നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുക എന്നത് ഇന്ത്യന്‍ ടീമിന് വെല്ലുവിളിയായേക്കും: കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം

  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുക എന്നത് ഇന്ത്യന്‍ ടീമിന് വെല്ലുവിളിയായേക്കും: കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം

  ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ മെയ് അവസാനത്തോടെ പ്രഖ്യാപിക്കും. ചേതന്‍ ശര്‍മ്മ അദ്ധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി ഇപ്പോള്‍ 35 പേരുടെ പട്ടിക ബി സി സി ഐയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

  indian-cricket-team

  indian-cricket-team

  • Share this:
   ഐ പി എല്ലിന്റെ ഭാവി അനിശ്ചിതത്വത്തിലായത്തോടെ ക്രിക്കറ്റ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത് വരാനിരിക്കുന്ന പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലാണ്. ജൂണ്‍ 18 മുതല്‍ 22 വരെ സതാംപ്ടണിലാണ് ന്യൂസിലന്‍ഡും ഇന്ത്യയും ഏറ്റുമുട്ടുന്ന പ്രഥമ ഐ സി സി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ അരങ്ങേറുന്നത്. സര്‍ക്കാര്‍ അംഗീകരിക്കുന്ന 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഇരു ടീമുകളും അംഗീകരിക്കണമെന്നാണ് ഐ സി സിയുടെ നിബന്ധന. നിശ്ചയിച്ച പ്രകാരം കാണികള്‍ ഇല്ലാതെയാണ് ടൂര്‍ണ്ണമെന്റ് നടക്കുക. കോവിഡ് ഗണ്യമായ തോതില്‍ വര്‍ദ്ധിക്കുന്ന ഇന്ത്യയെ യു കെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെങ്കിലും അത് മത്സരത്തെ ബാധിചേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

   ഫൈനലിനായുള്ള ന്യൂസിലന്‍ഡ് ടീമിനെ ഈയിടെ പ്രഖ്യാപിച്ചിരുന്നു. കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ടീമിലേക്ക് രണ്ട് പുതുമുഖങ്ങളേയും 20 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രചിന്‍ രവീന്ദ്ര, ജേക്കബ് ഡഫി എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. എന്നാല്‍ ഇന്ത്യക്ക് ഫൈനലിനുള്ള ടീമിനെ തിരഞ്ഞെടുക്കുക എന്നത് എളുപ്പമാവില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം. ഇന്ത്യന്‍ ടീമില്‍ ഏത് ഭാഗത്ത് കളിക്കാനും വന്‍ താരനിര ഇപ്പോള്‍ സ്വന്തമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   'കഴിവുള്ള കളിക്കാരുടെ ഒരു കൂട്ടം തന്നെ നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഉള്ളതിനാല്‍ അവര്‍ക്ക് ഫൈനലിലേക്ക് ടീമിനെ തിരഞ്ഞെടുക്കുക എന്നത് ശ്രമകരമായിരിക്കും. തകര്‍പ്പന്‍ സ്പിന്‍ ബോളര്‍മാരും അതിനൊത്ത പേസ് ബോളര്‍മാരും ഇന്ത്യയിലുണ്ട്. അതുകൊണ്ട് തന്നെ അവസാന ഇലവന്‍ തയാറാക്കുക എന്നത് അവര്‍ക്ക് തലവേദനയാകും'- ഗ്രാന്‍ഡ്‌ഹോം പറഞ്ഞു.

   എന്നാല്‍ ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ മെയ് അവസാനത്തോടെ പ്രഖ്യാപിക്കും. ചേതന്‍ ശര്‍മ്മ അദ്ധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി ഇപ്പോള്‍ 35 പേരുടെ പട്ടിക ബി സി സി ഐയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് പോകാനുള്ള 24 അംഗ ടീമിനെ മെയ് അവസാനത്തോടെയാണ് തിരഞ്ഞെടുക്കുക. ഈയിടെ സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യ, ഓസ്‌ട്രേലിയന്‍ ടീമിനെ അവരുടെ നാട്ടില്‍ വെച്ച് 2-1ന് തകര്‍ത്തിരുന്നു. മുഹമ്മദ് ഷമി, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ പരമ്പരയുടെ വിവിധ ഭാഗങ്ങളില്‍ പരിക്ക് മൂലം പിന്മാറിയിരുന്നു. പകരം നായകസ്ഥാനത്തെത്തിയ അജിന്‍ക്യ രഹാനെ യുവതാരനിരയെ അതിഗംഭീരമായി നയിച്ച് 32 വര്‍ഷത്തിനു ശേഷം ഓസ്‌ട്രേലിയയിലെ ഗാബയില്‍ അവരെ തോല്‍പ്പിച്ചിരുന്നു.

   'ക്രിക്കറ്റിന്റെ മക്ക' എന്നറിയപ്പെടുന്ന ലോര്‍ഡ്സിലാണ് ആദ്യം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ താരങ്ങളുടെ സുരക്ഷയും കൂടുതല്‍ സൗകര്യവും കണക്കിലെടുത്ത് ഐ സി സി ലോര്‍ഡ്സില്‍ നിന്നും ഫൈനല്‍ സതാംപ്ടണിലെ ഹാംപ്ഷയര്‍ബൗളിലേക്ക് മാറ്റുകയായിരുന്നു. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കഴിഞ്ഞ സമ്മറില്‍ സുരക്ഷിതമായി സതാംപ്ടണില്‍ മത്സരങ്ങള്‍ നടത്തുവാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് സാധിച്ചിരുന്നു.
   Published by:Jayesh Krishnan
   First published:
   )}