മുംബൈ: മലയാളി താരം സഞ്ജു വി സാംസണെ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ന്യൂസിലാൻഡിനെതിരായ പരമ്പരയിലാണ് സഞ്ജു ഇന്ത്യ എ ടീമിനെ നയിക്കുന്നത്. പൃഥ്വി ഷാ, രാഹുൽ ചാഹർ, ഷർദുൽ താക്കൂർ തുടങ്ങിയവരും ടീമിലുണ്ട്.
ന്യൂസിലാൻഡിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ എ ടീം കളിക്കുന്നത്. സെപ്റ്റംബർ 22, 25, 27 തീയതികളിലാണ് മത്സരം. മൂന്ന് മത്സരങ്ങളും ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കും.
Also Read-
'റിഷഭ് പന്തിന് പകരം സഞ്ജു സാംസണെ കളിപ്പിക്കാൻ ഇന്ത്യ തയ്യാറാകണം': പാക് മുൻ താരം ഡാനിഷ് കനേരിയഇന്ത്യ എ ടീം: സഞ്ജു സാംസൺ (ക്യാപ്റ്റൻ), പൃഥ്വി ഷാ, അഭിമന്യു ഈശ്വരൻ, റുതുരാജ് ഗെയ്ക്വാദ്, രാഹുൽ ത്രിപാഠി, രജത് പട്ടീദാർ, കെഎസ് ഭരത് (വിക്കറ്റ് കീപ്പർ), കുൽദീപ് യാദവ്, ഷഭാസ് അഹമ്മദ്, രാഹുൽ ചാഹർ, തിലക് വർമ്മ, കുൽദീപ് സെൻ, ഷാർദുൽ താക്കൂർ. , ഉംറാൻ മാലിക്, നവ്ദീപ് സൈനി, രാജ് അംഗദ് ബാവ
Summary- Malayali player Sanju V Samson has been selected as the captain of India A team. Sanju is leading the India A team in the series against New Zealand. Prithvi Shah, Rahul Chahar and Shardul Thakur are also in the team.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.