്തില്‍ ശ്രദ്ധയോടെ ബാറ്റ് വീശിയ അയ്യരും സഞ്ജുവും നിലയുറപ്പിച്ച ശേഷം തകര്‍ത്തടിക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ഇവര്‍ ചേര്‍ത്ത 84 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ അടിത്തറ. തുടക്കത്തില്‍ താളം കണ്ടെത്താന്‍ പാടുപെട്ടെങ്കിലും പിന്നീട് തകര്‍ത്തടിച്ചു. ഒടുവില്‍ 25 പന്തില്‍ നിന്ന് രണ്ട് ഫോറും മൂന്ന് സിക്സും സഹിതം 39 റണ്‍സ് നേടിയ താരം ബിനുര ഫെര്‍ണാണ്ടോയുടെ തകര്‍പ്പന്‍ കാച്ചിലാണ് പുറത്തായത്.
ലങ്ക ഉയര്‍ത്തിയ 184 റണ്‍സ് ലക്ഷ്യം പിന്തുടര്ന്ന് ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 17 പന്തുകള്‍ ബാക്കി നിര്‍ത്തി ജയം നേടുകയായിരുന്നു. ടി20യില്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെയും ടീം എന്ന നിലയില്‍ ഇന്ത്യയുടെയും തുടര്‍ച്ചയായ 11-ാ0 ജയം.ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.