• HOME
  • »
  • NEWS
  • »
  • sports
  • »
  • Shahid Afridi |'ഹിന്ദുവായതിന്റെ പേരില്‍ ഒരുപാട് ദ്രോഹിച്ചു; അഫ്രീദി വ്യക്തിത്വമില്ലാത്തവനും നുണയനുമാണ്'; വെളിപ്പെടുത്തലുമായി മുന്‍ പാക് താരം

Shahid Afridi |'ഹിന്ദുവായതിന്റെ പേരില്‍ ഒരുപാട് ദ്രോഹിച്ചു; അഫ്രീദി വ്യക്തിത്വമില്ലാത്തവനും നുണയനുമാണ്'; വെളിപ്പെടുത്തലുമായി മുന്‍ പാക് താരം

'ഞാന്‍ ടീമിലുള്ളത് പോലും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. നുണയനും ചതിയനുമാണ് അഫ്രീദി.'

Shahid Afridi

Shahid Afridi

  • Share this:
    മതത്തിന്റെ പേരില്‍ പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി തന്നെ ഉപദ്രവിച്ചിരുന്നതായി മുന്‍ താരം ഡാനിഷ് കനേരിയ. അഫ്രീദി വ്യക്തിത്വമില്ലാത്തവനും നുണയനുമാണെന്ന് കനേരിയ പറഞ്ഞു.

    'പാകിസ്ഥാന്‍ ടീമിന്റെ ഭാഗമായിരുന്ന സമയം ഞാന്‍ നേരിട്ട വിവേചനത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ചത് അക്തറായിരുന്നു. അതിന് അക്തറിന് നന്ദി. എന്നാല്‍ സഹതാരങ്ങളില്‍ നിന്നും മറ്റും കടുത്ത സമ്മര്‍ദം ഉണ്ടായതോടെ അക്തറും എനിക്ക് വേണ്ടി സംസാരിക്കാതെയായി'- കനേരിയ വെളിപ്പെടുത്തി.

    'എന്നാല്‍ അക്തര്‍ അന്ന് വെളിപ്പെടുത്തിയതെല്ലാം സത്യമാണ്. എന്നെ എപ്പോഴും താഴ്ത്തിക്കെട്ടാനാണ് അഫ്രീദി ശ്രമിച്ചത്. എന്നെ ഗ്രൗണ്ടിലിറക്കാന്‍ അഫ്രീദിക്ക് ഒരു താത്പര്യവും ഉണ്ടായില്ല. സ്ഥിരമായി എന്നെ ബെഞ്ചിലിരുത്തി'- കനേരിയ പറയുന്നു.

    'ഞാന്‍ ടീമിലുള്ളത് പോലും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. നുണയനും ചതിയനുമാണ് അഫ്രീദി. എന്നാല്‍ ആ സമയവും എന്റെ ശ്രദ്ധ ക്രിക്കറ്റില്‍ മാത്രമായിരുന്നു. മറ്റ് കാര്യങ്ങളെല്ലാം ഞാന്‍ അവഗണിച്ചു. എന്നാല്‍ സഹതാരങ്ങളുടെ പക്കല്‍ പോയി അവരെ എനിക്ക് എതിരെ തിരിക്കാനാണ് അഫ്രീദി ശ്രമിച്ചത്. ഞാന്‍ മികവ് കാണിക്കുമ്പോള്‍ അഫ്രീദി അതില്‍ അസൂയപ്പെട്ടു. എന്നാല്‍ പാകിസ്ഥാന് വേണ്ടി കളിക്കാനായതില്‍ അഭിമാനിക്കുന്ന വ്യക്തിയാണ് താനെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.

    Yuvraj Singh |'അവന്‍ ഇന്ത്യയുടെ അടുത്ത ഇതിഹാസം; റെഡ്ബോള്‍ ക്യാപ്റ്റന്‍സി ഉടന്‍ കൈമാറണം': യുവരാജ് സിംഗ്

    ഇന്ത്യന്‍ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇന്ത്യയുടെ അടുത്ത ഇതിഹാസമാവാന്‍ പോകുന്ന കളിക്കാരനാണെന്ന് മുന്‍ താരം യുവരാജ് സിംഗ്. ടെസ്റ്റ് ക്യാപ്റ്റന്‍സി പന്തിന്റെ കൈകളിലേക്ക് വേഗം നല്‍കാന്‍ സെലക്ടര്‍മാര്‍ തയ്യാറാവണമെന്നും യുവരാജ് സിംഗ് പറഞ്ഞു.

    'ഒരാളെ നിങ്ങള്‍ തയ്യാറാക്കി നിര്‍ത്തണം. അപ്രതീക്ഷിതമായാണ് മഹിയെ ക്യാപ്റ്റനായി തീരുമാനിച്ചത്. പിന്നെ മഹി സ്വയം മെച്ചപ്പെടുത്തി. കീപ്പര്‍മാര്‍ നന്നായി ചിന്തിക്കുന്നവരാണ്. കാരണം ഗ്രൗണ്ടിലെ ഏറ്റവും നല്ല വ്യൂ ലഭിക്കുന്നത് അവര്‍ക്കാണ്'- സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യുവരാജ് സിംഗ് പറഞ്ഞു.

    'ഭാവിയില്‍ ക്യാപ്റ്റനാകാന്‍ കഴിയുന്ന പന്തിനെ തെരഞ്ഞെടുക്കുക. വേണ്ട സമയം അനുവദിക്കുക. ആദ്യത്തെ ഒരു വര്‍ഷമോ ആറ് മാസമോ അത്ഭുതങ്ങളൊന്നും അയാളില്‍ നിന്ന് പ്രതീക്ഷിക്കാതിരിക്കുക. യുവ താരങ്ങളില്‍ വിശ്വാസം വെക്കുക. നാല് ടെസ്റ്റ് ശതകം ഇപ്പോള്‍ തന്നെ നേടി കഴിഞ്ഞു. ബെസ്റ്റ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി പരിഗണിക്കുമ്പോള്‍, ഇന്ത്യയുടെ ഭാവി ഇതിഹാസമായി പന്ത് മാറുമെന്ന് എനിക്ക് തോന്നുന്നു'- യുവരാജ് വിശദമാക്കി.

    കോഹ്ലി റെഡ് ബോള്‍ ക്രിക്കറ്റിലെ നായകത്വം രാജിവെച്ചതിന് പിന്നാലെ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്. വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും. രാഹുലിന്റെ ക്യാപ്റ്റന്‍സി അരങ്ങേറ്റം നിരാശപ്പെടുത്തുന്നതാണ്. പന്തിനെ ക്യാപ്റ്റന്‍സിയില്‍ കൊണ്ടുവരണം എന്ന മുറവിളികള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ശക്തമാണ്.
    Published by:Sarath Mohanan
    First published: