നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • SatishKumar| 'പരുക്ക് വെച്ച് പോരാടാൻ ഇറങ്ങരുത് എന്ന് ഭാര്യ പറഞ്ഞിരുന്നു' - ഇന്ത്യൻ ബോക്സിങ് താരം സതീഷ് കുമാർ റിങ്ങിൽ ഇറങ്ങിയത് മുഖത്തെ 13 സ്റ്റിച്ചുകളുമായി

  SatishKumar| 'പരുക്ക് വെച്ച് പോരാടാൻ ഇറങ്ങരുത് എന്ന് ഭാര്യ പറഞ്ഞിരുന്നു' - ഇന്ത്യൻ ബോക്സിങ് താരം സതീഷ് കുമാർ റിങ്ങിൽ ഇറങ്ങിയത് മുഖത്തെ 13 സ്റ്റിച്ചുകളുമായി

  മത്സരത്തിൽ തോറ്റെങ്കിലും താരത്തിന്റെ പോരാട്ടവീര്യത്തിന് ഇന്ത്യൻ ആരാധകർ വലിയ കയ്യടിയാണ് നൽകിയത്.

  News18 Malayalam

  News18 Malayalam

  • Share this:
   ടോക്യോ ഒളിമ്പിക്സിൽ പുരുഷന്‍മാരുടെ 91 കിലോ സൂപ്പര്‍ ഹെവി വെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യക്കായി ഇറങ്ങിയ സതീഷ് കുമാർ ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു. ഉസ്‌ബൈക്കിസ്ഥാന്‍ താരം ബാക്കോദിര്‍ ജാലോലോവിനെതിരെ ജയിച്ചിരുന്നെങ്കിൽ ബോക്സിങ്ങിൽ ഇന്ത്യക്ക് ഒരു മെഡൽ നേടാൻ കഴിയുമായിരുന്നു. പക്ഷെ ക്വാർട്ടറിൽ നിന്നും സെമിയിലേക്ക് മുന്നേറുക എന്നത് താരത്തിന് തീർത്തും വെല്ലുവിളി നിറഞ്ഞ ഒരു ദൗത്യമായിരുന്നു.

   താരത്തിന്റെ എതിരാളിയായിരുന്ന ഉസ്ബെക് താരം ഈ വിഭാഗത്തിൽ ലോക - ഏഷ്യൻ ചാമ്പ്യൻ ആയിരുന്നു. മത്സരത്തിലുടനീളം മികച്ച രീതിയിൽ പോരാടി മെഡൽ നേടാനുള്ള ആവേശം താരം പ്രകടിപ്പിച്ചെങ്കിലും ഉസ്ബെക് താരത്തിന്റെ ഉയരക്കൂടുതൽ കാരണം തുടരെ ആക്രമിച്ച് കളിച്ചിട്ട് കൂടി താരത്തിന് മത്സരത്തിൽ മുൻ‌തൂക്കം നേടിയെടുക്കാൻ കഴിഞ്ഞില്ല. മത്സരത്തിൽ 5-0 എന്ന നിലയിലാണ് താരം തോൽവി നേരിട്ടത്.

   താരത്തിന്റെ മത്സരം കഴിഞ്ഞിട്ട് രണ്ട് ദിവസമായെങ്കിലും ഇതുവരെയായിട്ടും അദ്ദേഹം സൃഷ്‌ടിച്ച തരംഗം കെട്ടടങ്ങിയിട്ടില്ല. മത്സരശേഷം സതീഷ് കുമാർ നടത്തിയ ഒരു വെളിപ്പെടുത്തലാണ് താരത്തെ ആരാധകരുടെ പ്രിയങ്കരനായ പോരാളിയാക്കിയത്. 'പരുക്ക് വെച്ച് പോരാടാൻ ഇറങ്ങരുത് എന്ന് എന്റെ ഭാര്യ പറഞ്ഞിരുന്നു. എന്റെ മക്കൾ മത്സരം കാണുന്നുണ്ടായിരുന്നു. അവരുടെ പിതാവിന്റെ മികച്ച പ്രകടനത്തിൽ അവർ അഭിമാനം കൊള്ളുന്നുണ്ടാകും.' -സതീഷ് വെളിപ്പെടുത്തി.   ലോക ചാമ്പ്യനെ നേരിടുക എന്നത് മാത്രമായിരുന്നില്ല താരത്തിന് മുന്നിലുണ്ടായിരുന്ന വെല്ലുവിളി. ഈ വിഭാഗത്തില്‍ കഴിഞ്ഞ മത്സരത്തിലേറ്റ പരിക്ക് കാരണം അദ്ദേഹത്തിന് കളിക്കാൻ കഴിയുമോ എന്ന കാര്യം പോലും സംശയമായിരുന്നു. മത്സര ദിവസം മെഡിക്കൽ സംഘം അനുമതി നൽകിയത് കൊണ്ടാണ് താരത്തിന് കളിക്കാൻ കഴിഞ്ഞത്. പക്ഷെ അപ്പോഴും താരത്തിന്റെ മുഖത്തിട്ട സ്റ്റിച്ച് ഉണങ്ങിയിട്ടുണ്ടായിരുന്നില്ല. വീണ്ടും പരുക്ക് പറ്റാൻ സാധ്യതയുണ്ടായിരുന്നതിനാൽ മത്സരത്തിൽ കളിനിന്ന് താരത്തിന് വേണമെങ്കിൽ പിന്മാറാമായിരുന്നു. പക്ഷെ താരം മത്സരിക്കാൻ ഇറങ്ങുകയായിരുന്നു. മത്സരത്തിൽ തോറ്റെങ്കിലും താരത്തിന്റെ പോരാട്ടവീര്യത്തിന് ഇന്ത്യൻ ആരാധകർ വലിയ കയ്യടിയാണ് നൽകിയത്. തോൽവി സമ്മതിക്കാത്ത പോരാളി എന്ന നിലയിലാണ് ഇന്ത്യൻ ആരാധകർ അവരുടെ ഗുസ്തി വീരനെ സമൂഹ മാധ്യമങ്ങളിലൂടെ വരവേറ്റത്.

   ഇന്ത്യക്ക് വേണ്ടി ഹെവിവെയ്റ്റ് ഇനത്തിൽ മത്സരിക്കുന്ന ആദ്യ ബോക്സർ കൂടിയാണ് സതീഷ് കുമാർ.
   കഴിഞ്ഞ മത്സരത്തിലേറ്റ പരിക്ക് കാരണം സതീഷ് കുമാര്‍ കളിക്കുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടയായിരുന്നു. ഇന്ന് ഡോക്ടർമാർ നൽകിയതോടെയാണ് താരം കളിക്കാൻ ഇറങ്ങിയത്.

   സതീഷ് കുമാർ കൂടി തോറ്റ് പുറത്തായതോടെ ഒളിമ്പിക്സിൽ പുരുഷവിഭാഗം ബോക്സിങ്ങിൽ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. മനീഷ് കൗശിക്, വികാസ് കൃഷ്‌ണന്‍, ആശിഷ് കുമാര്‍ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തായിരുന്നു. ബോക്സിങ്ങിൽ വനിതാ വിഭാഗത്തിൽ മത്സരിക്കുന്ന ലവ്‌ലിന ബോർഗോഹെയ്നിലാണ് ഇന്ത്യയുടെ പ്രതീക്ഷ. വെൽറ്റർവെയ്‌റ്റ്‌ വിഭാഗത്തിൽ താരം സെമിയിൽ എത്തി മെഡൽ ഉറപ്പിച്ചിട്ടുണ്ട്.
   Published by:Naveen
   First published: