'സ്വാര്‍ത്ഥന്‍, ഒരുപാട് പേരുടെ കരിയര്‍ നശിപ്പിച്ചവന്' അഫ്രിദിക്കെതിരെ ആഞ്ഞടിച്ച് മുന്‍ സഹതാരം
ഈ അഭിനവ പുണ്യാളനെക്കുറിച്ച് എനിക്ക് ഒരുപാട് പറയാനുണ്ട്
news18
Updated: May 7, 2019, 12:52 PM IST

afridi imran farhath
- News18
- Last Updated: May 7, 2019, 12:52 PM IST
ലാഹോര്‍: ആത്മകഥയിലൂടെ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച ഷഹീദ് അഫ്രിദിക്കെതിരെ മുന്‍ സഹതാരം ഇമ്രാന് ഫര്‍ഹത്. തന്റെ പ്രായം രേഖപ്പെടുത്തിത് തെറ്റായിരുന്നെന്ന് തുറന്ന് പറയുകയും ഗംഭീര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്ത 'ഗെയിം ചെയ്ഞ്ചര്‍' എന്ന ആത്മകഥയ്ക്കെതിരെയാണ് ഫര്‍ഹത് രംഗത്തെത്തിയത്. സ്വന്തം നേട്ടത്തിനായി ഒരുപാട് താരങ്ങളുടെ കരിയര്‍ നശിപ്പിച്ച താരമാണ് അഫ്രിദിയെന്ന് ഫര്‍ഹത് പറഞ്ഞു.
സ്വന്തം പ്രായത്തിന്റെ കാര്യത്തില്‍ 20 വര്‍ഷമായി കള്ളം പറയുന്നൊരാള്‍ പാകിസ്ഥാന്റെ ഇതിഹാസ താരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത് നണക്കേടാണെന്ന് ഫര്‍ഹത്ത് പറഞ്ഞു. 'ഈ അഭിനവ പുണ്യാളനെക്കുറിച്ച് എനിക്ക് ഒരുപാട് പറയാനുണ്ട്. ഒരുമിച്ച് കളിച്ചിരുന്നപ്പോള്‍ ആസ്വദിച്ചു കളിച്ചിരുന്നെങ്കിലും അഫ്രീദിക്ക് ഒരു രാഷ്ട്രീയക്കാരനാവാനുള്ള പ്രതിഭയുണ്ടെന്ന് അന്നേ മനസിലായതാണ്.' ഫര്‍ഹത്ത് പറയുന്നു. Also Read: പ്രിയയുടെ കണ്ണിറുക്കലിനേക്കാൾ മനംനിറച്ച പുഞ്ചിരി; ആരാണ് ദീപിക ഘോസെ എന്ന സുന്ദരി?
അഫ്രീദി പുസ്തകത്തില്‍ മോശമായി ചിത്രീകരിച്ചവരെല്ലാം അയാളുടെ തനിനിറം പുറത്തുകാട്ടാന്‍ രംഗത്തുവരണമെന്നും ഫര്ഹത്ത ആവശ്യപ്പെട്ടു. ഗൗതം ഗംഭീറിനു പുറമെ പാക് ഇതിഹാസങ്ങളായ ജാവേദ് മിയാന്‍ദാദ്, വഖാര്‍ യൂനിസ് തുടങ്ങിയവര്‍ക്കെതിരെയും അഫ്രിദി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
അഫ്രിദിയ്ക്കൊപ്പം കളിക്കുന്നത് ആസ്വദിച്ചിരുന്നെന്ന പറഞ്ഞ താരം സ്വന്തം താല്പര്യത്തിനായി ഒരുപാട് കളിക്കാരുടെ കരിയര്‍ നശിപ്പിച്ച വ്യക്തിയാണ് അഫ്രീദിയെന്നും അയാള്‍ക്കെതിരെ എല്ലാവരും പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു.
സ്വന്തം പ്രായത്തിന്റെ കാര്യത്തില്‍ 20 വര്‍ഷമായി കള്ളം പറയുന്നൊരാള്‍ പാകിസ്ഥാന്റെ ഇതിഹാസ താരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത് നണക്കേടാണെന്ന് ഫര്‍ഹത്ത് പറഞ്ഞു. 'ഈ അഭിനവ പുണ്യാളനെക്കുറിച്ച് എനിക്ക് ഒരുപാട് പറയാനുണ്ട്. ഒരുമിച്ച് കളിച്ചിരുന്നപ്പോള്‍ ആസ്വദിച്ചു കളിച്ചിരുന്നെങ്കിലും അഫ്രീദിക്ക് ഒരു രാഷ്ട്രീയക്കാരനാവാനുള്ള പ്രതിഭയുണ്ടെന്ന് അന്നേ മനസിലായതാണ്.' ഫര്‍ഹത്ത് പറയുന്നു.