നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • അന്ന് ജഡേജയെ ബസില്‍ നിന്ന് ഇറക്കിവിട്ടു; എതിര്‍ത്ത സഹതാരത്തെയും: താരങ്ങളെ അച്ചടക്കം പഠിപ്പിച്ചതിനെക്കുറിച്ച് വോണ്‍

  അന്ന് ജഡേജയെ ബസില്‍ നിന്ന് ഇറക്കിവിട്ടു; എതിര്‍ത്ത സഹതാരത്തെയും: താരങ്ങളെ അച്ചടക്കം പഠിപ്പിച്ചതിനെക്കുറിച്ച് വോണ്‍

  • Last Updated :
  • Share this:
   മെല്‍ബണ്‍: ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ കളത്തില്‍ നിന്നു വിടപറഞ്ഞതിനുശേഷം വാര്‍ത്തകളില്‍ നിറയുന്നത് തന്റെ ആത്മകഥയായ 'നോ സ്പിന്നിലെ' വിശേഷങ്ങളിലൂടെയാണ്. തന്റെ കളി ജീവിതത്തിലെ മുഹൂര്‍ത്തങ്ങള്‍ പുസ്‌കത്തിലൂടെ പങ്കുവെക്കുന്ന താരം ഐപിഎല്ലിനിടെ ഇന്ത്യയില്‍ നിന്നുണ്ടായ അനുഭവങ്ങളും ആത്മകഥയില്‍ തുറന്ന് പറയുന്നുണ്ട്. നേരത്തെ മുഹമ്മദ് കൈഫിന് ഈഗോയായിരുന്നെന്നും രവീന്ദ്ര ജഡേജയ്ക്ക് അച്ചടക്കമില്ലായിരുന്നെന്നും തുറന്ന് പറഞ്ഞ വോണ്‍ ജഡേജയെ അച്ചടക്കം പഠിപ്പിച്ചതിനെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്.

   സ്ഥിരമായി പരിശീലനത്തിന് ജഡേജ വൈകിയെത്താന്‍ തുടങ്ങിയതോടെ താന്‍ താരത്തെ ബസില്‍ നിന്നും ഇറക്കിവിടുകയായിരുന്നെന്നാണ് രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായിരുന്ന വോണ്‍ പറയുന്നത്. താരത്തെ കണ്ടതുമുതല്‍ പ്രത്യേക അടുപ്പമായിരുന്നെന്നും കഴിവുള്ള താരമായി തോന്നിയിരുന്നെന്നും പറയുന്ന വോണ്‍ ജഡേജയുടെ അച്ചടക്കം പ്രധാന പ്രശ്‌നമായിരുന്നെന്നും ഓര്‍മ്മിക്കുന്നു.

   ഐപിഎല്ലിനെത്തിയപ്പോഴാണ് ഇന്ത്യന്‍ താരങ്ങളുടെ സ്വഭാവം മനസിലായത്; കൈഫിനും ജഡേജയ്ക്കുമെതിരെ വോണ്‍

   'ചില കാര്യങ്ങളില്‍ നമ്മള്‍ വിട്ടുവീഴ്ച്ച ചെയ്യും. പക്ഷേ വൈകിയെത്തുന്നതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കാനാവില്ല. അതിനോട് യോജിക്കാനുമാവില്ല. ജഡേജ എപ്പോഴും വൈകിയെത്തുമായിരുന്നു. പരിശീലനത്തിനായി രാവിലെ ടീം ബസ് പുറപ്പെടും. പക്ഷേ ജഡേജ അതിലുണ്ടാകില്ല. പിന്നീട് സ്വന്തം നിലയ്ക്ക് വണ്ടി വിളിച്ചാണ് ജഡേജ നെറ്റ്സിലെത്തുക.' വോണ്‍ പറയുന്നു.

   ആദ്യ ദിവസം താന്‍ ഇതു വിട്ടുകളഞ്ഞെന്നും എന്നാല്‍ താരം ഇത് ആവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴിക്ക് വെച്ച് ബസ് നിര്‍ത്തി ജഡേജയോട് ഇറങ്ങി നടക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും വോന്‍ ഓര്‍മ്മിക്കുന്നു.

   മത്സരത്തിനിടെ തലയ്ക്ക് പന്ത് കൊണ്ട് ഇമാം ഉള്‍ ഹഖ് ഗ്രൗണ്ടില്‍ വീണു; സ്തംഭിച്ച് ക്രിക്കറ്റ് ലോകം

   'പരിശീലനം കഴിഞ്ഞ് ടീം ബസ്സില്‍ ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ ഞാന്‍ വഴിക്കുവച്ച് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നിട്ട് ജഡേജയോട് പറഞ്ഞു. നീ ഇവിടെ ഇറങ്ങി ഹോട്ടലിലേക്ക് നടന്നുവന്നാല്‍ മതി. ഇത് നീ നേരം വൈകുന്നതിനുള്ള ശിക്ഷയാണ്. പക്ഷേ ബസിലുണ്ടായിരുന്ന ജഡേജയുടെ ഒരു അടുത്ത സുഹൃത്തിന് ഇത് ഇഷ്ടപ്പെട്ടില്ല. അയാള്‍ അതൃപ്തി അറിയിച്ചു. അപ്പോള്‍ അവനോട് ഞാന്‍ പറഞ്ഞു. നീയും ഇവിടെ ഇറങ്ങിക്കോ എന്ന്.' ഈ സംഭവത്തിനുശേഷം ഒരിക്കലും ജഡേജ വൈകിയെത്താറില്ലായിരുന്നെന്നും വോണ്‍ പറഞ്ഞു.

   നേരത്തെ ഹോട്ടല്‍ മുറിയില്‍ നിന്നുള്ള കൈഫിന്റെ പെരുമാറ്റത്തെ മുന്‍ നിര്‍ത്തിയായിരുന്നു താരത്തിനെതിരെ ഈഗോ പരാമര്‍ശം വോണ്‍ നടത്തിയത്.

   First published: