ലാഹോര്‍: തന്റെ പ്രായത്തെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി പാകിസ്താന് മുന്‍ ഓള്‍റൗണ്ടര്‍ ഷഹീദ് അഫ്രിദി. തന്റെ പ്രായം രേഖപ്പെടുത്തിയിരിക്കുന്നത് തെറ്റാണെന്നാണ് താരം 'ഗെയിം ചേഞ്ചര്‍' എന്ന ആത്മകഥയിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്. രേഖകളില്‍ 1980 ആണ് അഫ്രീദിയുടെ ജനന തിയതി. എന്നാല്‍ 1975ലാണ് താന്‍ ജനിച്ചതെന്ന് താരം പറയുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് അഫ്രിദിയുടെ പേരിലാണ്. 1996 ല്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു അഫ്രിദി 37 പന്തില്‍ നിന്ന് സെഞ്ച്വറി തികച്ചത്. അന്ന് പതിനാറു വയസുകാരന്റെ പേരില്‍ ചേര്‍ക്കപ്പെട്ട സെഞ്ച്വറി ഇന്നും റെക്കോര്‍ഡ് ബുക്കിലാണ്. എന്നാല്‍ 1975 ലാണ് ജനിച്ചതെന്ന വെളിപ്പെടുത്തല്‍ താരം ഇതിന് അര്‍ഹനല്ലെന്ന് വ്യക്തമാക്കുന്നതാണ്.
വെളിപ്പെടുത്തല്‍ പ്രകാരം ആ സമയത്ത് 21 വയസാണ് അഫ്രിദിയുടെ പ്രായം. ജൂനിയര്‍ ടീമില്‍ അഫ്രീദി കളിച്ചതും ഇക്കാലത്താണ്. താരം തന്നെ ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തില്‍ വന്‍ വിവാദങ്ങള്‍ക്കാകും സംഭവം വഴിയൊരുക്കുക. ഔദ്യോഗിക രേഖകള്‍ പ്രകാരം മാര്‍ച്ച് 1 ന് അഫ്രിദിയ്ക്ക് 39 വയസാണ് പ്രായം.
1996 ല്‍ സെഞ്ച്വറി നേടുമ്പോള്‍ അഫ്രിദിയ്ക്ക് വെളിപ്പെടുത്തല്‍ പോലെ 21 വയസാണെങ്കില്‍ പ്രായം കുറഞ്ഞ സെഞ്ച്വറി അഫ്ഗാനിസ്താന്റെ ഉസ്മാന് ഗനിയുടെ പേരിലാകും 2014 സിംബാബ്വേയ്ക്കെതിരെ 17ാം വയസിലാണ് ഗനി സെഞ്ച്വറി നേടുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.