തിരുവനന്തപുരം: രാജ്യാന്തര കായിക താരം ദ്യൂതിയ്ക്ക് സാമ്പത്തിക സഹായവുമായി സന്തോഷ് പണ്ഡിറ്റ്. ദ്യുതിയുടെ സാമ്പത്തികാവസ്ഥയറിഞ്ഞ് വീട്ടിലെത്തിയ താരം സഹായ വാഗ്ദാനം നല്‍കുകയായിരുന്നു. പരിമിതികള്ക്കിടയില് നിന്ന് ഉയര്‍ന്നുവന്ന രാജ്യന്തര താരമായ ദ്യുതി സൈക്കിളിങ്ങ്, നീന്തല്‍, ട്രയത്ത്ലോണ്‍ തുടങ്ങിയ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ട്രയത്ത്ലോണില്‍ ഒളിംപിക്സില്‍ പങ്കെടുക്കുകയെന്ന സ്പ്നവുമായി കഴിയുന്ന തരത്തിന് സാമ്പത്തികം തടസമാവുകയായിരുന്നു.
ദ്യുതിയുടെ അവസ്ഥയെക്കുറിച്ചുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍ സന്തോഷ് പണ്ഡിറ്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോത്തന്‍കോട്ടെ ദ്യുതിയുടെ വീട്ടിലെത്തിയ പണ്ഡിറ്റ് ഒളിംപിക്സ് സ്വപനം സാക്ഷാത്കരിക്കുന്നതിനായി സഹായം നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. സോഷ്യല്‍മീഡിയയിലൂടെയാണ് പണ്ഡിറ്റ് വാര്‍ത്ത പുറത്തുവിട്ടത്.
Also Read: 'വീണ്ടും പൊട്ടി'; ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന് ആറാം തോല്വിഒളിംപിക്സ് സ്വപ്നത്തിലേക്കെത്താന്‍ ദ്യുതിക്ക് നല്ല പോഷകാഹാരം, നല്ലൊരു പരിശീലകന്, പലിശീലനത്തിന് പുതിയ സൈക്കിള്‍ തുടങ്ങി പല ആവശ്യങ്ങളും ഉണ്ടെന്നും വീട്ടില്‍ പോയി കാര്യങ്ങള്‍ നേരിട്ട് മനസിലാക്കിയ താന്‍ ചെറിയ സഹായം ചെയ്തിട്ടുണ്ടെന്നും ഭാവിയിലും ഇതിനു ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപംഇന്നലെ എന്റെ ഫേസ് ബുക്കില്‍ Dhyuthy എന്ന കുട്ടി ചെറിയൊരു സഹായം ചോദിച്ചു വിവരങ്ങള്‍ നല്‍കിയിരുന്നു...
കോഴിക്കോട് നിന്നും കാര്യങ്ങള്‍ നേരില്‍ മനസ്സിലാക്കുവാനായ് ഞാനിന്ന് തിരുവനന്തപുരത്തെത്തി...cycling, swimming , running (triathlon) അടക്കം വിവിധ sports items ev state, national level നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്... ഇപ്പോള്‍ Olympics പങ്കെടുക്കണമെന്ന മോഹവുമായാണ് എന്നെ സമീപിച്ചത്....
ദ്യുതിക്ക് നല്ല പോഷകാഹാരം, നല്ലൊരു പരിശീലകന്, പലിശീലനത്തിന് പുതിയ സൈക്കിളടക്കം പല ആവശ്യങ്ങളും ഉണ്ട്..
കാര്യങ്ങള്‍ നേരില്‍ അവരുടെ വീട്ടില്‍ പോയി മനസ്സിലാക്കിയ ഞാന്‍ ആ കുട്ടിക്ക് ഒരു കുഞ്ഞു സഹായങ്ങള്‍ ചെയ്തു...
ഭാവിയിലും ചില സഹായങ്ങള്‍ ചെയ്യുവാ9 ശ്രമിക്കും...
(ആ കുട്ടിയുടെ കഴിവ് മനസ്സിലാക്കാന്‍ ഒരു വിവരണത്തിന്റെ ആവശ്യം ഇല്ല,,,,, ആ മേശപ്പുറത്തിരിക്കുന്ന ട്രോഫികളും പതക്കങ്ങളും കണ്ടാല്‍ മനസ്സിലാവും,,,,,
നന്ദി ജോസ് ജീ, ഷൈലജ sister, മനോജ് ബ്രോ)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.