• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കണ്ണീരണിഞ്ഞ് സെനഗൽ; റഷ്യയിൽ ഇനി ' ആഫ്രിക്ക' ഇല്ല


Updated: June 28, 2018, 10:10 PM IST
കണ്ണീരണിഞ്ഞ് സെനഗൽ; റഷ്യയിൽ ഇനി ' ആഫ്രിക്ക' ഇല്ല

Updated: June 28, 2018, 10:10 PM IST
മോസ്കോ: ജയം വേണ്ട, ഒരു സമിനില മതിയായിരുന്നു ആഫ്രിക്കൻ രാജ്യമായ സെനഗലിന് പ്രീ ക്വാർട്ടറിലെത്താൻ. പക്ഷെ, കളിയുടെ 74ാം മിനിറ്റിലെ കൊളിംബിയൻതാരം യേറി മിനയുടെ സെനഗലിനെ മാത്രമല്ല, ലോകകപ്പിലെ അവസാന ആഫ്രിക്കൻ പ്രതീക്ഷകളെ തന്നെ തകർത്തുകളഞ്ഞു. രണ്ടാമത്തെ കളിയിൽ പോളണ്ടുമായി തോറ്റെങ്കിലും ജപ്പാൻ പ്രീ ക്വാർട്ടർ ബെർത്ത് സ്വന്തമാക്കി.

സെനഗലിന് മുന്നിൽ നിർഭാഗ്യം ആദ്യം കൊളംബിയയുടെയും പിന്നീട് ഫെയർപ്ലേയുടെയും രൂപത്തിലെത്തുകയായിരുന്നു. ഈ ലോകകപ്പിലെ ആദ്യ തോൽവിയോടെയാണ് സെനഗൽ പുറത്തായത്. മത്സരം സമനിലയിലായാൽ പോലും പ്രീക്വാർട്ടർ സാധ്യതയുണ്ടായിരുന്ന സെഗനലിനെ ഞെട്ടിച്ച് രണ്ടാം പകുതിയിലാണ് കൊളംബിയ ലക്ഷ്യം കണ്ടത്.

ഇതോടെ തുടർച്ചയായ രണ്ടാം ജയവുമായി കൊളംബിയ ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീക്വാർട്ടറിലെത്തി. ഫെയർപ്ലേയുടെ സഹായത്തോടെ ജപ്പാനും രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. ഇംഗ്ലണ്ട്–ബൽജിയം മൽസര വിജയികളുമായിട്ടാണ് ജപ്പാന്റെ പ്രീക്വാർട്ടർ പോരാട്ടം. രണ്ടാമത്തെ ടീമുമായി കൊളംബിയയും ഏറ്റുമുട്ടും.

പോയിന്റ്, ഗോൾ ശരാശരി, അടിച്ചഗോൾ തുടങ്ങിയവയിലെല്ലാം ഇരു ടീമുകളും തുല്യത പാലിച്ചതോടെയാണ് ഫെയർപ്ലേയിലൂടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ നിർണയിച്ചത്. മൂന്നു മൽസരങ്ങളിൽനിന്ന് ജപ്പാൻ നാലു മഞ്ഞക്കാർഡ് മാത്രം വാങ്ങിയപ്പോൾ, സെനഗൽ താരങ്ങൾ ആറു മഞ്ഞക്കാർഡ് വാങ്ങി. ഇത് സെനഗലിന് പുറത്തേക്കുള്ള വഴി തുറന്നു. റഷ്യൻ ലോകകപ്പിൽ നിന്ന് അവസാന ആഫ്രിക്കൻ‌ രാജ്യവും കണ്ണീരോടെ സ്റ്റേഡിയം വിട്ടു.
First published: June 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍