നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Shahid Afridi| അഫ്ഗാൻ യുവതാരവുമായി കോർത്ത് ഷാഹിദ് അഫ്രീദി; വൈറലായി വിഡിയോ

    Shahid Afridi| അഫ്ഗാൻ യുവതാരവുമായി കോർത്ത് ഷാഹിദ് അഫ്രീദി; വൈറലായി വിഡിയോ

    'സുഹൃത്തേ, നീ ജനിക്കുന്നതിനു മുൻപേ രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറികൾ അടിച്ചുകൂട്ടിയ ആളാണ് ഞാൻ' - എന്നാണ് അഫ്രീദി യുവതാരത്തോട് പറഞ്ഞതെന്നാണ് ട്വീറ്റുകൾ.

    ഷാഹിദ് അഫ്രീദി

    ഷാഹിദ് അഫ്രീദി

    • Share this:
      കൊളംബോ: ലങ്കൻ പ്രീമിയർ ലീഗിന്റെ ഒന്നാം സീസണിൽ വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് പാകിസ്ഥാന്റെ മുതിർന്ന താരം ഷാഹിദ് അഫ്രീദി. കഴിഞ്ഞ ദിവസം കരിയറിലെ ഏറ്റവും വേഗമേറിയ ട്വന്റി20 അർധസെഞ്ചുറി നേടിയാണ് താരം വാർത്തകളിൽ നിറഞ്ഞതെങ്കിൽ, ഇത്തവണ അഫ്ഗാനിസ്ഥാൻകാരനായ യുവതാരം നവീൻ ഉൾ ഹഖുമായി കോർത്തതാണ് വൈറലായത്. ലങ്കൻ പ്രീമിയർ ലീഗിൽ അഫ്രീദിയുടെ ടീമംഗമായ പാക് താരം മുഹമ്മദ് ആമിറിനോട് മത്സരത്തിനിടെ മോശമായി പെരുമാറിയതിനാണ് നവീൻ ഉൾ ഹഖിനോട് അഫ്രീദി മത്സരശേഷം കയർത്തത്.

      Also Read- മൂന്നാം ഏകദിനം ബുധനാഴ്ച; വിരാട് കോഹ്ലിയെ കാത്ത് നാണക്കേടിന്റെ റെക്കോർഡ്

      മത്സരത്തിൽ അഫ്രീദിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഗോൾ ഗ്ലാഡിയേറ്റേഴ്സ് നവീൻ ഉൾ ഹഖ് കളിക്കുന്ന കാൻഡി ടസ്കേഴ്സിനോട് തോറ്റിരുന്നു. 25 റൺസിനാണ് കാൻഡി ടസ്കേഴ്സ് അഫ്രീദിയെയും സംഘത്തെയും വീഴ്ത്തിയത്. ലീഗിൽ അഫ്രീദിയുടെ ടീമിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ഇതോടെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് അഫ്രീദി നയിക്കുന്ന ഗോൾ ഗ്ലാഡിയേറ്റേഴ്സ്.

      Also Read- വിരാട് കോഹ്ലിക്ക് 23 റൺസ് കൂടി വേണം; സച്ചിന്റെ റെക്കോർഡ് മറികടക്കാൻ

      മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കാൻഡി ടസ്കേഴ്സ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗോൾ ഗ്ലാഡിയേറ്റേഴ്സ് അവസാന ഓവറിൽ വിജയത്തിൽനിന്ന് 35 റൺസ് അകലെയായിരുന്നു. അവസാന ഓവർ ബോൾ ചെയ്ത നവീൻ ഉൾ ഹഖിനെതിരെ ആദ്യ പന്തിൽ മുഹമ്മദ് ആമിർ സിക്സർ നേടിയതോടെയാണ് രംഗം വഷളായത്. തൊട്ടടുത്ത പന്തിൽ ആമിറിനെ ബീറ്റ് ചെയ്ത നവീൻ ഉൾ ഹഖ്, താരത്തിന് അടുത്തെത്തി എന്തോ പറഞ്ഞു. തുടർന്നുള്ള 4 പന്തുകളിൽനിന്ന് 3 റൺസ് മാത്രം വിട്ടുകൊടുത്താണ് നവീൻ ഉൾ ഹഖ് ടീമിന് 25 റണ്‍സ് വിജയം സമ്മാനിച്ചത്.



      മത്സരശേഷം മടങ്ങുന്നതിനിടെ മുഹമ്മദ് ആമിർ നവീനോട് പ്രതികരിക്കാൻ തുനിഞ്ഞതോടെ രംഗം വീണ്ടും വഷളായി. പിന്നീട് കാൻഡി ടസ്കേഴ്സ് ടീമിലെ സഹതാരങ്ങളാണ് നവീനെ പിടിച്ചുമാറ്റിയത്. മത്സരശേഷം എതിർ ടീം താരങ്ങൾക്ക് ഹസ്തദാനം നൽകുന്നതിനിടെയാണ് അഫ്രീദി നവീൻ ഉൾ ഹഖിനെ ചോദ്യം ചെയ്തത്. താരങ്ങൾ നിരനിരയായി നിന്ന് പരസ്പരം അഭിവാദ്യം ചെയ്യുന്നതിനിടെ, നവീൻ ഉൾ ഹഖിനെ കാണുമ്പോൾ രോഷം പ്രകടിപ്പിക്കുന്ന അഫ്രീദിയുടെ വിഡിയോ വൈറലായിരിക്കുകയാണ്.

      'സുഹൃത്തേ, നീ ജനിക്കുന്നതിനു മുൻപേ രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറികൾ അടിച്ചുകൂട്ടിയ ആളാണ് ഞാൻ' എന്നാണ് അഫ്രീദി യുവതാരത്തോട് പറഞ്ഞതെന്നാണ് പ്രശസ്ത മാധ്യമപ്രവർത്തകൻ ഉൾപ്പെടെയുള്ളവർ ട്വീറ്റ് ചെയ്തിരിക്കുന്നത്.
      Published by:Rajesh V
      First published:
      )}