സന്തോഷ് ട്രോഫി: ആദ്യ മത്സരത്തില്‍ കേരളത്തിന് ഗോള്‍ രഹിത സമനില
സന്തോഷ് ട്രോഫി: ആദ്യ മത്സരത്തില്‍ കേരളത്തിന് ഗോള്‍ രഹിത സമനില
ഇരുപകുതികളിലുമായി പത്തോളം അവസരങ്ങളായിരുന്നു കേരളത്തിനു ലഭിച്ചത്
kerala football team
Last Updated :
Share this:
നെയ്വേലി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ദക്ഷിണമേഖല യോഗ്യത റൗണ്ട് ഗ്രൂപ്പ് ബി പോരാട്ടത്തില്‍ തെലങ്കാനയ്ക്കെതിരെ കേരളത്തിന് ഗോള്‍രഹിത സമനില. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതെ വന്നതോടെയാണ് കേരളത്തിന് സമനില വഴങ്ങേണ്ടി വന്നത്.
ഇരുപകുതികളിലുമായി പത്തോളം അവസരങ്ങളായിരുന്നു കേരളത്തിനു ലഭിച്ചത്. ഫിനിഷിങ്ങിലെ പോരായ്മയാണ് കേരളത്തിന് തിരിച്ചടിയായത്. വി മിഥുന്, രാഹുല്‍ രാജ്, സീസണ്, ജിതിന് ഗോപാലന് തുടങ്ങിയ പ്രധാന താരങ്ങളുമായി കളത്തിലിറങ്ങിയ ടീമിനാണ് സമനിലകുരുക്ക് നേരിടേണ്ടി വന്നത്.
ആദ്യ മത്സരം തന്നെ സമനിലയില്‍ അവസാനിച്ചതോടെ മേഖലാ റൗണ്ടില്‍ പുതുച്ചേരി, സര്‍വീസസ് എന്നിവര്‍ക്കെതിരെയുള്ള മത്സരങ്ങള്‍ കേരളത്തിന് നിര്‍ണായകമായി. മുന്നേറ്റത്തിലെ പോരായ്മ മാറ്റി നിര്‍ത്തിയാല്‍ സെന്‍ട്രല്‍ ഡിഫന്‍സില്‍ അലക്സ് സജിയുടെയും രാഹുല്‍ രാജിന്റെയും പ്രകടനങ്ങള്‍ കേരളത്തിന് പ്രതീക്ഷ നല്‍കുന്നതാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.