HOME » NEWS » Sports » SHAFALI VERMA SAID SHE FEELS DRIVEN TO BECOME A BETTER PLAYER EVERY TIME SHE IS LEFT OUT OF ODIS INT SAR

ഏകദിന ടീമിൽ ഇടമില്ല; ഫിറ്റ്നെസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഷഫാലി വർമ

ഓസ്‌ട്രേലിയന്‍ ബാറ്റ്സ്മാന്‍ ബെത് മൂണിയെ മറികടന്നാണ് ഷഫാലി വര്‍മ്മ ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.

News18 Malayalam | news18-malayalam
Updated: March 24, 2021, 6:10 PM IST
ഏകദിന ടീമിൽ ഇടമില്ല; ഫിറ്റ്നെസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഷഫാലി വർമ
shafali verma
  • Share this:
ഏകദിന ടീമില്‍ നിന്ന് തന്നെ ഒഴിവാക്കിയത് ഫിറ്റ്നെസ്സിന്റെ കാര്യത്തിലായേക്കാമെന്ന് ഇന്ത്യയുടെ ടി20യിലെ വെടിക്കെട്ട് ബാറ്റിംഗ് താരം ഷഫാലി വര്‍മ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാന ടി20യില്‍ ആശ്വാസ ജയം നേടിയതിൽ പ്രധാന പങ്ക് വഹിച്ചത് പതിനേഴുകാരിയായ ഷെഫാലിയായിരുന്നു. 30 പന്തില്‍ നിന്ന് 60 റണ്‍സാണ് താരം നേടിയത്. പരമ്പരയിലെ താരമായി ഷഫാലിയെയാണ് തെരഞ്ഞെടുത്തത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 130 റണ്‍സാണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്.

ഇതോടെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ഓപ്പണര്‍ ഷഫാലി വര്‍മ ഐ സി സിയുടെ ഏറ്റവും പുതുതായി പുറത്തുവിട്ട റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം 23, 47 റണ്‍സുകള്‍ താരം നേടി. ഓസ്‌ട്രേലിയന്‍ ബാറ്റ്സ്മാന്‍ ബെത് മൂണിയെ മറികടന്നാണ് ഷഫാലി വര്‍മ്മ ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.

Also Read- ഇന്ത്യ- ഇംഗ്ലണ്ട് ഏകദിനം: 4 സൂപ്പർ താരങ്ങൾക്ക് പരിക്ക്; ഇനിയുള്ള മത്സരങ്ങൾ നഷ്ടമായേക്കും

കഴിഞ്ഞ വർഷത്തെ വനിതാ ടി20യില്‍ എതിര്‍ടീമുകള്‍ ഏറ്റവും ഭയക്കുന്ന ഇന്ത്യന്‍ താരമായിരുന്നു ഷഫാലി വർമ. ഏത് ബൗളറേയും നിര്‍ഭയമായി നേരിടുന്നതിനാല്‍ വനിതാ സെവാഗ് എന്നാണ് ക്രിക്കറ്റ് ആരാധകർ ഷഫാലിയെ വിളിക്കുന്നത്. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ നടന്ന വനിതാ ടി 20 ലോകകപ്പിന്റെ ഫൈനലിലെത്താൻ ഇന്ത്യയെ സഹായിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഷഫാലി മുൻപും ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.

താരത്തിന്റെ വെടിക്കെട്ട് തുടക്കങ്ങള്‍ ഇന്ത്യയ്ക്ക് ടി20 ലോകകപ്പിലും ഏറെ ഗുണം ചെയ്തുവെങ്കിലും താരത്തെ ഇന്ത്യ 50 ഓവര്‍ ഫോര്‍മാറ്റില്‍ പരിഗണിക്കുന്നില്ല. അതിന് കാരണം തനിക്ക് എന്തോ കുറവുള്ളതിനാലാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും ഷഫാലി പറഞ്ഞു. ടീം മാനേജ്മെന്റിന്റെ തീരുമാനത്തിൽ തനിക്ക് വിഷമമുണ്ടായെങ്കിലും താന്‍ ഈ കാര്യത്തില്‍ അതീവ ദുഃഖിതയായിരുന്നില്ലെന്നും ഇനിയും ഒരുപാട് മെച്ചപ്പെടുവാൻ ഉണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

Also Read- India Vs England 1st ODI: ആദ്യ ഏകദിനത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച 5 ഘടകങ്ങൾ ഇവയാണ്

സച്ചിന്‍ ടെണ്ടുൽക്കർ എന്ന ക്രിക്കറ്റ് ഇതിഹാസത്തിന്റെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡും ഷഫാലി തന്റെ കരിയറിൽ തകർത്തിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ഷഫാലി സ്വന്തമാക്കിയത്. 30 വര്‍ഷം മുമ്പ് സച്ചിന്‍ സ്ഥാപിച്ച റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. സെന്റ് ലൂസിയയിൽ വെസ്റ്റിൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിലാണ് ഷഫാലി തന്റെ കന്നി അര്‍ധ സെഞ്ച്വറി കുറിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിൻ തന്റെ ആദ്യ അര്‍ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രായം 16 വയസും 214 ദിവസവും ആയിരുന്നു.

News summary: Shafali Verma said she feels driven to become a better player every time she is left out of ODIs.
Published by: Rajesh V
First published: March 24, 2021, 6:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories