• HOME
  • »
  • NEWS
  • »
  • sports
  • »
  • രണ്ടു പാക് താരങ്ങൾ കൂട്ടിയിടിച്ചു; ക്യാച്ച് ആകേണ്ട പന്ത് സിക്സറായി!

രണ്ടു പാക് താരങ്ങൾ കൂട്ടിയിടിച്ചു; ക്യാച്ച് ആകേണ്ട പന്ത് സിക്സറായി!

പന്ത് ആസിഫിന്റെ കൈകളിൽ തട്ടിയെങ്കിലും കൂട്ടിയിടിയെത്തുടർന്ന് അത് ബൗണ്ടറിക്ക് പുറത്തേക്ക് പോയി സിക്‌സറായി

Pak-catch

Pak-catch

  • Share this:
    ശ്രീലങ്കയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് ഫൈനലിൽ ക്യാച്ച് കൈവിടുകയും അത് സിക്സറായി മാറുകയും ചെയ്ത പാക് താരങ്ങളുടെ മണ്ടത്തരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലാകുന്നത്. ഭാനുക രാജപക്‌സെയുടെ ക്യാച്ച് എടുക്കുന്നതിനിടെ ഷദാബ് ഖാനും ആസിഫ് അലിയും കൂട്ടിയിടിക്കുകയും ഒടുവിൽ അത് സിക്‌സറായി മാറുകയും ചെയ്തു. പാകിസ്ഥാനെതിരെ 20 ഓവറിൽ 170/6 എന്ന സ്‌കോറിലേക്ക് ശ്രീലങ്കയെ എത്തിച്ച ഭനുക രജപക്സയുടെ ക്യാച്ചാണ് പാക് താരങ്ങൾ നഷ്ടമാക്കിയത്.

    അവസാന ഓവറിലെ അവസാന പന്തിൽ രാജപക്‌സെ ഡീപ്പ് മിഡ് വിക്കറ്റിന് മുകളിലൂടെ പായിച്ച പന്ത് കൈപ്പിടിയിലൊതുക്കാൻ ആസിഫും ഷദാബും രണ്ട് വശങ്ങളിൽനിന്നായി ഓടിയെത്തുകയായിരുന്നു. ക്യാച്ച് എടുക്കാൻ കഴിയുമായിരുന്നത് ആസിഫിന് ആയിരുന്നു. എന്നാൽ ഇത് മനസിലാക്കാതെ ഷദാബും ക്യാച്ചിനായി ശ്രമിച്ചു. ഒടുവിൽ ഇരുവരും തമ്മിൽ കൂട്ടിയിടിച്ചു. പന്ത് ആസിഫിന്റെ കൈകളിൽ തട്ടിയെങ്കിലും കൂട്ടിയിടിയെത്തുടർന്ന് അത് ബൗണ്ടറിക്ക് പുറത്തേക്ക് പോയി സിക്‌സറായി.

    കൂട്ടിയിടിയെ തുടർന്ന് ആസിഫിന് അസ്വസ്ഥത അനുഭവപ്പെടുകയും എഴുന്നേൽക്കാനാകാതെ നിലത്ത് കിടക്കുകയും ചെയ്തു. ഷദാബിന്റെ തല ആസിഫിന്റെ കൈയിൽ സാരമായി ഇടിക്കുകയും മെഡിക്കൽ ടീമിന് അദ്ദേഹത്തെ പരിശോധിക്കാൻ ഗ്രൗണ്ടിലേക്ക് എത്തുകയും ചെയ്തു. ചെറിയ പരിശോധനയ്ക്ക് ശേഷം, ഷദാബ് ഫീൽഡിന് പുറത്ത് പോയി .

    നസീം ഷായുടെ അവസാന ഓവറിൽ 14 റൺസ് നേടിയ രാജപക്‌സെ ശ്രീലങ്കയെ വെല്ലുവിളി നിറഞ്ഞ സ്‌കോറിലേക്ക് നയിക്കാൻ സഹായിച്ചു. അതുകൊണ്ടുതന്നെ പാക് താരങ്ങൾ കൂട്ടിയിടിച്ച് കൈവിട്ട് ക്യാച്ച് പാകിസ്ഥാന് വിനയായി മാറി.

    Also See- Asia Cup 2022 | സിംഹളവീര്യത്തിൽ തകർന്ന് പാകിസ്ഥാൻ; ശ്രീലങ്കയ്ക്ക് ഏഷ്യാകപ്പ് കിരീടം

    നേരത്തെ, ടോസ് നേടിയ പാകിസ്ഥാൻ പേസർമാരായ നസീമും ഹാരിസ് റൗഫും പന്തുമായി ആക്രമിച്ചപ്പോൾ തുടക്കത്തിലേ ലങ്കയ്ക്ക് നിർണായക വിക്കറ്റുകൾ നഷ്ടമായി. ഒരു ഘട്ടത്തിൽ ശ്രീലങ്ക 58/5 എന്ന നിലയിലായിരുന്നു എന്നാൽ രക്ഷകന്‍റെ റോൾ രാജപക്‌സെ ഏറ്റെടുത്തതോടെ കളി മാറി. 21 പന്തിൽ 36 റൺസെടുത്ത വനിന്ദു ഹസരംഗയ്‌ക്കൊപ്പം സൗത്ത്പാവ് ആറാം വിക്കറ്റിൽ നിർണായകമായ 58 റൺസ് കൂട്ടിച്ചേർത്തു.

    രാജപക്‌സെ 45 പന്തിൽ 6 ഫോറും മൂന്ന് സിക്‌സും സഹിതം 71 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ടീമിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. പാകിസ്ഥാൻ 149 റൺസിന് പുറത്തായി. നാല് വിക്കറ്റുകൾ വീഴ്ത്തിയ പ്രമോദ് മധുഷാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസരംഗയുമാണ് പാക് ബാറ്റിങ് നിരയെ തകർത്തത്. ഞായറാഴ്ച നടന്ന കിരീടപ്പോരിൽ പാകിസ്ഥാനെ 23 റൺസിനാണ് ശ്രീലങ്ക തകർത്തത്. ലങ്കയുടെ ആറാം ഏഷ്യാകപ്പ് കിരീടമാണിത്.
    Published by:Anuraj GR
    First published: