ധാക്ക: കൊൽക്കത്തയിൽ നടന്ന കാളിപൂജ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ ഷാക്കിബ് അൽ ഹസന് വധഭീഷണി. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെയാണ് സൂപ്പർതാരത്തിനു നേരെ വധഭീഷണി ഉയർന്നത്. ഇക്കഴിഞ്ഞ നവംബർ 12ന് കൊല്‍ക്കത്തയിലെ കാകുറഗാച്ചിയില്‍ നടന്ന കാളിപൂജ ഉദ്ഘാടനത്തിലാണ് ഷാക്കിബ് പങ്കെടുത്തത്.
ഇതിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന് വധഭീഷണി ഉയർന്നത്. ഒരു യുവാവ് ഫേസ്ബുക്ക് ലൈവിലെത്തി ഷാക്കിബിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ബംഗ്ലാദേശിലെ സിലെട്ട് സ്വദേശിയായ മൊഹ്‌സിന്‍ തലുക്ദര്‍ എന്ന യുവാവാണ് വധഭീഷണിയുമായെത്തിയത്. യുവാവിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
ഇതിനു പിന്നാലെയാണ് മാപ്പ് പറഞ്ഞ് താരം രംഗത്തെത്തിയത്.'അഭിമാനിയായ ഒരു മുസ്ലീം എന്ന നിലയിൽ, നിങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു'- ഷാക്കിബ് സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയിൽ പറഞ്ഞു.
Youth from Sylhet threatens to slaughter Bangaldesh cricketer @Sah75official over his recent visit to a Kali Puja pandal in Kolkata last Thursday. Bangaldesh police have now arrested the person pic.twitter.com/RA3pnE3TFQ
— Indrajit Kundu | ইন্দ্রজিৎ - কলকাতা (@iindrojit) November 17, 2020
ഒരിക്കലും എന്റെ സ്വന്തം മതത്തെ മോശമായി കാണിക്കണമെന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇസ്ലാമിലെ എല്ലാ ആചാരങ്ങളും പിന്തുടരാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്-ഷാക്കിബ് വീഡിയോയിൽ പറഞ്ഞു.
കാളിപൂജ താൻ ഉദ്ഘാടനം ചെയ്തിട്ടില്ലെന്നും അതിനുശേഷം നടന്ന ചടങ്ങിൽ മാത്രമാണ് താൻ പങ്കെടുത്തതെന്നും ഷാക്കിബ് വ്യക്തമാക്കിയിരുന്നു. സ്വന്തം മതത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ഒരു ശ്രമവും ആ വേദിയിൽ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ഷാഹിദ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.