സ്വജനപക്ഷപാതം എന്ന വാക്ക് കേൾക്കുമ്പോഴെല്ലാം, മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ബോളിവുഡിനെക്കുറിച്ചാണ്. കാരണം സ്വന്തം ആളുകളെ സിനിമയിലേക്ക് എത്തിക്കാൻ മത്സരിക്കുന്നവരെയാണ് അവിടെ കാണാനാകുക. ഒരാൾ തന്റെ സ്ഥാനമോ അധികാരമോ ഉപയോഗിച്ച് അടുപ്പമുള്ളവരെ അനർഹമായ സ്ഥാനങ്ങളിലേക്ക് കൊണ്ടുവരുന്നതാണ് സ്വജനപക്ഷപാതം. ഇപ്പോഴിതാ, ഡൽഹിയുടെ അണ്ടർ-16 ക്രിക്കറ്റ് ടീമിൽ വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ ഇടംപിടിച്ചതാണ് വിവാദമാകുന്നത്.
ചൊവ്വാഴ്ച (ഡിസംബർ 6), ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) വിജയ് മർച്ചന്റ് ട്രോഫിയിൽ ബിഹാറിനെതിരായ മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചതോടെയാണ് പുതിയ വിവാദത്തിന് തുടക്കമായത്. മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിന്റെ മൂത്ത മകൻ ആര്യവീർ സെവാഗിന്റെ പേരായിരുന്നു ഡൽഹി ടീമിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
അന്തിമ ഇലവനിൽ ആര്യവീർ ഇടം നേടിയില്ലെങ്കിലും, റിസർവ്സിൽ അദ്ദേഹത്തിന്റെ പേര് കണ്ടാൽ മാത്രം മതിയായിരുന്നു ആ സെലക്ഷനെ ചോദ്യം ചെയ്യാൻ. മകന്റെ ഡൽഹി അണ്ടർ 16 ടീമിലേക്കുള്ള പ്രവേശനത്തിൽ സെവാഗിന് വലിയ സ്വാധീനമുണ്ടെന്ന് ചിലർ പറഞ്ഞു, മറ്റുള്ളവർ അതിനെ സ്വജനപക്ഷപാതം തന്നെയാണെന്ന് വിശേഷിപ്പിച്ചു.
ഒരു താരത്തിന്റെ മകൻ നന്നായി ചെയ്യുകയോ അല്ലെങ്കിൽ അവരുടെ മാതാപിതാക്കളുടേതിന് സമാനമായ എന്തെങ്കിലും നേട്ടങ്ങൾ നേടുകയോ ചെയ്താൽ സോഷ്യൽ മീഡിയയിലെ ട്രോളുകൾ എത്ര എളുപ്പത്തിൽ വിലയിരുത്തുന്നുവെന്ന് കാണുന്നത് ചിലപ്പോൾ തമാശയാണ്. ആ കുട്ടി യഥാർത്ഥത്തിൽ അവന്റെ അല്ലെങ്കിൽ അവളുടെ മാതാപിതാക്കൾ കാരണമാണോ അതോ അതെല്ലാം മെറിറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണോ എന്ന് കാത്തിരുന്ന് കാണാൻ പോലും അവർ ആഗ്രഹിക്കുന്നില്ല.
അർജുൻ ടെൻഡുൽക്കറെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് തിരഞ്ഞെടുത്തപ്പോൾ സോഷ്യൽ മീഡിയ എങ്ങനെയാണ് പ്രതികരിച്ചതെന്ന് നമ്മൾ കണ്ടതാണ്. എന്നിരുന്നാലും, സച്ചിൻ ടെൻഡുൽക്കറുടെ മകനായിരുന്നിട്ടും ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും അവസരങ്ങൾ ലഭിക്കാത്തതിനെത്തുടർന്ന്, അർജുൻ തന്റെ തട്ടകം ഗോവയിലേക്ക് മാറ്റി, തന്റെ പ്രകടനത്തിലൂടെ, തന്നെ ‘സ്വജനപക്ഷപാതം’ എന്ന ആരോപണം തെറ്റാണെന്ന് അർജുൻ ടെൻഡുൽക്കർ തെളിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.