ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ സെമി ഫൈനലിലായിരുന്നു ഇന്ത്യക്ക് കാലിടറിയത്. കിവികള്‍ക്കെതിരായ മത്സരത്തില്‍ താരതമ്യേന ചെറിയ സ്കോര്‍ പിന്തുടര്‍ന്ന ടീമിന് തുടക്കം തകര്‍ന്നതാണ് തിരിച്ചടിയായത്. മത്സരത്തില്‍ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ധോണി ഏഴാം നമ്പറിലാണ് ബാറ്റിങ്ങിനിറങ്ങിയത്. ധോണി കളത്തിലെത്താന്‍ വൈകിയതിനെച്ചൊല്ലി മത്സരത്തിനിടയില്‍ തുടങ്ങിയ ചര്‍ച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.
എന്നാല്‍ ടീമിന്റെ കൂട്ടായ തീരുമാനമായിരുന്നു ഇതെന്നും അനുഭവസമ്പത്തുള്ള താരത്തെ കരുതിവെയ്ക്കുകയായിരുന്നെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് പരിശീലകന് രവി ശാസ്ത്രി. 'ധോണിയുടെ അനുഭവസമ്പത്ത് കളിയുടെ അവസാനമാണ് വേണ്ടത്. മികച്ച ഫിനിഷറാണ് അദ്ദേഹം. ധോണിയെ നേരത്തേയിറക്കി നേരത്തേ പുറത്തായാല്‍ ചേസിങ്ങിനുളള എല്ലാ സാധ്യതകളേയും കൊല്ലുന്നതിന് തുല്യമായിരിക്കും.' ശാസ്ത്രി പറഞ്ഞു.
ടീമിന്റെ ഒറ്റക്കെട്ടായ തീരുമാനത്തിന്റെ പുറത്താണ് താരത്തെ ഏഴാം നമ്പറില്‍ ഇറക്കിയതെന്നും പരിശീലകന് വ്യക്തമാക്കുന്നു. 'എക്കാലത്തേയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളാണ് ധോണി. അദ്ദേഹത്തെ ഉപയോഗിച്ചില്ലെങ്കില്‍ അത് കുറ്റകരമാവും. ടീം അംഗങ്ങള്‍ക്കെല്ലാം അത് വ്യക്തമായിരുന്നു' ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.