• HOME
  • »
  • NEWS
  • »
  • sports
  • »
  • Shane Warne | ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന് വാഹനാപകടത്തിൽ പരിക്ക്

Shane Warne | ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന് വാഹനാപകടത്തിൽ പരിക്ക്

മകന്‍ ജാക്സണോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ബൈക്കില്‍ നിന്ന് തെന്നിവീണ വോണും മകനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

Shane Warne (Reuters Photo)

Shane Warne (Reuters Photo)

  • Last Updated :
  • Share this:
    മെല്‍ബണ്‍: ഓസ്ട്രേലിയന്‍ (Australia) സ്പിൻ ഇതിഹാസം ഷെയ്ന്‍ വോണിന് (Shane Warne) വാഹനാപകടത്തില്‍ (Accident) പരിക്ക്. മകന്‍ ജാക്സണോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ബൈക്കില്‍ നിന്ന് തെന്നിവീണ വോണും മകനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വോണ്‍ തന്നെയായിരുന്നു ബൈക്കോടിച്ചത്.

    ഞായറാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. കാര്യമായ പരിക്കുകൾ ഇല്ലാതിരുന്നതിനാൽ ആശുപത്രിയിലേക്ക് പോകാതെ വീട്ടിലേക്ക് മടങ്ങിയ വോൺ തിങ്കളാഴ്ച വേദന അലട്ടിയതോടെ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. അപകടത്തിൽ കാലിന് ചെറിയ ചതവും വേദനയുമുണ്ടെന്ന് വോണിനെ ഉദ്ധരിച്ച് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

    അപകടത്തിൽ ഏകദേശം 15 മീറ്ററോളം ബൈക്ക് തെന്നി നീങ്ങിയതിനെ തുടർന്ന് താരത്തിന്റെ ഇടുപ്പിനും കാലിനും കണങ്കാലിനും ചെറിയ പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന ഉടനെ തന്നെ വോണിന്റെ മകൻ അദ്ദേഹത്തെ പരിചരിച്ചിരുന്നു.

    ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായ വോൺ, ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന ആഷസ് പരമ്പരയിൽ (Ashes series) കമന്റേറ്റർ ആവുന്നതിനുള്ള തയാറെടുപ്പുകളിലാണ്.

    കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഷസ് പരമ്പരയുടെ നടത്തിപ്പിനെ കുറിച്ചുള്ള ചർച്ചകൾ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും ആരംഭിച്ചതായാണ് റിപ്പോർട്ട്.

    “ആഷസിന്റെ നടത്തിപ്പിനെ കുറിച്ചുള്ള ചർച്ച ഇപ്പോൾ അൽപം നേരത്തെയാണെന്ന് പറയാമെങ്കിലും, ഓസ്‌ട്രേലിയൻ ബോർഡുമായി ഇത് സംബന്ധിച്ചുള്ള ചർച്ചകൾ ഞങ്ങൾ തുടങ്ങിക്കഴിഞ്ഞു. പുതിയ സാഹചര്യം കണക്കിലെടുക്കുമ്പോൾ ബോർഡർ നിയമങ്ങളിൽ മാറ്റം വരുത്താനുള്ള സാധ്യതകൾ കാണുന്നുണ്ടെങ്കിലും ആഷസിന് കുടുംബാംഗങ്ങളെ കൂട്ടിയെത്തുന്ന ഇംഗ്ലണ്ട് ടീമിനെ അത് ബാധിക്കില്ലെന്ന് കരുതുന്നു. പക്ഷെ അവിടെയെത്തുമ്പോൾ ഞങ്ങളുടെ സുരക്ഷ അന്നാട്ടിലെ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കയ്യിലാകും." ഇംഗ്ലണ്ട് ക്രിക്കറ്റ് ഡയറക്ടർ ആഷ്‌ലി ഗൈൽസ് പറഞ്ഞു.

    Also Read-ഒമിക്രോൺ ഭീതി പടരുന്നതിനിടെ സിംബാബ്‌വെയിലുള്ള ആറ് ശ്രീലങ്കൻ താരങ്ങൾക്ക് കോവിഡ്

    Omicron| ഒമൈക്രോൺ വകഭേദം ഓസ്ട്രേലിയയിലും; ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു

    കൊറോണ വൈറസ് (Corona Virus) ഒമൈക്രോൺ (Omicron) വകഭേദം ഓസ്ട്രേലിയയിലും (Australia) സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ (southern Africa) നിന്നെത്തിയ രണ്ട് യാത്രക്കാർക്കാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഓസ്ട്രേലിയൻ ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി വൈറസ് ബാധയുടെ കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

    ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ രണ്ട് യാത്രക്കാർക്കാണ് ഇന്ന് കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വൈറസിന്റെ ഏറ്റവും അപകടകാരിയായ വൈറസായാണ് ലോകാരോഗ്യ സംഘടന പുതിയ വകഭേദത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

    നവംബർ 27 നാണ് രണ്ട് യാത്രക്കാരും ദക്ഷിണാഫ്രിക്കയിൽ നിന്ന് സിഡ്നിയിൽ എത്തിയത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച രണ്ടു പേർക്കും ലക്ഷണമൊന്നുമില്ല. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ് ഇരുവരും. ഉടൻ തന്നെ ഇവരെ ക്വാറന്റീൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
    Published by:Naveen
    First published: