നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Shafali Verma | വനിത ക്രിക്കറ്റ്: T20 റാങ്കിങ്ങിൽ ഇന്ത്യയുടെ ഷെഫാലി വർമ്മ ഒന്നാം സ്ഥാനത്ത്

  Shafali Verma | വനിത ക്രിക്കറ്റ്: T20 റാങ്കിങ്ങിൽ ഇന്ത്യയുടെ ഷെഫാലി വർമ്മ ഒന്നാം സ്ഥാനത്ത്

  ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുൽക്കറുടെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡും ഷെഫാലി തകർത്തിരുന്നു

  ഷെഫാലി വർമ്മ

  ഷെഫാലി വർമ്മ

  • Share this:
   ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ഓപ്പണര്‍ ഷഫാലി വര്‍മ്മ ഐ.സി.സിയുടെ ഏറ്റവും പുതുതായി പുറത്തുവിട്ട റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ വനിതാ T20യില്‍ എതിര്‍ ടീമുകള്‍ ഏറ്റവും ഭയക്കുന്ന ഇന്ത്യന്‍ താരമായിരുന്നു ഷെഫാലി വർമ്മ.

   ഏത് ബൗളറേയും നിര്‍ഭയമായി നേരിടുന്നതിനാല്‍ 'വനിതാ സെവാഗ്' എന്നാണ് ക്രിക്കറ്റ് ആരാധകർ ഷെഫാലിയെ വിളിക്കുന്നത്. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ നടന്ന വനിതാ T20 ലോകകപ്പിന്റെ ഫൈനലിലെത്താൻ ഇന്ത്യയെ സഹായിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഷെഫാലി മുൻപും ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.

   ഈയിടെ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന T20 പരമ്പരയില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് പതിനേഴുകാരിയായ ഷെഫാലി വര്‍മ്മക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. ദക്ഷിണാഫ്രിക്കക്കെതിരായ T20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം 23, 47 റണ്‍സുകള്‍ താരം നേടി.

   ഓസ്‌ട്രേലിയന്‍ ബാറ്റ്സ്മാന്‍ ബെത് മൂണിയെ മറികടന്നാണ് ഷഫാലി വര്‍മ്മ ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ മാര്‍ച്ചിന് ശേഷം ആദ്യമായാണ് ഷഫാലി വര്‍മ്മ ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.   ഇന്ത്യയുടെ ദീപ്തി ശർമ നാല് സ്ഥാനങ്ങൾ ഉയർന്ന് 40-ാം സ്ഥാനത്തും, റിച്ച ഘോഷ് 59 സ്ഥാനങ്ങൾ ഉയർന്ന് 85-ാം സ്ഥാനത്തും എത്തി. യുവ ഓൾ ‌റൗണ്ടർ ഹാർലീൻ ഡിയോൾ രണ്ട് പട്ടികയിലും മുന്നേറി. ബാറ്റിങ്ങിൽ 262 സ്ഥാനങ്ങൾ ഉയർന്ന് 99-ാം സ്ഥാനത്തും ബൗളിങ്ങിൽ 76 സ്ഥാനങ്ങൾ ഉയർന്ന് 146-ാം സ്ഥാനത്തുമാണ് ഹാർലീൻ ഇപ്പോൾ.

   റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തുള്ള സ്‌മൃതി മന്ദാനയും ഒന്‍പതാം സ്ഥാനത്തുള്ള ജെമിയ റോഡ്രിഗസുമാണ് റാങ്കിങ്ങില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഉള്ള മറ്റു ഇന്ത്യന്‍ താരങ്ങള്‍. ബൗളര്‍മാരില്‍ ഇംഗ്ലണ്ടിന്റെ സോഫി എക്സ്ലസ്റ്റണ്‍ ആണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ ഷബ്നിം ഇസ്മയില്‍, ഇംഗ്ലണ്ടിന്റെ തന്നെ സാറ ഗ്ലെന്‍ എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍ ഉള്ളത്. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ന്യൂസീലന്‍ഡിന്റെ സോഫി ഡിവൈന്‍ ആണ് ആദ്യ സ്ഥാനത്ത്‌.

   സച്ചിന്‍ ടെണ്ടുൽക്കർ എന്ന ക്രിക്കറ്റ് ഇതിഹാസത്തിന്റെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡും ഷെഫാലി തകർത്തിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ഷെഫാലി സ്വന്തമാക്കിയത്.

   30 വര്‍ഷം മുമ്പ് സച്ചിന്‍ സ്ഥാപിച്ച റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. സെന്റ് ലൂസിയയിൽ വെസ്റ്റിൻഡീസിനെതിരായ ആദ്യ T20 മത്സരത്തിലാണ് ഷെഫാലി തന്റെ കന്നി അര്‍ധ സെഞ്ച്വറി കുറിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിൻ തന്റെ ആദ്യ അര്‍ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രായം 16 വയസും 214 ദിവസവും ആയിരുന്നു.

   English summary: Shafali Verma Reclaims Top Spot In ICC Women's T20I Rankings. She also beats a record maintained by Sachin Tendulkar
   Published by:user_57
   First published: