നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Shane Warne |ടി20 ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുക ഇന്ത്യയും പാകിസ്ഥാനും, അല്ലെങ്കില്‍ ഈ ടീമുകള്‍; പ്രവചനവുമായി ഷെയ്ന്‍ വോണ്‍

    Shane Warne |ടി20 ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുക ഇന്ത്യയും പാകിസ്ഥാനും, അല്ലെങ്കില്‍ ഈ ടീമുകള്‍; പ്രവചനവുമായി ഷെയ്ന്‍ വോണ്‍

    പാകിസ്ഥാനോടൊപ്പം ഇന്ത്യ സെമിയില്‍ എത്തുമെന്നും സെമിഫൈനലില്‍ ഇംഗ്ലണ്ട് ഇന്ത്യയേയും ഓസ്‌ട്രേലിയ പാകിസ്ഥാനെയും നേരിടുമെന്ന് വോണ്‍ പ്രവചിക്കുന്നു.

    Shane Warne

    Shane Warne

    • Share this:
      ഐസിസി ടി20 ലോകകപ്പിലെ(ICC T20 World Cup) ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഓസ്ട്രേലിയന്‍ ഇതിഹാസ താരം ഷെയ്ന്‍ വോണ്‍. ഇന്ത്യ- പാകിസ്ഥാന്‍(India vs Pakistan) അല്ലെങ്കില്‍ ഇംഗ്ലണ്ട്- ഓസ്ട്രേലിയ(England vs Australia) എന്നീ ടീമുകളാകും ഫൈനലില്‍ വരിക എന്നാണ് വോണ്‍ അഭിപ്രായപ്പെടുന്നത്. ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് ഇംഗ്ലണ്ട് തോല്‍പ്പിച്ചതിന് പിന്നാലെയാണ് വോണിന്റെ വാക്കുകള്‍.

      പാകിസ്ഥാനോടൊപ്പം ഇന്ത്യ സെമിയില്‍ എത്തുമെന്നും സെമിഫൈനലില്‍ ഇംഗ്ലണ്ട് ഇന്ത്യയേയും ഓസ്‌ട്രേലിയ പാകിസ്ഥാനെയും നേരിടുമെന്ന് വോണ്‍ പ്രവചിക്കുന്നു. തന്റെ കണക്കുകൂട്ടലുകള്‍ ശരിയാണെങ്കില്‍ ഇന്ത്യ ഇംഗ്ലണ്ടിനേയും പാകിസ്ഥാന്‍ ഓസ്‌ട്രേലിയയേയും തോല്‍പ്പിക്കുമെന്നും വോണ്‍ പറയുന്നു.


      ഇന്നലെ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിന് എതിരെ ടോസ് നഷ്ടപ്പെട്ട് ഓസ്ട്രേലിയ ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. 20 ഓവറില്‍ 125 റണ്‍സിന് ഓസ്ട്രേലിയ ഓള്‍ഔട്ട്. ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയ ലക്ഷ്യം മറികടന്നു. 32 പന്തില്‍ നിന്ന് 75 റണ്‍സ് നേടി ബട്‌ലര്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ് ആണ് ഇംഗ്ലണ്ടിനെ തകര്‍പ്പന്‍ ജയത്തിലേക്ക് എത്തിച്ചത്.

      ഇന്ത്യക്കെതിരെ ഇറങ്ങുമ്പോള്‍ ബാബര്‍ അസമിന്റെ അമ്മ വെന്റിലേറ്ററില്‍; വെളിപ്പെടുത്തലുമായി പിതാവ് അസം സിദ്ദിഖ്

      ഇത്തവണത്തെ ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ ജയത്തോടെ പാകിസ്ഥാന്‍ ക്രിക്കറ്റിലെ ചരിത്ര നായകന്മാരിലൊരാളായി മാറിയിരിക്കുകയാണ് ബാബര്‍ അസം. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ചിരവൈരികളായ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ആ നാണക്കേടിന് പാകിസ്ഥാന്‍ അന്ത്യം കുറിച്ചിരിക്കുകയാണ്. 13 പന്തുകള്‍ ബാക്കിനിര്‍ത്തി 10 വിക്കറ്റിന്റെ അവിസ്മരണീയ ജയമാണ് പാകിസ്ഥാന്‍ നേടിയെടുത്തത്.

      ഇപ്പോഴിതാ ഇന്ത്യക്കെതിരേ ബാബര്‍ വീരോചിത പ്രകടനം നടത്തിയത് അമ്മ വെന്റിലേറ്ററിലായ വേദന മറന്നുകൊണ്ടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവ്. ഇന്ത്യ- പാക് മത്സരം നടക്കുമ്പോള്‍ ബാബറിന്റെ മാതാവിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നുവെന്നാണ് ബാബറിന്റെ പിതാവ് തുറന്ന് പറഞ്ഞത്.

      ഇന്‍സ്റ്റഗ്രാമിലൂടെയാണ് ബാബര്‍ കടന്നുപോയ നിമിഷത്തെ കുറിച്ച് അസം സിദ്ദിഖ് വെളിപ്പെടുത്തുന്നത്. ചില സത്യങ്ങള്‍ രാജ്യം ഇപ്പോള്‍ അറിയേണ്ടതുണ്ട്. മൂന്ന് വിജയങ്ങള്‍ നേടിയതിന് എല്ലാവര്‍ക്കും അഭിനന്ദനം. ഒരു വലിയ പരീക്ഷയാണ് ഞങ്ങള്‍ വീട്ടില്‍ നേരിട്ടിരുന്നത്. ഇന്ത്യക്കെതിരെ കളിച്ച ആ ദിവസം ബാബറിന്റെ അമ്മ വെന്റിലേറ്ററിലായിരുന്നു. വലിയ ദുഖം ഉള്ളില്‍ ഒതുക്കിയാണ് ഈ മൂന്ന് മത്സരവും ബാബര്‍ കളിച്ചത്.

      കളി കാണാന്‍ വരാന്‍ ഞാന്‍ തീരുമാനിച്ചിരുന്നതല്ല. ബാബറിന് ധൈര്യം കൊടുക്കുന്നതിനായാണ് ഞാന്‍ വന്നത്. കാരണമില്ലാതെ രാജ്യത്തിന്റെ ഹീറോകളെ വിമര്‍ശിക്കാതിരിക്കാനാണ് ഞാന്‍ ഇതിപ്പോള്‍ പറയുന്നത്, ബാബറിന്റെ പിതാവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇന്ത്യക്കെതിരായ ജയത്തിന് ശേഷം ഗ്യാലറിയില്‍ കണ്ണീരണിയുന്ന ബാബറിന്റെ പിതാവിന്റെ വീഡിയോ വൈറലായിരുന്നു.
      Published by:Sarath Mohanan
      First published:
      )}