• HOME
  • »
  • NEWS
  • »
  • sports
  • »
  • Shakira-Gerard Pique | മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപണം; ഷാക്കിറ - ജെറാർദ് പിക്കേ ജോടി വേർപിരിയുന്നു - റിപ്പോർട്ട്

Shakira-Gerard Pique | മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപണം; ഷാക്കിറ - ജെറാർദ് പിക്കേ ജോടി വേർപിരിയുന്നു - റിപ്പോർട്ട്

12 വർഷമായി ഒന്നിച്ചു കഴിയുന്ന ഇവർ ഇതുവരെ വിവാഹിതരായിട്ടില്ല

ഷാക്കിറയും പിക്കേയും (Image: Twitter)

ഷാക്കിറയും പിക്കേയും (Image: Twitter)

  • Share this:
    പ്രശസ്ത പ്രണയ ജോടികളായ ലാറ്റിൻ അമേരിക്കൻ പോപ് ഗായിക ഷാക്കിറയും (Shakira) സ്പാനിഷ് ഫുട്ബോളർ ജെറാർദ് പിക്കേയും (Gerard Pique) വേർപിരിയുന്നതായി റിപ്പോർട്ട്. ഇരുവരും തമ്മിലുള്ള പ്രണയബന്ധത്തിൽ വിള്ളലുകൾ വീണതായും വേർപിരിയാൻ തീരുമാനിച്ചതായും കാറ്റലോണിയൻ ദിനപത്രമായ ‘എൽ പിരിയോഡിക്കോ’ റിപ്പോർട്ട് ചെയ്തു.

    2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഫുട്ബോൾ ലോകകപ്പിനിടെ പ്രണയത്തിലായ ഇവർ 12 വർഷമായി ഒന്നിച്ചു കഴിയുന്നു. ഇതുവരെ വിവാഹിതരായിട്ടില്ലെങ്കിലും മിലൻ, സാഷ എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്. ഷാക്കിറയ്ക്കൊപ്പം താമസിച്ചിരുന്ന പിക്കേ ബാഴ്‌സലോണയിലെ തന്റെ സ്വന്തം വസതിയിലേക്ക് താമസം മാറ്റിയതായി എൽ പിരിയോഡിക്കോ റിപ്പോർട്ട് ചെയ്യുന്നു. പീക്കേ ബാഴ്‌സലോണയിലേക്ക് താമസം മാറ്റിയ കാര്യം അയൽവാസികളാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ആഴ്ചകളായി ഇരുവരും അകന്ന് കഴിയുകയാണെന്നും സ്പാനിഷ് പത്രത്തിന്റെ റിപ്പോർട്ടിലുണ്ട്.



    Also read- Finalissima | ഇറ്റലിയെ നിലംപരിശാക്കി അർജന്റീന; യൂറോ-കോപ്പ പോരിൽ കിരീടം കോപ്പ ജേതാക്കൾക്ക്

    പീക്കേയുടെ പരസ്ത്രീ ബന്ധം ഷാക്കിറ പിടികൂടിയതാണ് ഇരുവർക്കുമിടയിലെ അകൽച്ചയ്ക്ക് കാരണമെന്ന് എൽ പിരിയോഡിക്കോയുടെ മാധ്യമ പ്രവർത്തകൻ എമിലിയോ പെരേസ് പറയുന്നു. ബാഴ്‌സലോണയിലെ പീക്കേയുടെ വീട്ടിൽ ഇപ്പോൾ പതിവായി നിശാപാർട്ടികൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

    സ്പാനിഷ് ടീമിലെ നിർണായക സാന്നിധ്യമായ പിക്കേ 2018 ലോകകപ്പിന് ശേഷം അന്താരാഷ്ട്രേ ഫുട്ബാളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. സ്പെയ്നിനായി 102 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2008 മുതൽ ബാഴ്‌സലോണ പ്രതിരോധ നിരയിലെ വിശ്വസ്തനായ താരമാണ് പിക്കേ. 35 കാരനായ താരം ഇതുവരെ ബാഴ്‌സയ്‌ക്കായി 391 മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്.
    Published by:Naveen
    First published: