T20 ലോകകപ്പ്(T20 World Cup) സൂപ്പര്‍ 12ല്‍ കഴിഞ്ഞ ദിവസം നടന്ന ന്യൂസിലന്‍ഡ്- സ്കോട്ട്ലന്‍ഡ്(New Zealand vs Scotland) പോരാട്ടം തീര്‍ത്തും ആവേശകരമായ ഒന്നായിരുന്നു. താരതമ്യേന വമ്പന്മാരായ കിവീസിനെതിരെ സ്കോട്ടിഷ് നിര പൊരുതിതോല്‍ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 172 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ സ്കോട്ടലന്‍ഡിന് 156 റണ്‍സില്‍ എത്താനാണ് സാധിച്ചത്.
പോരാട്ടത്തിനിടെ രസകരമായ ഒരു സംഭവവും അരങ്ങേറിയിരുന്നു. സ്കോട്ടലന്റ് വിക്കറ്റ് കീപ്പര്‍ മാത്യു ക്രോസ് തന്റെ ബോളര്‍ക്ക് നല്കിയ മോട്ടിവേഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍(viral). എട്ടാം ഓവറില്‍ ബോള്‍ ചെയ്യാനെത്തിയ ക്രിസ് ഗ്രീവിസിനോടായിരുന്നു സ്കോട്ടലന്‍ഡ് വിക്കറ്റ് കീപ്പറുടെ ഉപദേശം. നാലാം പന്തില്‍ മാത്യൂ ക്രോസിന്റെ വാക്കുകള്‍ സ്റ്റമ്പ് മൈക്ക് ഒപ്പിയെടുത്തു. 'കമോണ്‍ ഗ്രീവോ, നിന്റെ പിന്നില്‍ മുഴുവന്‍ ഇന്ത്യക്കാരുമുണ്ട്... ഗ്രീവോ....' ലോകകപ്പില്‍ ഇന്ത്യയുടെ അവസ്ഥ ചൂണ്ടികാട്ടിയായിരുന്നു മാത്യൂ ക്രോസിന്റെ മോട്ടിവേഷന്‍.
scotland wicket keeper - Whole of India is behind you here ..😂#NZvsSCO pic.twitter.com/l6k6y9piD7
— Animesh Jain (@anijain30) November 3, 2021
അതേസമയം, ടി20 ലോകകപ്പിലെ സൂപ്പര്‍ 12ല്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ജയമാണ് ടീം ഇന്ത്യ(Team India) സ്വന്തമാക്കിയിരിക്കുന്നത്. സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ 66 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. നേരത്തെ വെടിക്കെട്ട് പ്രകടനം നടത്തിയ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനത്തില്‍ ആവേശമുള്‍ക്കൊണ്ട ബൗളര്‍മാര്‍ അഫ്ഗാന് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടുകയായിരുന്നു.
അഫ്ഗാനിസ്ഥാനോ നമീബിയയോ ന്യൂസിലന്‍ഡിനെ തോല്പ്പിക്കാതെ ഇന്ത്യക്ക് രക്ഷയില്ല; ഇന്ത്യയുടെ സെമി സാധ്യത ഇങ്ങനെ
സെമി ഫൈനല്‍(Semi final) സാധ്യത നിലനിര്‍ത്തിയെങ്കിലും ഇന്ത്യക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. നമീബിയയും സ്കോട്ട്ലന്‍ഡുമാണ് ഇന്ത്യക്ക് ഇനി എതിരാളികള്‍. ഈ രണ്ട് മത്സരങ്ങളെയും ഇന്ത്യ പേടിക്കുന്നില്ല. മികച്ച മാര്‍ജിനില്‍ ഈ രണ്ട് കളികളും ജയിക്കാന്‍ ആവശ്യമായ ഒരുക്കങ്ങള്‍ ഇന്ത്യന്‍ ക്യാംപില്‍ നടക്കുന്നുണ്ട്. എന്നാല്‍, നമീബിയക്കെതിരെയും സ്കോട്ട്ലന്‍ഡിനെതിരെയും ജയിച്ചതുകൊണ്ട് മാത്രം ഇന്ത്യക്ക് സെമിയിലെത്താന്‍ പറ്റില്ല.
ഇന്ത്യ സെമിയില്‍ എത്തണമെങ്കില്‍ അഫ്ഗാനിസ്ഥാനോ നമീബിയയോ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കണം. രണ്ട് മത്സരങ്ങള്‍ കൂടിയാണ് ന്യൂസിലന്‍ഡിന് ശേഷിക്കുന്നത്. ഇതില്‍ ഒരു കളിയില്‍ ന്യൂസിലന്‍ഡ് തോല്‍ക്കുകയും ജയിക്കുന്ന കളിയില്‍ നെറ്റ് റണ്‍റേറ്റ് വലിയ രീതിയില്‍ ഉയരാതിരിക്കുകയും വേണം. എങ്കില്‍ മാത്രമേ സ്കോട്ട്ലന്‍ഡിനോടും നമീബിയയോടും വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ ഇന്ത്യക്ക് എന്തെങ്കിലും പ്രയോജനമുള്ളൂ.
ഗ്രൂപ്പിലെ ഓരോ മത്സരങ്ങളും ഇനി നിര്‍ണായകമാണ്. ഇന്ത്യയുടെ ഭാവിയെ നിര്‍ണയിക്കുന്ന മത്സരങ്ങളാണ് ഓരോന്നും. പോയിന്റ് പട്ടികയില്‍ നാല് കളികളില്‍ നാലിലും ജയം സ്വന്തമാക്കി പാകിസ്ഥാന് ഒന്നാമതുണ്ട്. ഗ്രൂപ്പില്‍ രണ്ടില്‍ നിന്ന് പാകിസ്ഥാന് ഇതിനോടകം സെമി ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ICC T20 World Cup, India, Scotland, Viral video