HOME » NEWS » Sports » SARFRAZ AHMED AND VIRAT KOHLI LEAD THE TEAM IN THE SAME STYLE SAYS DUPLESSIS NAV

'സർഫ്രാസ് അഹമദും വിരാട് കോഹ്ലിയും ഒരേ ശൈലിയിൽ ടീമിനെ നയിക്കുന്ന നായകന്മാർ': ഡുപ്ലെസി

സർഫ്രാസിൻ്റെ മികച്ച പ്രകടനമായി കണക്കാക്കുന്ന 2017ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം പാകിസ്താന്‍ നേടിയത് അന്നത്തെ ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയായിരുന്നു

News18 Malayalam | news18-malayalam
Updated: June 5, 2021, 10:11 PM IST
'സർഫ്രാസ് അഹമദും വിരാട് കോഹ്ലിയും ഒരേ ശൈലിയിൽ ടീമിനെ നയിക്കുന്ന നായകന്മാർ': ഡുപ്ലെസി
Faf Duplesis
  • Share this:
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായ വിരാട് കോഹ്ലിയേയും പാകിസ്താൻ ക്രിക്കറ്റ് ടീം നായകനായ സർഫ്രാസ് അഹമദിനേയും താരതമ്യം ചെയ്ത് ദക്ഷിണാഫ്രിക്കയുടെ നായകനായിരുന്ന ഫാഫ് ഡുപ്ലെസി. നായകന്മാരെന്ന നിലയിൽ ഇരുവരും തങ്ങളുടെ ടീമിന് പല നേട്ടങ്ങളും നേടിക്കൊടുത്തിട്ടുണ്ട്. വിരാട് കോഹ്ലിയുടെ കീഴിൽ ഇന്ത്യൻ ടീം ക്രിക്കറ്റിലെ പുതിയ ഉയരങ്ങൾ കീഴടക്കി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. ഇതിൽ കിരീടം നേടിയാൽ കോഹ്ലിക്ക് കീഴിൽ ഇന്ത്യക്ക് ഐസിസി കിരീടങ്ങൾ ഒന്നുമില്ല എന്ന കുറവ് നികത്താൻ കഴിയും. മറുവശത്ത് പാകിസ്താൻ ടീമിൻ്റെ നായകൻ ആയിരുന്ന സമയത്ത് 2017ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയതാണ് സർഫ്രാസിൻ്റെ മികച്ച നേട്ടം. നിലവിൽ പാകിസ്താൻ ടീം മാനേജ്മെൻ്റുമായി സ്വരച്ചേർച്ചയിൽ അല്ലാത്തതിനാൽ ടീമിൽ നിന്നും പുറത്താണ് താരം.

എന്നാല്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗല്‍ ഇപ്പോഴും അദ്ദേഹം സജീവമായി തുടരുന്നു. ക്യൂട്ട ഗ്ലാഡിയേറ്റേഴ്‌സിന്റെ നായകനാണ് അദ്ദേഹം. പാകിസ്താൻ സൂപ്പർ ലീഗിൽ സർഫ്രാസിന്റെ കീഴിലാണ് ഫാഫ് ഡുപ്ലെസി കളിക്കുന്നത്. ടൂർണമെൻ്റിനിടെ ക്രിക്കറ്റ് പാകിസ്താന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യ പാകിസ്താൻ നായകന്മാരുടെ താരതമ്യം താരം നടത്തിയത്. ഒരേ ശൈലിയുള്ള നായകന്മാരാണെന്നാണ് ഡുപ്ലെസി അഭിപ്രായപ്പെട്ടത്. കൂടെ ധോണിയുടെയും നായക സവിശേഷത താരം വിലയിരുത്തി. ധോണിയുടേയും സർഫ്രാസിൻ്റേയും കാര്യം പറഞ്ഞു കൊണ്ടിരിക്കയാണ് താരം ഇത്തരത്തിൽ ഒരു താരതമ്യത്തെ കുറിച്ച് വാചാലനായത്.

'എംഎസ് ധോണിയുടെയും സർഫ്രാസിന്റെയും നായക ശൈലി വ്യത്യസ്തമാണ്. വളരെ ശാന്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന നായകനാണ് ധോണി. സർഫ്രാസ് ഇതിന് നേരെ വിപിരീതമായാണ് കളിയെ സമീപിക്കുന്നത്. ഏകദേശം വിരാട് കോഹ്ലിയെപ്പോലെ. താരങ്ങളുമായി എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കാൻ താത്പര്യമുള്ളവരാണ് ഇരുവരും. ടീമിനെ നയിക്കുന്നതിലെ ആത്മാര്‍ത്ഥത കളത്തിൽ പ്രകടിപ്പിക്കുന്ന സ്വഭാവക്കരാണ് ഇരുവരും. സ്വന്തം ടീമിലെ താരങ്ങളുടെ മികച്ച പ്രകടനം എപ്പോഴും ആവശ്യപ്പെടുന്ന ആളാണ് സർഫ്രാസ്.'-ഡുപ്ലെസിസ് പറഞ്ഞു.

സർഫ്രാസിൻ്റെ മികച്ച പ്രകടനമായി കണക്കാക്കുന്ന 2017ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം പാകിസ്താന്‍ നേടിയത് അന്നത്തെ ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയായിരുന്നു. പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര പാകിസ്താൻ പേസ് ബൗളർ മുഹമ്മദ് അമീറിൻ്റെ മുന്നിൽ തകർന്നടിയുകയായിരുന്നു. പക്ഷേ പിന്നീട് പാകിസ്താനിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയോട് പരമ്പര കൈവിട്ടത് സർഫ്രാസിനെതിരെ ആരാധക പ്രതിഷേധം ഉണ്ടാകാന്‍ കാരണമായി.

താരത്തിന്റെ ഫിറ്റ്‌നസിനെതിരെ ചോദ്യം ഉയരുകയും ചെയ്തു. കളത്തില്‍ അലസതയോടെ കാണപ്പെടുന്ന സർഫ്രാസിനെതിരേ ട്രോളുകളും സജീവമായിരുന്നു. ഒടുവില്‍ അദ്ദേഹത്തെ പാകിസ്താന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കി. ഇതോടെ ടീമിലെ സ്ഥാനവും നഷ്ടമായ സർഫ്രാസ് നിലവില്‍ പിഎസ്എല്ലില്‍ കളിക്കുന്നുണ്ട്. ഇനി പാകിസ്താന്‍ ടീമിലേക്ക് തിരിച്ചെത്തുക എന്നത് അദ്ദേഹത്തിന് പ്രയാസമാവും.

34കാരനായ സർഡ്ഫ്രാസ് 49 ടെസ്റ്റില്‍ നിന്ന് 2657 റണ്‍സും 117 ഏകദിനത്തില്‍ നിന്ന് 2315 റണ്‍സും 60 ടി20യില്‍ നിന്ന് 812 റണ്‍സുമാണ് നേടിയിട്ടുള്ളത്. നായകസ്ഥാനത്ത് ചാമ്പ്യന്‍സ് ട്രോഫി നേട്ടമൊഴിച്ചാൽ വലിയ നേട്ടങ്ങള്‍ താരത്തിന് അവകാശപ്പെടാനാവില്ല. കോഹ്ലിയുടെ കളിക്കണക്കുകളുമായും നായകസ്ഥാനത്ത് ഉള്ള മികവുമായി സർഫ്രാസിനെ താരതമ്യം ചെയ്താല്‍ മുന്‍തൂക്കം ഇന്ത്യൻ നായകന് തന്നെയാണ്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരമാണ് കോഹ്ലി. ടെസ്റ്റ് റാങ്കിംഗിൽ വർഷങ്ങളായി ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നതും ഇന്ത്യൻ നായകൻ്റെ മികവിൻ്റെ തെളിവാണ്. നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിനായി ഇംഗ്ലണ്ടിൽ എത്തിയിരിക്കുകയാണ് ഇന്ത്യൻ ടീം.

Summary- Duplessis remarks Pakistan Captain Sarfraz Ahmad's captaincy similar to Indian Captain Virat Kohli's captaincy, says that the two arch rival captains have similar approach towards the game
Published by: Anuraj GR
First published: June 5, 2021, 10:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories