• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സെറ്റ് പീസുകൾ ഇംഗ്ലണ്ടിനെ ജയിപ്പിക്കുമോ?


Updated: July 11, 2018, 4:02 PM IST
സെറ്റ് പീസുകൾ ഇംഗ്ലണ്ടിനെ ജയിപ്പിക്കുമോ?
England's Dele Alli, 2nd left, scores his side's second goal during the quarterfinal match between Sweden and England at the 2018 soccer World Cup in the Samara Arena, in Samara, Russia, Saturday, July 7, 2018. (AP Photo/Thanassis Stavrakis)

Updated: July 11, 2018, 4:02 PM IST
ഇംഗ്ലണ്ട്-ക്രൊയേഷ്യ ലോകകപ്പ് സെമിഫൈനലിൽ ആര് ജയിക്കും? ഇന്നത്തെ ദിവസം ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്ന പ്രധാന സംഗതിയാണിത്. എന്നാൽ ഇന്നത്തെ കളിയിൽ സെറ്റ് പീസ് ഗോളുകൾക്ക് നിർണായകമായ സ്വാധീനമുണ്ടെന്നാണ് ഫുട്ബോൾ വിദഗ്ദ്ധർ പറയുന്നത്. ഇത് ഇംഗ്ലണ്ടിനെ സന്തോഷിപ്പിക്കുകയും ക്രൊയേഷ്യയെ ഭയപ്പെടുത്തുകയും ചെയ്യുന്നു. ഈ ലോകകപ്പിൽ ക്രൊയേഷ്യ നാലേ നാലു ഗോളുകളാണ് വഴങ്ങിയത്. എന്നാൽ ഇതിൽ മൂന്നും സെറ്റ് പീസുകളിൽനിന്നായിരുന്നു. ഇനി ഇംഗ്ലണ്ടിന്‍റെ കാര്യമെടുക്കാം. ഈ ലോകകപ്പിൽ ഇംഗ്ലണ്ട് ഇതുവരെ സെറ്റ് പീസുകളിൽനിന്ന് എട്ടു ഗോളുകളാണ് അടിച്ചുകൂട്ടിയത്. സെറ്റ് പീസുകൾ ഇംഗ്ലണ്ടിനെ ഫൈനലിലെത്തിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ക്രൊയേഷ്യൻ ഗോൾമുഖത്തേക്ക് രവുന്ന ഓരോ കോർണർ കിക്കുകളും ഫ്രീകിക്കുകളും അവരുടെ ഉള്ളിൽ ആശങ്ക വിതയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല.
First published: July 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍