ഇന്റർഫേസ് /വാർത്ത /Sports / ലോകകപ്പിൽ അര്‍ജന്റീനയെ അട്ടിമറിച്ച സൗദി പരിശീലകൻ റെണാർഡ് രാജിവെച്ചു

ലോകകപ്പിൽ അര്‍ജന്റീനയെ അട്ടിമറിച്ച സൗദി പരിശീലകൻ റെണാർഡ് രാജിവെച്ചു

അടുത്ത വർഷം ഫുട്ബാൾ വനിത ലോകകപ്പ് നടക്കാനിരിക്കെ ഫ്രഞ്ച് വനിത ടീം പരിശീലകനായാണ് റെണാർഡ് പോകുന്നത്

അടുത്ത വർഷം ഫുട്ബാൾ വനിത ലോകകപ്പ് നടക്കാനിരിക്കെ ഫ്രഞ്ച് വനിത ടീം പരിശീലകനായാണ് റെണാർഡ് പോകുന്നത്

അടുത്ത വർഷം ഫുട്ബാൾ വനിത ലോകകപ്പ് നടക്കാനിരിക്കെ ഫ്രഞ്ച് വനിത ടീം പരിശീലകനായാണ് റെണാർഡ് പോകുന്നത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിൽ അർജന്റീനയെ വീഴ്ത്തിയ സൗദി അറേബ്യയുടെ പരിശീലകൻ ഹെർവ് റെണാർഡ് പടിയിറങ്ങി. സൗദി അറേബ്യൻ ഫുട്ബാൾ ഫെ​ഡറേഷനാണ് രാജി അറിയിച്ചത്. അടുത്ത വർഷം ഫുട്ബാൾ വനിത ലോകകപ്പ് നടക്കാനിരിക്കെ ഫ്രഞ്ച് വനിത ടീം പരിശീലകനായാണ് റെണാർഡ് പോകുന്നത്. ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ ഇതുസംബന്ധിച്ച് നേരത്തെ കത്ത് നൽകിയിരുന്നു.

2019 ജൂലൈയിലാണ് റെണാർഡ് സൗദി പരിശീലകനായി ചുമതലയേൽക്കുന്നത്. ഖത്തർ ലോകകപ്പിൽ അർജന്റീനക്കെതിരെ 2-1നായിരുന്നു സൗദി വിജയം. പിന്നീട് ജയമൊന്നും പിടിക്കാനാവാതെ ടീം ആദ്യ റൗണ്ടിൽ പുറത്തായി. അർജന്റീനയാകട്ടെ, അതിനു ശേഷം വമ്പൻ ജയങ്ങളുമായി ഖത്തറിൽ കിരീടമുയർത്തിയാണ് മടങ്ങിയത്.

Also Read- പത്താം ക്ലാസിലെ മാര്‍ക്ക്‌ലിസ്റ്റ് പങ്കുവെച്ച് വിരാട് കോഹ്ലി; ഏറ്റെടുത്ത് ആരാധകർ

നാലു വർഷം സൗദി ടീമിനൊപ്പം നിന്ന് പരമാവധി നൽകിയാണ് മടങ്ങുന്നതെന്ന് റെണാർഡ് പറഞ്ഞു. ഏറ്റവുമൊടുവിൽ ബൊളീവിയക്കെതിരായ സൗഹൃദ മത്സരത്തിൽ റെണാർഡ് പരിശീലിപ്പിച്ച സൗദി 2-1ന് തോറ്റിരുന്നു.

First published:

Tags: Argentina, France, Qatar world cup 2022, Saudi arabia