• HOME
 • »
 • NEWS
 • »
 • sports
 • »
 • Sergio Aguero | ഹൃദ്രോഗം വില്ലനായി; അർജന്റൈൻ സൂപ്പർ താരം സെർജിയോ അഗ്യൂറോ ഫുട്ബോളിൽ നിന്നും വിരമിച്ചു

Sergio Aguero | ഹൃദ്രോഗം വില്ലനായി; അർജന്റൈൻ സൂപ്പർ താരം സെർജിയോ അഗ്യൂറോ ഫുട്ബോളിൽ നിന്നും വിരമിച്ചു

ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ നൗ കാമ്പിൽ നടന്ന പത്രസമ്മേളനത്തിൽ, താരം തന്നെയാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.

Image Credits : FC Barcelona, Instagram

Image Credits : FC Barcelona, Instagram

 • Last Updated :
 • Share this:
  ബാഴ്സലോണ: ബാഴ്‌സലോണയുടെ (Barcelona) അര്‍ജന്റൈന്‍ (Argentina) സൂപ്പർ താരം സെര്‍ജിയോ അഗ്യൂറോ (Sergio Aguero) ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.

  ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് അഗ്യൂറോയ്ക്ക് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കേണ്ടി വന്നത്. നിലവിൽ ക്ലബ് ഫുട്ബോളിൽ ബാഴ്‌സലോണയുടെ താരമായ അർജന്റൈൻ താരം ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ നൗ കാമ്പിൽ നടന്ന പത്രസമ്മേളനത്തിൽ, താരം തന്നെയാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. നിറകണ്ണുകളൊടെയായിരുന്നു അഗ്യൂറോ ഫുട്ബോളിൽ നിന്നും തന്റെ വിടവാങ്ങൽ പ്രഖ്യാപനം നടത്തിയത്. ബാഴ്‌സയുടെ പ്രസിഡന്റായ ജുവാൻ ലപോർട്ടയും താരത്തിനൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തു.

  ഹൃദ്രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന 33കാരന്‍ കളിക്കളത്തിലേക്ക് മടങ്ങിവരവ് പ്രയാസമാണെന്ന് ബാഴ്സ മാനേജ്‌മെന്റിനെ നേരത്തെ അറിയിച്ചിരുന്നു. ഒക്ടോബറില്‍ അലാവസിനെതിരായ ലീഗ് മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അഗ്യൂറോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ വിശദപരിശോധനയിൽ ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട രോഗം കണ്ടെത്തുകയായിരുന്നു. ഇതോടെ താരം കാളി അവസാനിപ്പിച്ചേക്കുമെന്ന് റിപോർട്ടുകൾ ഉയർന്നിരുന്നവെങ്കിലും താൻ കളത്തിലേക്ക് മടങ്ങി വരുമെന്ന് അഗ്യൂറോ ആരാധകർക്ക് വാക്ക് നൽകിയിരുന്നു. എന്നാൽ മടങ്ങിവരവ് പ്രയാസമാകുമെന്ന് തിരിച്ചറിഞ്ഞതോടെ താരം വിരമിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു.

  ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബാഴ്‌സയിലേക്ക് എത്തിയ താരം ലയണൽ മെസ്സി, അന്റോയിൻ ഗ്രീസ്മാൻ എന്നിവരുടെ അഭാവത്തിൽ ടീമിന്റെ നെടുന്തൂണാകുമെന്ന് കരുതിയിരിക്കെയാണ് ഹൃദ്രോഗം വില്ലനായി എത്തിയതും തുടർന്ന് താരത്തിന് ഫുട്ബോളിൽ നിന്ന് പോലും വിരമിക്കേണ്ടി വന്നതും.
  View this post on Instagram


  A post shared by FC Barcelona (@fcbarcelona)

  ഈ സീസണിൽ ബാഴ്‌സയിലേക്ക് കൂടുമാറിയ അഗ്യൂറോയ്ക്ക് പക്ഷെ ബാഴ്‌സയ്ക്ക് വേണ്ടി കേവലം അഞ്ച് മത്സരങ്ങളിൽ മാത്രമേ ബൂട്ടണിയാൻ കഴിഞ്ഞിട്ടുള്ളൂ. അതും കേവലം 165 മിനിറ്റ് മാത്രമാണ് അഗ്യൂറോ ബാഴ്‌സ ജേഴ്സി ധരിച്ച് കളത്തിലിറങ്ങിയത്. ഒക്ടോബർ 17 ന് വലൻസിയയ്‌ക്കെതിരെ കളിച്ചുകൊണ്ടാണ് അഗ്യൂറോ ലാലിഗയിൽ ബാഴ്‌സ ജേഴ്സിയിൽ അരങ്ങേറിയത്. ലാലിഗയിൽ റയോ വല്ലേക്കാനോക്കെതിരായ മത്സരത്തിൽ മാത്രമാണ് അഗ്യൂറോ 90 മിനിറ്റും കളിച്ചത്.
  View this post on Instagram


  A post shared by Manchester City (@mancity)

  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം കളിച്ച 10 വർഷങ്ങളാണ് അഗ്യൂറോ എന്ന ഫുട്ബോളറുടെ കരിയറിലെ സുവർണകാലം. മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യ ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ ഏറ്റവും സുപ്രധാന പങ്ക് വഹിച്ച താരം അഗ്യൂറോ ആയിരുന്നു. നിർണായക മത്സരത്തിൽ ക്വീൻസ് പാർക്ക് റേഞ്ചഴ്‌സിനെതിരെ അഗ്യൂറോ നേടിയ അവസാന നിമിഷ ഗോളിലാണ് സിറ്റി അവരുടെ ആദ്യ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയത്. അവരുടെ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗ് കിരീടം ഉറപ്പിച്ച് നിൽക്കവെയായിരുന്നു അഗ്യൂറോയുടെ ഗോൾ പിറന്നത്. അഗ്യൂറോയുടെ ഗോളിൽ റേഞ്ചഴ്‌സിനെ സമനിലയിൽ പിടിച്ച സിറ്റി ലീഗ് കിരീടവും കൈപ്പിടിയിൽ ആക്കുകയായിരുന്നു. അഗ്യൂറോ നേടിയ ഈ അവിസ്മരണീയ ഗോള്‍ പിന്നീട് ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നായി മാറുകയും ചെയ്തു. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നെഞ്ചോട് ചേര്‍ത്തപ്പോള്‍ 260 ഗോളുകളുമായി ടീമിന്റെ ടോപ് സ്‌കോററായി.
  View this post on Instagram


  A post shared by Manchester City (@mancity)

  അര്‍ജന്റീനയുടെ നീലക്കുപ്പായത്തില്‍ തന്റെ ഉറ്റ സുഹൃത്തായ മെസ്സിയെ പോലെ തന്നെ പല തവണ കിരീടം കൈവിട്ട് പോയെങ്കിലും ഒടുവിൽ ഈ വർഷത്തെ കോപ്പ അമേരിക്ക കിരീടത്തിൽ മെസ്സിക്കൊപ്പം അഗ്യൂറോയും മുത്തമിടുകയായിരുന്നു. കരിയറിലുടനീളം ഉയർന്ന വെല്ലുവിളകളെ മറികടന്ന് മുന്നേറിയ താരം ഒടുവില്‍ ആരോഗ്യത്തോട് പടവെട്ടി ബൂട്ടുകളഴിക്കുകയാണ്. 18 വര്‍ഷം നീണ്ട അവിസ്മരണീയ കരിയറിനാണ് 33-ാം വയസില്‍ വിരാമമാകുന്നത്.
  Published by:Naveen
  First published: